മധ്യവയസ്സിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കണമെങ്കിൽ ഈ കാര്യങ്ങൾ ചെയ്യരുത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല ആളുകൾക്കും മധ്യവയസ്സിലെത്തുമ്പോഴാണ് മിക്കപ്പോഴും സാമ്പത്തിക പ്രതിസന്ധികളെ നേരിടേണ്ടി വരിക. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, വീട് പുതുക്കിപണിയൽ തുടങ്ങി ധാരാളം പ്രതിസന്ധികൾ ഈ കാലയളവിലാണ് വരാറുള്ളത്. മധ്യവയസ്സിലെ സാമ്പത്തിക പ്രതിസന്ധികളെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ നിങ്ങൾ വളരെ മുൻപ് തന്നെ സാമ്പത്തിക കാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്.

 

ധനകാര്യം

ധനകാര്യ ആസൂത്രകരുടെ അഭിപ്രായത്തിൽ ഒരു വ്യക്തിക്ക് 45 വയസ്സ് ആകുമ്പോഴേക്കും അയാളുടെ വാർഷിക സമ്പാദ്യത്തിന്റെ നാലിരട്ടി മൊത്തം സമ്പാദ്യമായിരിക്കണമെന്നാണ് കണക്ക്. ചില വ്യക്തികൾ അവർക്ക് മധ്യവയസ്സ് ആവുമ്പോഴേക്കും അതായത് 42-48 വയസ്സിനിടയിൽ നിരവധി സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്നതായി കാണാം. ഇത്തരക്കാരിൽ കൂടുതൽ പേരും വൈകി സമ്പാദിക്കാൻ തുടങ്ങുന്നവരായിരിക്കാം.

ജോലി

ജോലിയിൽ പ്രവേശിച്ച് ആദ്യകാല വർഷങ്ങളിൽ സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാവുന്നത് സാധാരണയായ കാര്യമാണ്. കാരണം മിക്ക ആളുകൾക്കും ആ കാലയളവിൽ മതിയായ വരുമാനമുണ്ടാവാൻ സാധ്യതയില്ല. എന്നാൽ വരുമാനം ലഭിച്ച് തുടങ്ങി കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ സമ്പാദ്യ ശീലം തുടങ്ങില്ലെങ്കിൽ ഇന്നത്തെ കാലത്ത് ജീവിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അതിനാൽ മധ്യവയസ്സിലെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.

പിന്നീട് സമ്പാദിക്കാം എന്നുള്ള മനോഭാവം മാറ്റുക

പിന്നീട് സമ്പാദിക്കാം എന്നുള്ള മനോഭാവം മാറ്റുക

യുവതലമുറയിലെ മിക്കവർക്കും ഒരു സാധാരണ പ്രശ്‌നമാണ് ഇപ്പോൾ വേണ്ട പിന്നീട് സമ്പാദിക്കാം എന്നുള്ള മനോഭാവം. അല്ലെങ്കിൽ വരുമാനും കുറേകൂടി വർദ്ധിക്കട്ടേ അപ്പോൾ സമ്പാദിക്കം എന്ന് കരുതുന്നത്. എന്നാൽ ഇങ്ങനെ കാത്തിരിക്കുന്നത് നിങ്ങളുടെ സമ്പാദ്യം പൂർണ്ണതയിൽ എത്തിക്കാൻ വളരെയധികം സമയമെടുക്കും. അതിനാൽ നിങ്ങളുടെ വരുമാനത്തിന്റെ ചെറിയ ഭാഗമെങ്കിലും സമ്പാദ്യത്തിനായി മാറ്റി വയ്‌ക്കുക.

പെട്ടെന്ന് വരുന്ന ആവശ്യങ്ങൾക്കായി തുക മാറ്റി വെയ്‌ക്കുക

പെട്ടെന്ന് വരുന്ന ആവശ്യങ്ങൾക്കായി തുക മാറ്റി വെയ്‌ക്കുക

മാസ ശമ്പളക്കാരെ പലപ്പോഴും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് പെട്ടെന്നുണ്ടാവുന്ന സാമ്പത്തിക ആവശ്യങ്ങൾ. അതായത് ആശുപത്രി ചെലവുകൾ അല്ലെങ്കിൽ ജോലി നഷ്‌ടപ്പെടുന്നത് പോലെയുള്ള കാര്യങ്ങൾ. ഇത്തരം സാഹചര്യങ്ങൾ മുന്നിൽ കണ്ട് അതിനായി കുറച്ച് തുക മാറ്റിവയ്‌ക്കാൻ ശ്രമിക്കുക

