ദില്ലി: രാജ്യത്ത് കോവിഡ് 19 കാരണം കേന്ദ്ര സര്‍ക്കാര്‍ എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തി വെച്ചതോടെ നിരവധി ആളുകളാണ് യാത്രകള്‍ റദ്ദാക്കിയത്. നിരവധി രാജ്യങ്ങള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതും തിരിച്ചടിയായി. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്‍ഡിഗോ പോലെയുള്ള വിമാനക്കമ്പനികള്‍ അവരുടെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുകയും ഗോ എയര്‍, വിസ്താര തുടങ്ങിയ കമ്പനികള്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തു.
മാര്‍ച്ച് 22 മുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തി വെച്ചതോടൊപ്പം അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങള്‍ വിമാനങ്ങള്‍ തങ്ങളുടെ രാജ്യത്ത് ലാന്‍ഡ് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 2020 ഏപ്രില്‍, മെയ് മാസങ്ങളിലേക്ക് മുന്‍കൂട്ടി ബുക്ക് ചെയ്ത ഹോട്ടലുകളും വിമാന ടിക്കറ്റുകളും റദ്ദാക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരായത്.
പണം തിരികെ ലഭിക്കാന്‍
ട്രാവല്‍ ഏജന്റുമാര്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, ഹോട്ടലുകളില്‍ നേരിട്ട് ബുക്കിംഗ് എന്നീ വഴികളാണ് നിങ്ങള്‍ തിരഞ്ഞെടുത്തതെങ്കില്‍ പണം തിരികെ ലഭിക്കാന്‍ താരതമ്യേന എളുപ്പമാണ്. അതേസമയം വിമാന കമ്പനിയോ ഹോട്ടലോ ടൂര്‍ ഓപ്പറേറ്ററോ റദ്ദാക്കുന്നതാണെങ്കില് മുഴുവന്‍ തുകയും തിരികെ ലഭിക്കും. ഒരു പക്ഷേ നിങ്ങളുടെ യാത്ര തീയതി അടുത്തിട്ടും പണം തിരികെ ലഭിക്കുന്നത് സംബന്ധിച്ച് യാതൊരു തരത്തിലുള്ള അറിയിപ്പും ലഭിക്കുന്നില്ലെങ്കില്‍ ബന്ധപ്പെട്ട ആളുകളെ നിങ്ങള്‍ സ്വയം സമീപിക്കണം. ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴി ബുക്ക് ചെയ്ത ആളുകള്‍ക്ക് പോലും കോള്‍ സെന്റര്‍ നമ്പറുകളില്‍ നിന്നും നിലവില്‍ മറുപടി ലഭിക്കുന്നില്ല.
മിക്ക വിമാനക്കമ്പനികളും ഹോട്ടലുകളും ടൂര്‍ ഓപ്പറേറ്റര്‍മാരും താഴെ പറയുന്ന രീതിയിലാണ് പണം തിരികെ നല്‍കുന്നത്:
25 ശതമാനം റദ്ദാക്കല്‍ നിരക്ക് കുറച്ചതിന് ശേഷം പണം തിരികെ നല്‍കുക.
റദ്ദാക്കല്‍ നിരക്കുകള്‍ എഴുതിത്തള്ളിയ ശേഷം മുഴുവന്‍ തുകയും തിരികെ നല്‍കുക.
മറ്റൊരു തീയതിയില്‍ യാത്ര ബുക്ക് ചെയ്യുക.
12 മാസത്തിനുള്ളില്‍ മറ്റൊരു ബുക്കിംഗ് നടത്താനുള്ള വൗച്ചറുകള്‍ നല്‍കുക.
ഇന്ത്യയിലുടനീളം ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. 2020 മാര്‍ച്ച് മാസത്തിലെ ബുക്കിംഗുകള്‍ക്ക് പല ഹോട്ടലുകളും റദ്ദാക്കല്‍ നിരക്കുകള്‍ എഴുതി തള്ളിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
റദ്ദാക്കുന്നതിന് മുന്‍പ് ചെയ്യേണ്ട കാര്യങ്ങള്‍:
നിങ്ങള്‍ ഏപ്രില്‍ 30ന് മുന്‍പ് നടത്തിയ ബുക്കിംഗ് ആണെങ്കില്‍ പരമാവധി പണം തിരികെ ലഭിക്കുമെന്ന് ഉറപ്പാണ്. ബുക്കിംഗുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചെങ്കില്‍ നിങ്ങളുടെ ട്രാവല്‍ ഏജന്റ്, ഹോട്ടല്‍ അല്ലെങ്കില്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെടേണ്ടതാണ്. അതേസമയം നിങ്ങള്‍ പോകാന്‍ ഉദ്ദേശിച്ച രാജ്യം വിസ നല്കുന്നില്ലെങ്കില് 100 ശതമാനം പണവും തിരികെ ലഭിക്കാനാണ് സാധ്യത. മുഴുവന്‍ തുകയും തിരികെ നേടാന്‍ കഴിയുന്നില്ലെങ്കിലും, നിങ്ങളുടെ വിമാന ടിക്കറ്റുകള്‍, ഹോട്ടല്‍ ബുക്കിംഗുകള്‍ എന്നിവ റദ്ദാക്കി എത്രയും വേഗം പരമാവധി പണം നേടാന്‍ ശ്രമിക്കുന്നതാണ് നല്ലത്. കാരണം വിമാന സര്‍വീസുകള്‍ എപ്പോള്‍ പുനരാരംഭിക്കുമെന്ന് അറിയാത്തതിനാല്‍ കമ്പനികള്‍ നഷ്ടത്തിലേക്ക് പോകാന്‍ സാധ്യതയുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
