കെ.എസ്.എഫ്.ഇ ഒരു സർക്കാർ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനമാണ്. ഒരു ചിട്ടിക്കമ്പനിയെന്ന നിലയിൽ കേരളത്തിലെ ജനപ്രിയ സ്ഥാപനമാണ് കെ.എസ്.എഫ്.ഇ. പലിശ അടക്കാതെ പണം ഉറപ്പാക്കാൻ ഏറ്റവും ഉചിതമായ ഓപ്ഷനാണ് കെ.എസ്.എഫ്.ഇ. സാധാരണക്കാർക്കും ബിസിനസുകാർക്കും ഒരുപോലെ ലാഭം പ്രതീക്ഷിക്കാവുന്ന കെ.എസ്.എഫ്.ഇ നിക്ഷേപകർക്ക് നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിലൊന്നാണ് കെ.എസ്.എഫ്.ഇ പവർ ആപ്പ്.
പ്രതിമാസ ചിട്ടിത്തുക അടക്കുവാൻ സാധാരണയായി കെ.എസ്.എഫ്.ഇ ബ്രാഞ്ചിൽ നേരിട്ട് എത്തുകയോ അല്ലെങ്കിൽ ഏജന്റ് വഴിയോ നടത്താം. എന്നാൽ ഈ പവർ ആപ്പ് വന്നതോടെ വീട്ടിലിരുന്ന് തന്നെ പ്രതിമാസ തവണകൾ അടക്കാനും നിങ്ങളുടെ ചിട്ടിയുടെ സ്റ്റാറ്റസ് അറിയാനും സാധിക്കും. നിലവിൽ ഗൂഗിൾ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പവർ ആപ്പ് ലഭ്യമാണ്.
പവർ ആപ്പ് എങ്ങനെ രജിസ്ട്രർ ചെയ്യാം?
ആദ്യം പവർ ആപ്പ് ഡൗൺലോഡ് ചെയ്യുക. ശേഷം ഓപ്പൺ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ഇനി ആപ്ലിക്കേഷൻ ലോഗിൻ ചെയ്യുന്നതിനായി ഒരു 'അക്കൗണ്ട് ക്രിയേറ്റ്' ചെയ്യേണ്ടതുണ്ട്. അതിനായി 'രജിസ്ട്രർ നൗ' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇതിൽ നിങ്ങളുടെ എല്ലാ വിശദാംശങ്ങളും നൽകുക. ഇതിൽ ആപ്ലിക്കേഷൻ ലോഗിൻ ചെയ്യാനുള്ള ലോഗിൻ ഐ.ഡിയും പാസ് വേർഡും ക്രിയേറ്റ് ചെയ്യണം. വിവരങ്ങളെല്ലാം നൽകിയാൽ മൊബൈൽ നമ്പർ വെരിഫൈ ചെയ്യാനുള്ള ഓപ്ഷനുണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ ആ നമ്പറിലേക്ക് ഒരു ഒ.ടി.പി വരും. ഈ ഒ.ടി.പി നൽകി കഴിഞ്ഞാൽ നിങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാവും.
ഇനി വീണ്ടും നിങ്ങളുടെ ലോഗിൻ ഐ.ഡി നൽകി ആപ്പിൽ ലോഗിൻ ചെയ്യുക. തുടർന്ന് കെ.വൈ.സി പൂർത്തിയാക്കുക. അതിനായി നിങ്ങളുടെ പാൻ നമ്പർ നൽകി വെരിഫൈ ചെയ്യുക. നിങ്ങൾക്ക് ചിട്ടി പേയ്മെന്റ് നടത്താൻ ആഗ്രഹമുണ്ടെങ്കിൽ ആപ്പിൽ ക്വിക്ക് പേ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ പണം അടക്കാൻ സാധിക്കും.

ഇനി കെ.എസ്.എഫ്.ഇ ചിട്ടി പേയ്മെന്റ് ചെയ്യുന്നത് എങ്ങനെയെന്ന് പരിശോധിക്കാം.