ഇൻഷൂറൻസുമായി ബന്ധപ്പെട്ട പരാതികൾ ഐആർഡിഎഐക്ക് കൈമാറേണ്ടത് ഇങ്ങനെയാണ്

ആരോഗ്യ ഇൻഷുറൻസ് എടുക്കുക

ആരോഗ്യ ഇൻഷുറൻസ് എടുക്കുക

ടേം ഇൻഷുറൻസിനൊപ്പം ആരോഗ്യ ഇൻഷുറൻസും എടുക്കേണ്ടത് നിർബന്ധമായ കാര്യമാണ്. ആശുപത്രി ആവശ്യങ്ങൾക്കായി വരുന്ന സാമ്പത്തിക ഭാരത്തിൽ നിന്ന് കുടുംബത്തെ സംരക്ഷിക്കുന്നതിനായി ഒരു കുടുംബ-ഫ്ലോട്ടർ ആരോഗ്യ പദ്ധതി എടുക്കുന്നത് വളരെ നല്ലതാണ്. കാരണം ആരോഗ്യ ഇൻഷുറൻസ് പ്ലാൻ ഇല്ലാത്തത് ഏതെങ്കിലും അത്യാവശ്യ സാഹചര്യങ്ങളിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നത് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ തകരാറിലാക്കും.

ഇക്വിറ്റി, ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ; ഡെറ്റ് ഫണ്ടുകളുടെ നികുതി കണക്കാക്കുന്നതെങ്ങനെ?

പ്രത്യേക ആവശ്യത്തിനായി സമ്പാദിക്കുക

പ്രത്യേക ആവശ്യത്തിനായി സമ്പാദിക്കുക

വിരമിക്കൽ, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ലക്ഷ്യത്തിനായി സമ്പാദ്യം കരുതിവെയ്‌ക്കുക. ഇത്തരം ടാർഗെറ്റുകൾക്കായി തുക സമ്പാദിച്ചില്ലെങ്കിൽ ആ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ഇത്തരം ആവശ്യങ്ങൾക്കായി നിങ്ങൾക്ക് അപകടസാധ്യതകൾ കുറഞ്ഞ നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കാവുന്നതാണ്.

റിലയൻസ് ജിയോയുടെ കിടിലൻ ഹാപ്പി ന്യൂ ഇയർ ഓഫറുകൾ ഇതാ..

നിക്ഷേപം നടത്തുക

നിക്ഷേപം നടത്തുക

നിങ്ങൾക്ക് വരുമാനം ലഭിച്ചു തുടങ്ങുന്ന ആദ്യ വർഷങ്ങളിൽ, സമ്പാദ്യങ്ങളെല്ലാം വിപണിയിലെ ചാഞ്ചാട്ടത്തെ ഭയന്ന് സ്ഥിര നിക്ഷേപത്തിൽ മാത്രം ഇടുകയാണെങ്കിൽ ഭാവിയിൽ വരുന്ന പണപ്പെരുപ്പത്തെ മറികടക്കാൻ ബുദ്ധിമുട്ടാവും. കൂടാതെ നിങ്ങളുടെ ലക്ഷ്യത്തിന് ആവശ്യമായ കോർപ്പസ് സമ്പാദിക്കാനും കഴിയില്ല. അതിനാൽ നിങ്ങൾ തുടക്കത്തിൽ തന്നെ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ പോലെയുള്ളതിൽ പണം നിക്ഷേപിക്കാൻ ശ്രമിക്കുക. ഇത് 15-20 വർഷത്തിനുള്ളിൽ ഒരു വലിയ തുക ലഭിക്കുന്നതിന് സഹായകരമാകും. കൂടാതെ അതുവഴി പണപ്പെരുപ്പത്തെ മറികടന്ന് നികുതി ആനുകൂല്യങ്ങളും ലഭിക്കും.

English summary

മധ്യവയസ്സിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കണമെങ്കിൽ ഈ കാര്യങ്ങൾ ചെയ്യരുത് | don't do these to overcome financial crisis in middle age

don't do these to overcome financial crisis in middle age
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X