ഇന്ത്യയിൽ നിന്ന് ഉന്നത വിദ്യാഭ്യാസം തേടി വിദേശ രാജ്യങ്ങളിലേക്കു പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് കഴിഞ്ഞ വർഷങ്ങളിലെല്ലാം ഉണ്ടായിരിക്കുന്നത്. പിടിഐയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് 1.33 മില്ല്യൺ ഇന്ത്യൻ വിദ്യാർത്ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ സർവ്വകലാശാലകളും കോളെജുകളും തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത് ഉയർന്ന നിരക്കാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വിദേശ വിദ്യാഭ്യാസ സാധ്യതകൾ തേടുന്ന ട്രെൻഡ് ഉയരുന്നതാണ് ഇത് എടുത്തുകാണിക്കുന്നത്.
ഇത്തരത്തിൽ വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളിൽ പലരും ചെലവുകൾക്കായി വിദ്യാഭ്യാസ വായ്പയെ ആശ്രയിക്കുന്നു. ബാങ്കുകൾ മാത്രമല്ല രാജ്യത്തെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പ അനുവദിക്കാൻ മത്സരിക്കുകയാണ്. കൂടിയ വായ്പ കാലാവധിയും ഉയർന്ന പലിശയുമാണ് ഇതിനുള്ള പ്രധാന കാരണ്. എന്നാൽ വിദേശ വിദ്യാഭ്യാസത്തിന് വായ്പ എടുക്കുന്നത് ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചടുത്തോളം നേട്ടമാണോ നഷ്ടമാണോ?

നേട്ടങ്ങൾ
എളുപ്പത്തില്‍ ലഭ്യമാകുന്ന വായ്പകള്‍ - വിദേശത്ത് ഇന്ത്യയിലുമുള്ള ഉന്നത വിദ്യാഭ്യാസ ചെലവുകൾക്ക് അതായത്, ട്യൂഷൻ ഫീസ്, താമസം, പുസ്തകം, പാഠ്യോപകരണങ്ങൾ, ജീവിതചെലവ്, ഭക്ഷണം തുടങ്ങി വിദ്യാഭ്യാസ കാലഘട്ടത്തിലെ ചെലവുകളെല്ലാം കണക്കാക്കിയാണ് വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നത്. വിദ്യാർത്ഥികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നതിനാൽ ആ വിഭാഗത്തിൽ എളുപ്പത്തിൽ വായ്പ അംഗീകരിക്കപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണ്.
നീട്ടിവെക്കാൻ സാധിക്കുന്ന തിരിച്ചടവ് - വിദ്യാഭ്യാസ വായ്പകളിൽ മഹാഭൂരിപക്ഷവും ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം തിരിച്ചടവ് ആരംഭിക്കാനുള്ള അവസരം നൽകുന്നു. ഇത് പഠന സമയത്ത് സാമ്പത്തിക കടഭാരം ലഘൂകരിക്കുന്നു. വിദ്യാഭ്യാസ കാലയളവിൽ വിദ്യാർത്ഥികൾക്ക് ഒരേസമയം പണം സമ്പാദിക്കാൻ കഴിയില്ല എന്ന വ്യക്തമായ ധാരണയോടെയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.
ക്രെഡിറ്റ് സ്കോറും ക്രെഡിറ്റ് ചരിത്രവും - ചെറിയ പ്രായത്തിൽ തന്നെ മികച്ച ക്രെഡിറ്റ് സ്കോറും ക്രെഡിറ്റ് ചരിത്രവും നിർമ്മിക്കാൻ അനുവദിക്കുന്നതാണ് വിദ്യാഭ്യാസ വായ്പകൾ. കൃത്യസമയത്തുള്ള തിരിച്ചടവുകൾ ഏറെ ഗുണം ചെയ്യും. ഭാവിയിലെ ഏതൊരു വായ്പയും എളുപ്പത്തിൽ ലഭ്യമാകുമെന്നും കുറഞ്ഞ പലിശ നിരക്കിൽ സുഗമമായ രീതിയിൽ ലഭ്യമാകുമെന്നും ഇത് ഉറപ്പാക്കുന്നു.
കോട്ടങ്ങളാകാൻ സാധ്യതയുള്ള കാര്യങ്ങൾ
കട ബാധ്യത - നിങ്ങളെ കട ബാധ്യതയിലേക്ക് തള്ളിവിടാനും സാമ്പത്തിക ഭദ്രതയുടെ ഉറപ്പ് തകർക്കാനും സാധിക്കുന്ന ഒന്നാണ് വിദ്യാഭ്യാസ വായ്പകൾ. ഇക്കാരണത്താൽ, ചെറുപ്രായത്തിൽ തന്നെ വായ്പ എടുക്കുന്ന വ്യക്തികൾക്ക് പിന്നീട് അത് ബുദ്ധിമുട്ടായി തോന്നിയേക്കാം. വായ്പ തിരിച്ചടവിനായി സമ്പാദിച്ചു തുടങ്ങുമ്പോൾ മുതൽ വർഷങ്ങളോളം വലിയൊരു തുക മാറ്റിവെക്കേണ്ടതായി വരുന്നു. ഇത് സാമ്പത്തികമായും മാനസികമായും ബുദ്ധമുട്ട് സൃഷ്ടിച്ചേക്കാം. എന്തെങ്കിലും കാരണങ്ങളാൽ തിരിച്ചടവ് മുടങ്ങിയാൽ അത് ക്രെഡിറ്റ് സ്കോറിലും ക്രെഡിറ്റ് ചരിത്രത്തിലും പ്രതികൂല ആഘാതം ഉണ്ടാക്കുകയും ചെയ്യുന്നു.
പലിശ ഇനത്തിൽ തിരിച്ചടവ് കുമിഞ്ഞുകൂടുന്നു - വായ്പ തിരിച്ചടവ് കൃത്യമായി നടക്കുന്നില്ലെങ്കിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രധാന പ്രശ്നമാണ് കൂട്ടുപലിശ. ഇത്തരത്തിൽ കാലക്രമേണ കുമിഞ്ഞുകൂടുന്ന പലിശ തിരിച്ചടയ്ക്കേണ്ട മൊത്തം തുക വർദ്ധിപ്പിക്കും.
സാമ്പത്തികവും വൈകാരികവുമായ സമ്മർദ്ദം: പ്രതിമാസ വായ്പ തിരിച്ചടവുകൾ സാമ്പത്തികവും വൈകാരികവുമായ സമ്മർദ്ദത്തിന് കാരണമാകും. ഇത് സാമ്പത്തിക സ്വാതന്ത്ര്യത്തെ നിഷേധിക്കുകയും സാമ്പത്തിക സ്ഥിരതയെ തടയുകയും ചെയ്യുന്നു. നിങ്ങളുടെ പല ആഗ്രഹങ്ങളും പണമുണ്ടെങ്കിൽ പോലും അതിനായി മാറ്റിവെക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടേക്കാം.
ഗുരുതരമായ അവസ്ഥയിൽ തിരിച്ചടവ് വീഴ്ച വരുത്താനുള്ള സാധ്യത: ഇപ്പോൾ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെടുന്നത് വീഴ്ചയിലേക്ക് നയിക്കും, അതുവഴി ക്രെഡിറ്റ് പ്രൊഫൈലുകളെയും ക്രെഡിറ്റ് സ്കോറുകളെയും പ്രതികൂലമായി ബാധിക്കും. ഇത് ഭാവിയിലെ ഏതൊരു വായ്പയും സുരക്ഷിതമാക്കുന്നത് വളരെ ബുദ്ധിമുട്ടാക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
