400 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള വാട്ട്‌സ്ആപ്പിന് യുപിഐ സേവനം നൽകുന്നതിന് ഭാഗിക രീതിയിൽ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) അനുമതി ലഭിച്ചു. യുപിഐ പേയ്‌മെന്റ് സേവനം തുടക്കത്തിൽ രണ്ട് കോടി വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് മാത്രമാണ് ലഭിക്കുക. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്പിന് രാജ്യത്ത് 40 കോടിയിലധികം ഉപയോക്താക്കളുണ്ട്.
ജനുവരി 1 മുതൽ മാറ്റം
അടുത്ത വർഷം ജനുവരി 1 മുതൽ ഓരോ മൂന്നാം കക്ഷി പേയ്‌മെന്റ് ആപ്പ് വഴിയും മൊത്തം പേയ്‌മെന്റിന്റെ 30% പരിധി നടപ്പാക്കുമെന്നും എൻപിസിഐ വ്യക്തമാക്കിയിട്ടുണ്ട്. വാട്‌സ്ആപ്പിന്റെ 10 ഇന്ത്യൻ പ്രാദേശിക ഭാഷാ പതിപ്പുകളിൽ 'പേയ്‌മെന്റ് സേവനം' ഇപ്പോൾ ലഭ്യമാണെന്ന് ഒരു വീഡിയോ പ്രസ്താവനയിൽ ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു.
5 ബാങ്കുകൾ പങ്കാളികൾ
സേവനത്തിനായി ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജിയോ പേയ്മെന്റ് ബാങ്ക് എന്നീ അഞ്ച് ഇന്ത്യൻ ബാങ്കുകളുമായി പങ്കാളിത്തമുണ്ടെന്നും വാട്‌സ്ആപ്പ് അറിയിച്ചു. ഇന്ത്യയിലെ ഈ അഞ്ച് പ്രമുഖ ബാങ്കുകളുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ട്. യുപിഐ പിന്തുണയുള്ള ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ആർക്കും വാട്ട്‌സ്ആപ്പിൽ പണം അയയ്ക്കാൻ കഴിയുമെന്നും വാട്സ്ആപ്പ് ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
ബാങ്ക് അക്കൗണ്ടും ഡെബിറ്റ് കാർഡും
പണം അയയ്ക്കുന്നതിനോ സ്വീകരിക്കുന്നതിനോ രാജ്യത്ത് ഒരു ബാങ്ക് അക്കൗണ്ടും ഡെബിറ്റ് കാർഡും ഉണ്ടായിരിക്കേണ്ടത് ആവശ്യമാണെന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, മറ്റ് പേയ്‌മെന്റ് സേവനങ്ങളായ ഗൂഗിൾ പേ, ഫോൺ പേ, ഭീം ആപ്പ് എന്നിവ ഉപയോഗിക്കുന്ന അതേ സംവിധാനമായാണ് വാട്ട്‌സ്ആപ്പും പ്രവർത്തിക്കുന്നത്. ഉപഭോക്താക്കൾക്ക് വാട്‌സ്ആപ്പ് ‘വാലറ്റിൽ' ഒരു തുകയും കൈവശം വയ്ക്കേണ്ടതില്ല.
യുപിഐ പിൻ
നിങ്ങളുടെ ബാങ്ക് അക്കൌണ്ടിലുള്ള പണം എളുപ്പത്തിൽ, മറ്റ് ആളുകളുടെ അക്കൌണ്ടിലേയ്ക്ക് കൈമാറാനും സന്ദേശമയയ്‌ക്കാനും ആപ്ലിക്കേഷൻ നിങ്ങളെ സഹായിക്കും. പേയ്‌മെന്റുകൾക്കായി വാട്ട്‌സ്ആപ്പ് ഉപയോഗിക്കുമ്പോൾ ഓരോ ഇടപാടിനും ഉപഭോക്താവ് വ്യക്തിഗത യുപിഐ പിൻ നൽകേണ്ടതുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications