ലോക്ക്ഡൌൺ സമയത്ത് ഫോൺ ബില്ല് അല്ലെങ്കിൽ വൈദ്യുതി ബില്ലുകൾ എങ്ങനെ അടയ്ക്കുമെന്ന് ആണോ നിങ്ങൾ ചിന്തിക്കുന്നത്? കൊറോണ വൈറസ് മഹാമാരി മൂലം രാജ്യവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഏതാനും ചില ജീവനക്കാരെ മാത്രം വച്ചാണ് പ്രവർത്തിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ, ഏറ്റവും മികച്ച മാർഗം ഡിജിറ്റൽ ഓപ്ഷൻ തിരഞ്ഞെടുക്കുക എന്നതാണ്. ഇതിനായി നിങ്ങൾക്ക് വേണ്ടത് ഒരു ഇന്റർനെറ്റ് കണക്ഷൻ മാത്രമാണ്.
യൂട്ടിലിറ്റി ബില്ലുകൾ
നിങ്ങൾക്ക് അവഗണിക്കാൻ കഴിയാത്ത കുറച്ച് ബില്ലുകളുണ്ട്. വൈദ്യുതി, ഗ്യാസ്, ഫോൺ മുതലായവയാണ്. മിക്ക ബാങ്കുകളിലും നിങ്ങൾ രജിസ്റ്റർ ചെയ്യേണ്ട ബിൽ പേ സേവനമുണ്ട്. നിങ്ങളുടെ വിശദാംശങ്ങളും മറ്റും രജിസ്റ്റർ ചെയ്യുന്നത് ഒറ്റത്തവണയുള്ള കാര്യമാണ്. അതിനുശേഷം നിശ്ചിത തീയതിയിൽ ബിൽ അടയ്ക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കും.
മൊബൈൽ വാലറ്റുകൾ
പേടിഎം, ആമസോൺ പേ പോലുള്ള മൊബൈൽ വാലറ്റുകളും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഇവയിൽ, നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങളുടെ വാലറ്റിൽ ബിൽ തുക ചേർത്ത് ബിൽ അടയ്ക്കുക മാത്രമാണ്. ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കാനും പേടിഎം ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. നിങ്ങളുടെ ബിൽ അടയ്‌ക്കാനുള്ള മറ്റൊരു മാർഗ്ഗം യുപിഐ പേയ്‌മെന്റ് ഓപ്ഷനുകളായ ഭീം, ഗൂഗിൾ പേ മുതലായവയാണ്. അതിനാൽ, നിങ്ങളുടെ വൈദ്യുതി ബിൽ ഗൂഗിൾ പേ വഴി നൽകണമെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഗൂഗിൾ പേയിൽ ബില്ലർ അക്കൗണ്ട് ചേർത്ത് ബിൽ അടയ്ക്കുക. നിങ്ങളുടെ ബില്ലിന്റെ പേയ്‌മെന്റ് നില കാണാനും സാധിക്കും.
ക്രെഡിറ്റ് കാർഡ് ബില്ലുകൾ
ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റ് ഓൺലൈനായി നടത്തുന്നതിനുള്ള ഏറ്റവും ലളിതമായ മാർഗ്ഗങ്ങളിലൊന്ന് നിങ്ങളുടെ നെറ്റ് ബാങ്കിംഗ് അക്കൗണ്ട് ഉപയോഗിക്കുക എന്നതാണ്. നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് നൽകുന്നയാളിൽ ഒരു സേവിംഗ്സ് അക്കൗണ്ട് ഉണ്ടെങ്കിൽ, നിങ്ങൾ ചെയ്യേണ്ടത് ബാങ്ക് നൽകുന്ന ഇന്റർനെറ്റ് ബാങ്കിംഗ് സേവനത്തിലൂടെ നിങ്ങളുടെ ബിൽ അടയ്ക്കുക എന്നതാണ്. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഇഷ്യു ചെയ്യുന്ന അതേ ബാങ്കിൽ നിങ്ങൾ ഒരു സേവിംഗ്സ് അക്കൌണ്ട് സൂക്ഷിക്കുന്നില്ലെങ്കിൽ വിഷമിക്കേണ്ട.
നെഫ്റ്റ് ഫണ്ട് ട്രാൻസ്ഫർ
ഏതെങ്കിലും നെറ്റ് ബാങ്കിംഗ് അക്കൌണ്ട് ഉപയോഗിച്ച് ക്രെഡിറ്റ് കാർഡ് ബിൽ പേയ്മെന്റ് നടത്താൻ നിങ്ങളെ അനുവദിക്കുന്ന മറ്റൊരു ഓൺലൈൻ സൌകര്യമാണ് നെഫ്റ്റ് ഫണ്ട് ട്രാൻസ്ഫർ. നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് ക്രെഡിറ്റ് കാർഡ് അക്കൗണ്ടിലേക്ക് ഫണ്ട് ഓൺലൈനായി കൈമാറാൻ ഇത് നിങ്ങളെ അനുവദിക്കും. മിക്ക ബാങ്കുകളും വാഗ്ദാനം ചെയ്യുന്ന ബിൽഡെസ്ക് സൗകര്യവും നിങ്ങൾക്ക് ലഭിക്കും. അല്ലെങ്കിൽ നിങ്ങളുടെ ബിൽ പേയ്മെന്റുകൾക്കായി ഓട്ടോ ഡെബിറ്റ് സൗകര്യം സജീവമാക്കാം.
ഇൻഷുറൻസ് പ്രീമിയങ്ങൾ
മിക്ക ഇൻഷുറൻസ് കമ്പനികളും ഈ ദിവസങ്ങളിൽ ഓൺലൈനായി പ്രീമിയം അടയ്‌ക്കാൻ അനുവദിക്കുന്നുണ്ട്. കൂടാതെ, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഐഐ) ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് പോളിസി ഹോൾഡർമാർക്ക് പോളിസികളുടെ പ്രീമിയം അടയ്ക്കുന്നതിന് 30 ദിവസത്തെ അധിക ഗ്രേസ് പിരീഡ് നൽകിയിട്ടുണ്ട്. പേടിഎം ഇ-വാലറ്റ് വഴി നിങ്ങളുടെ പ്രീമിയങ്ങൾ പോലും അടയ്ക്കാം എന്നത് എടുത്തുപറയേണ്ടതാണ്. പേയ്‌മെന്റ് നടത്തുന്നതിന് നിങ്ങളുടെ ഇൻഷുറരെ തിരഞ്ഞെടുത്ത് പോളിസി നമ്പർ നൽകണം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications