ജീവിതശൈലി ചെലവുകൾ കുതിച്ചുയരുന്ന നിലവിലത്തെ സാമ്പത്തിക സാഹചര്യത്തിൽ കടം വാങ്ങാത്തവരായി ആരും തന്നെയുണ്ടാകില്ല. പലപ്പോഴും കടം വാങ്ങി കടം വീട്ടുന്ന സാഹചര്യവും നമ്മളിൽ പലർക്കുമുണ്ടായേക്കാം. എന്നാൽ കടം വാങ്ങുന്നതും വായ്പയെടുക്കുന്നതും വലിയ സാമ്പത്തിക ബാധ്യതകളിലേക്കും ഞെരുക്കത്തിലേക്കും നയിച്ചേക്കാം. എന്നാൽ ഒരു തന്ത്രപരമായ സമീപനം വ്യക്തികളെ അവരുടെ സാമ്പത്തിക നിയന്ത്രണം വീണ്ടെടുക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കടം വാങ്ങുന്നത് ഫലപ്രദമായി കുറയ്ക്കാൻ ഇതാ ചില വഴികൾ,
ബജറ്റ് തയ്യാറാക്കി അതിൽ ഉറച്ചുനിൽക്കുക: പണമൊഴുക്ക് മനസിലാക്കുന്നതിന് വരവ് - ചെലവ് കണക്കുകൾ കൃത്യമായി ട്രാക്ക് ചെയ്യുന്നത് പ്രധാനമാണ്. അവശ്യ ചെലവുകൾ തിരിച്ചറിയുകയും അനാവശ്യ ചെലവുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നതിലൂടെ, നിലവിലുള്ള കടം തിരിച്ചടയ്ക്കുന്നതിന് പണം കണ്ടെത്താനും കൂടുതൽ കടം വാങ്ങുന്നത് ഒഴിവാക്കാനും സാധിക്കും.

ഉയർന്ന പലിശയുള്ള കടങ്ങൾ ആദ്യം വീട്ടുക: അവലാഞ്ച് അല്ലെങ്കിൽ സ്നോബോൾ സമീപനം പോലുള്ള രീതികൾ സ്വീകരിക്കുന്നത് കടം തിരിച്ചടവ് കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സഹായിക്കും. അവലാഞ്ച് രീതി ആദ്യം ഉയർന്ന പലിശയുള്ള കടങ്ങൾ അടയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അതേസമയം സ്നോബോൾ രീതി തുടക്കത്തിൽ ചെറിയ കടങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് ബാധ്യതയുടെ ആക്കം കുറയ്ക്കുന്നു. രണ്ട് തന്ത്രങ്ങളും കടം കാര്യക്ഷമമായി കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
ചെലവുകൾ വെട്ടികുറയ്ക്കുക: അത്യാവശ്യമല്ലാത്ത ചെലവുകൾ വെട്ടിക്കുറയ്ക്കുന്നത് കാര്യമായ സ്വാധീനം ചെലുത്തും. ഉദ്ദാഹരണത്തിന് പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് പരിമിതപ്പെടുത്തുക, സബ്‌സ്‌ക്രിപ്‌ഷനുകൾ താൽക്കാലികമായി നിർത്തുക, എന്നിങ്ങനെയുള്ള ലളിതമായ ജീവിതശൈലി ക്രമീകരണങ്ങൾ, കടം തിരിച്ചടയ്‌ക്കുന്നതിനുള്ള ശ്രമങ്ങൾ എളുപ്പമാക്കും.
നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുക: ഫ്രീലാൻസ് ജോലി അല്ലെങ്കിൽ പാർട്ട് ടൈം ജോലികൾ എന്നിവയ്ക്ക് ഒരു അധിക വരുമാന സ്രോതസാകാൻ കഴിയും. ബോണസുകൾ, നികുതി റീഫണ്ടുകൾ എന്നിവ കടം വീട്ടാൻ മാത്രമായി ഉപയോഗിക്കാൻ സാമ്പത്തിക വിദഗ്ധർ ശുപാർശ ചെയ്യുന്നു.
കടം ഏകീകരിക്കുക: കുറഞ്ഞ പലിശ നിരക്കിൽ ഒറ്റ വായ്പയായി ഒന്നിലധികം കടങ്ങൾ ഏകീകരിക്കുന്നത് തിരിച്ചടവ് ലളിതമാക്കുകയും പണം ലാഭിക്കുകയും ചെയ്യും. ബാലൻസ് ട്രാൻസ്ഫർ ക്രെഡിറ്റ് കാർഡുകൾ, വ്യക്തിഗത വായ്പകൾ അല്ലെങ്കിൽ ഹോം ഇക്വിറ്റി ലോണുകൾ പോലുള്ള ഓപ്ഷനുകൾ ജനപ്രിയമായ രീതികളാണ്. ഈ സമീപനം ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളുമായി യോജിപ്പിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഫീസും നിബന്ധനകളും ശ്രദ്ധാപൂർവ്വം വിലയിരുത്താൻ വിദഗ്ധർ ഉപദേശിക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
