ആധാര്‍ കാര്‍ഡിലെ നിങ്ങളുടെ ഫോട്ടോ ഇഷ്ടപ്പെട്ടില്ലേ? മിനിട്ടുകള്‍ കൊണ്ട് മാറ്റാമല്ലോ!

ആധാര്‍ കാര്‍ഡിലെ ഫോട്ടോകള്‍ എപ്പോഴും ട്രോളുകള്‍ വാരിക്കൂട്ടുന്ന ഒന്നാണ്. ആധാറിലെ തിരിച്ചറിയാന്‍ സാധിക്കാത്തതും, അവ്യക്തവുമായ ഫോട്ടോകള്‍ നമുക്കും പലപ്പോഴും അരോചകമായി തോന്നാറുണ്ട് എന്നതും വസ്തുത തന്നെ.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാര്‍ കാര്‍ഡിലെ ഫോട്ടോകള്‍ എപ്പോഴും ട്രോളുകള്‍ വാരിക്കൂട്ടുന്ന ഒന്നാണ്. ആധാറിലെ തിരിച്ചറിയാന്‍ സാധിക്കാത്തതും, അവ്യക്തവുമായ ഫോട്ടോകള്‍ നമുക്കും പലപ്പോഴും അരോചകമായി തോന്നാറുണ്ട് എന്നതും വസ്തുത തന്നെ. ഇനി ഫോട്ടോയിലെ വ്യക്തി തന്നെയാണോ കാര്‍ഡ് ഉടമ എന്ന ആശങ്ക പലയിടത്തും കാര്‍ഡ് ഉടമയ്ക്കുണ്ടാകുന്ന പ്രയാസങ്ങള്‍വേറെയും.

 

ആധാര്‍ കാര്‍ഡിലെ നിങ്ങളുടെ ഫോട്ടോ ഇഷ്ടപ്പെട്ടില്ലേ? മിനിട്ടുകള്‍ കൊണ്ട് മാറ്റാമല്ലോ!

അത്തരത്തില്‍ ആധാര്‍ കാര്‍ഡിലെ ഫോട്ടോ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ ആ പ്രയാസങ്ങള്‍ അവസാനിക്കാന്‍ ഇപ്പോള്‍ ഏറെ എളുപ്പമാണ്. ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിക്കുന്ന നിങ്ങളുടെ ഫോട്ടോയില്‍ നിങ്ങള്‍ക്ക് തൃപ്തിയില്ല എന്ന പരാതി ഇനി അവസാനിപ്പിക്കാം. ഏതാനും ചില മിനുട്ടുകള്‍ മാറ്റി വച്ചാല്‍ എളുപ്പത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ ഫോട്ടോനിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ മാറ്റി നല്‍കുവാന്‍ സാധിക്കും.

 

 സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുവാന്‍ തയ്യാറെടുക്കുകയാണോ? ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്

 ആധാര്‍ കാര്‍ഡിലെ ഫോട്ടോ മാറ്റാന്‍ ആഗ്രഹിച്ചു നടക്കുന്നവര്‍ നമുക്കിടയില്‍ തന്നെ ഒത്തിരി പേരുണ്ട്. എങ്ങനെയാണ് എളുപ്പത്തില്‍ ആധാര്‍ കാര്‍ഡിലെ ഫോട്ടോ നമുക്ക് മാറ്റാന്‍ സാധിക്കുക എന്ന് നമുക്കൊന്ന് നോക്കാം. താഴെപ്പറയുന്ന കാര്യങ്ങള്‍ ഘട്ടം ഘട്ടമായി ചെയ്താല്‍ മിനുട്ടുകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഫോട്ടോ മാറ്റി പകരം ഫോട്ടോ ആധാറില്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കും.

വിശ്വസിക്കരുത് ലൈഫ് ഇന്‍ഷുറന്‍സിനെ സംബന്ധിച്ച ഈ മൂന്ന് മിത്തുകളെ!

ആധാര്‍ കാര്‍ഡിലെ പഴയ ഫോട്ടോ മാറ്റി പുതിയ ഫോട്ടോ അപ്ലോഡ് ചെയ്യുന്നത് സങ്കീര്‍ണതയൊന്നുമില്ലാത്ത, ഏറെ എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യമാണ്. ഇതിനായി നിങ്ങള്‍ക്ക് മറ്റ് രേഖകളൊന്നും സമര്‍പ്പിക്കേണ്ട ആവശ്യമില്ല.

നിങ്ങളുടെ ആധാര്‍ കാര്‍ഡ് ഫോട്ടോ മാറ്റുന്നതിനായി നിങ്ങള്‍ ഒരു ഫോറം പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്. യുഐഡിഎഐ-യുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ നിങ്ങള്‍ക്ക് ഈ അപേക്ഷ ഫോറം എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഫോറം ഡൗണ്‍ലോഡ് ചെയ്ത് കൃത്യമായി പൂരിപ്പിച്ചതിന് ശേഷം നിങ്ങളുടെ സമീപ പ്രദേശത്തുള്ള ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍ ചെന്ന് ഫോട്ടോഗ്രാഫ് മാറ്റേണ്ടതുണ്ടെന്ന് ആവശ്യപ്പെടാം. ഈ പ്രക്രിയയ്ക്കായുള്ള ചെറിയൊരു തുക ഫീസായി നിങ്ങള്‍ അവിടെ നല്‍കേണ്ടതായുണ്ട്.

7.1% പലിശയുള്ള പബ്ലിക് പ്രൊവിഡന്റ് ഫണ്ടാണോ സുകന്യ സമൃദ്ധി യോജനയാണോ പെണ്‍കുട്ടികള്‍ക്കായുള്ള മികച്ച നിക്ഷേപം?

ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍ നിന്നും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്‍ നിങ്ങളുടെ പുതിയ ഫോട്ടോ എടുക്കുകയും. പഴയത് മാറ്റി പുതിയ ഫോട്ടോ നിങ്ങളുടെ ആധാര്‍ കാര്‍ഡില്‍ അപ്ലോഡ് ചെയ്യുകയും ചെയ്യും.

Read more about: aadhar
English summary

Do You Want To Change The your aadhar card photo? Use This Simple Steps | ആധാര്‍ കാര്‍ഡിലെ നിങ്ങളുടെ ഫോട്ടോ ഇഷ്ടപ്പെട്ടില്ലേ? മിനിട്ടുകള്‍ കൊണ്ട് മാറ്റാമല്ലോ!

Do You Want To Change The your aadhar card photo? Use This Simple Steps
Story first published: Monday, July 19, 2021, 16:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X