പുതിയ തലമുറയിൽ കൂടുതൽ ആളുകളും ജീവിതത്തെ ഏറ്റവും മനോഹരമായി ആസ്വാദ്യമാക്കാൻ ശ്രമിക്കുന്നവരാണ്. അതുകൊണ്ട് തന്നെയാണ് പലരും പഠനത്തിനിടയിലും ജോലിയ്ക്ക് പ്രവേശിക്കുന്നതിന് മുന്നെയുമൊക്കെയായി ബ്രേക്ക് എടുക്കുന്നത്. ചിലർ ജോലി ചെയ്ത് തുടങ്ങിയ ശേഷവും ഒരു ഇടവേളയെടുത്ത് യാത്രകൾക്കും മറ്റുമായി സമയം കണ്ടെത്താറുണ്ട്. അതേസമയം, നേരത്തെ ജോലിയിൽ നിന്ന് വിരമിക്കുന്നവരുടെയും വിരമിക്കാൻ ആഗ്രഹിക്കുന്നവരുടെയും എണ്ണത്തിലും വലിയ വർധനവാണുള്ളത്. 60 വയസ് എന്ന വിരമിക്കൽ പ്രായത്തെ തള്ളികളഞ്ഞ് 40 വയസാകുമ്പോൾ തന്നെ വിരമിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ആ സമയത്തിനുള്ളിൽ തന്നെ ജീവിതയാത്ര ഭദ്രമാക്കാൻ ശ്രമിക്കുന്നു. ഇതിനായി കൂടുതൽ ആളുകളും പിന്തുടരുന്ന ഒരു രീതിയാണ് ഫയർ(FIRE). അതായത്, ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ്, റിട്ടയർ ഏർലി.
എന്താണ് ഫയർ?
ഫയർ സ്ട്രാറ്റജി എന്നത് ഫലപ്രദമായ നിക്ഷേപ-സമ്പാദ്യ രീതിയാണ്. ഇതനുസരിച്ച് ഒരു വ്യക്തി അയാളുടെ വാർഷിക വരുമാനത്തിന്റെ 50 മുതൽ 70 വരെ സമ്പാദിക്കുന്നു. എന്നിരുന്നാലും, ഇത് എല്ലാവർക്കും സാധ്യമല്ല, കാരണം ഇതിന് വ്യക്തമായ ആസൂത്രണവും കൃത്യമായ അച്ചടക്കവും വേണം. ദീർഘകാലത്തേക്ക് വലിയ തുക നിക്ഷേപത്തിലേക്ക് വകയിരുത്താനുള്ള ശ്രദ്ധയും ആവശ്യമാണ്. മിതമായ രീതിയിൽ ജീവിക്കുന്നത് ഒരാളുടെ ജീവിതശൈലിയുടെ ഭാഗമല്ലെങ്കിൽ, ആ വ്യക്തിക്ക് ഈ രീതിയിൽ നിക്ഷേപം നടത്താൻ സാധിക്കില്ല.

വിരമിക്കലിന് ആവശ്യമായ ഫണ്ട് കണ്ടെത്തുക - വിരമിക്കലിന് ശേഷം ജീവിക്കുന്നതിന് നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ 50 മുതൽ 70 ശതമാനം വരെ ലാഭിക്കണം. ഇതിനായി നിങ്ങളുടെ ചെലവിന്റെ 30 ഇരട്ടി ഫണ്ട് വരുമാനമായി കണ്ടെത്തേണ്ടതുണ്ട്.
വരുമാന സ്രോതസുകൾ വർധിപ്പിക്കുക - നിങ്ങളുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം സമ്പാദ്യ നിക്ഷേപത്തിലേക്ക് വകയിരുത്തുന്നത് വെല്ലുവിളി നിറഞ്ഞതാണ്. ഇതിനായി, ഒരു പാർട്ട് ടൈം ജോലി ഏറ്റെടുക്കുക അല്ലെങ്കിൽ മെച്ചപ്പെട്ട ശമ്പളമുള്ള ജോലിയിലേക്ക് മാറുക. കൂടാതെ മൂച്വൽ ഫണ്ട് പോലെയുള്ള നിക്ഷേപ രീതികളും പരിഗണിക്കാം. എന്നാൽ ഇവയിലുള്ള അപകട സാധ്യതകളും മനസിലാക്കേണ്ടത് പ്രധാനമാണ്. സ്ഥിര നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ അല്ലെങ്കിൽ വാടകയിൽ നിന്നുള്ള വരുമാനം പോലുള്ള നിഷ്ക്രിയ വരുമാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
ചെലവ് കുറയ്ക്കുക - ചെലവ് നിയന്ത്രിക്കാൻ പുതിയ കാര്യങ്ങൾക്ക് പകരം പഴയ കാര്യങ്ങൾ തിരഞ്ഞെടുക്കുക. പൊതുഗതാഗതം ഉപയോഗിക്കുക, ക്രെഡിറ്റ് കാർഡുകൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുക.
കഴിയുന്നത്ര നിക്ഷേപിക്കുക - നേരത്തെയുള്ള വിരമിക്കലിന് കഴിയുന്നത്ര പണം നിക്ഷേപിക്കുക. ദീർഘകാലാടിസ്ഥാനത്തിൽ ഉയർന്ന വരുമാനത്തിനായി മൂച്വൽ ഫണ്ടുകൾ, പിപിഎഫ്, ബാങ്ക് എഫ്ഡികൾ എന്നിവ പോലുള്ള സുരക്ഷിതവും ലാഭകരവുമായ സ്കീമുകളിൽ നിക്ഷേപിക്കുക.
ശരിയായ നിക്ഷേപം - നേരത്തെയുള്ള വിരമിക്കലിന് കഴിയുന്നത്ര നിക്ഷേപിക്കുക. ദീർഘകാലാടിസ്ഥാനത്തിൽ നല്ല വരുമാനം നൽകുന്ന ഉപകരണങ്ങളിൽ ഇത് നിക്ഷേപിക്കുക. എത്രയും വേഗം നിക്ഷേപം തുടങ്ങുന്നുവോ അത്രയും നല്ലത്. വികസിത രാജ്യങ്ങളിൽ, കുറഞ്ഞ ചിലവ് സൂചിക ഫണ്ടുകൾ അല്ലെങ്കിൽ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ ഉപയോഗിക്കുന്നു, ഈ ഓപ്ഷനുകൾ ഇന്ത്യയിലും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ, നിങ്ങളുടെ ആസൂത്രണം ശരിയായ ദിശയിലേക്ക് കൊണ്ടുപോകുന്നതിലൂടെ, 40 വയസ്സിൽ നിങ്ങളുടെ വിരമിക്കൽ സ്വപ്നം യാഥാർത്ഥ്യമാക്കാൻ നിങ്ങൾക്ക് കഴിയും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