കെ.എസ്.എഫ്.ഇ ചിട്ടി പേയ്മെന്റ് കെ.എസ്.എഫ്.ഇ പവർ ആപ്പിലൂടെ നടത്താം. അതിനായി ആദ്യം പവർ ആപ്പ് തുറക്കുക. ചിട്ടി പേയ്മെന്റ് ചെയ്യാനായി ഏറ്റവും മുകളിൽ കാണുന്ന Quick Pay എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ഇവിടെ ഏറ്റവും മുകളിലായി Select Branch എന്നൊരു ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾ ചിട്ടിയിൽ ചേർന്നിട്ടുള്ള ബ്രാഞ്ച് ഏതാണോ അത് സെലക്ട് ചെയ്തു കൊടുക്കുക. അതിനു തൊട്ടു താഴെ ചിട്ടി നമ്പർ എന്നൊരു ഓപ്ഷൻ കാണാം. അവിടെ നിങ്ങളുടെ ചിട്ടിയുടെ നമ്പർ ടൈപ്പ് ചെയ്തു കൊടുക്കുക. ഇതെല്ലാം നിങ്ങളുടെ ചിട്ടി പാസ് ബുക്കിൽ ഉണ്ടായിരിക്കും എന്നതാണ്.
അതിനു തൊട്ടുതാഴെ ചിട്ടി ക്ലാസ് എന്നൊരു ഓപ്ഷൻ കാണാം. അതിൽ നിന്ന് നിങ്ങളുടെ ചിട്ടിയുടെ ക്ലാസ് ഏതാണോ അത് സെലക്ട് ചെയ്യുക. അതിനുശേഷം ചിട്ടി ഡിവിഷൻ എന്നൊരു ഓപ്ഷൻ കാണാം. അവിടെ നിങ്ങളുടെ ചിട്ടിയുടെ ഡിവിഷൻ സെലക്ട് ചെയ്തു കൊടുക്കുക. അതിനുശേഷം നിങ്ങളുടെ ചിട്ടി നമ്പർ എന്റർ ചെയ്തു കൊടുക്കുക. അതിനു തൊട്ടുതാഴെ ചിട്ടിയിൽ ചേർന്നിട്ടുള്ള ആളുടെ പേരിന്റെ ആദ്യത്തെ മൂന്ന് അക്ഷരം ടൈപ്പ് ചെയ്തു കൊടുക്കുക. അതിനുശേഷം Submit എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ പുതിയൊരു പേജ് തുറന്നു വരുന്നത് കാണാം. നിങ്ങളുടെ ചിട്ടിയുടെ വിവരങ്ങളെല്ലാം ഇവിടെ കാണാൻ സാധിക്കും. ചിട്ടി നമ്പർ, ബ്രാഞ്ച്, നിങ്ങൾ എത്ര ഇൻസ്റ്റാൾമെന്റ് അടച്ചു കഴിഞ്ഞു, നിങ്ങൾ അടക്കേണ്ട ഡ്യൂ അമൗണ്ട് എത്രയാണ് എന്നിവയെല്ലാം കാണാം. അതു കഴിഞ്ഞാൽ നിങ്ങളുടെ ചിട്ടിയുടെ കൂടുതൽ വിവരങ്ങൾ അറിയാം. അതായത് നിങ്ങളുടെ ചിട്ടി എത്ര രൂപയുടെ ചിട്ടിയാണ്, നിങ്ങൾക്ക് എത്ര ഡിവിഡൻഡ് ലഭിച്ചിട്ടുണ്ട്, ചിട്ടി അടക്കേണ്ട തീയ്യതി എന്നീ വിവരങ്ങൾ കാണാൻ സാധിക്കും. ഇനി പേയ്മെന്റ് ചെയ്യാനായി Proceed to Payment എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് പേയ്മെന്റ് ചെയ്യാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications