സാമ്പത്തിക ആസൂത്രണത്തിലെ ഒരു നിർണായക ഘടകമാണ് ആരോഗ്യ ഇൻഷുറൻസ്. വർധിച്ചുവരുന്ന ആശുപത്രി ചെലവുകളെ മറികടക്കാനും സാമ്പത്തിക ഭദ്രത ഉറപ്പിക്കാനും ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നത് പ്രധാനമാണ്. അതേസമയം, ആരോഗ്യ ഇൻഷുറൻസ് അടവുകൾ മുതിർന്ന പൗരന്മാരെ സംബന്ധിച്ചടുത്തോളം താരതമ്യേന കൂടുതലാണ്. ആരോഗ്യ രംഗത്തെ വില വർദ്ധനവുകൾക്കൊപ്പം തന്നെ നിലവിലുള്ള രോഗാവസ്ഥകൾ, ഒപ്പം പ്രായത്തിന്റേതായ അപകടങ്ങളും ബുദ്ധിമുട്ടുകളും ഉയർന്ന പ്രീമിയത്തിന് കാരണമാകുന്നു. എന്നാൽ ശരിയായ ആസൂത്രണത്തിലൂടെ മുതിർന്ന പൗരന്മാർക്കുള്ള പ്രീമിയം പരമാവധി കുറച്ചുകൊണ്ട് തന്നെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ സാധിക്കും.
സർക്കാർ പദ്ധതികൾ പ്രയോജനപ്പെടുത്തുക - ആരോഗ്യ ഇൻഷുറൻസ് അടക്കം ഇൻഷുറൻസ് രംഗത്ത് സ്വകാര്യ മേഖലയുടെ അതിപ്രസരമുണ്ടെങ്കിലും സർക്കാർ പദ്ധതികളും വിപണിയിലുണ്ടെന്ന കാര്യം മനസ്സിലാക്കുക. ഉദ്ദാഹരണത്തിന് ആയുഷ്മാൻ ഭാരത് പിഎം-ജെഎവൈ പദ്ധതി 70 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപയുടെ വരെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നു. 60നും 80നും ഇടയിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കുവേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന പദ്ധതിയാണ് വരിഷ്ത മെഡിക്ലെയിം പോളിസി.

താരതമ്യം ചെയ്യുക - വിപണിയിൽ ലഭ്യമായിട്ടുള്ള ഇൻഷുറൻസ് പ്ലാനുകളിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന പ്രത്യേക പ്ലാനുകൾക്കായി തിരയുക. നിലവിലുള്ള രോഗാവസ്ഥകൾകൂടി കവർ ചെയ്യുന്ന നിരവധി പ്ലാനുകളിൽ നിലവിലുണ്ട്.
ഉയർന്ന കിഴിവുകൾ തിരഞ്ഞെടുക്കുക - നല്ല ആരോഗ്യമുള്ള മുതിർന്ന പൗരന്മാർക്ക് ഉയർന്ന കിഴിവുകളുള്ള പോളിസികൾ പരിഗണിക്കാം. ഇളവുകൾ പ്രതിമാസ പ്രീമിയം അടവുകൾ കുറയ്ക്കുകയും പ്രധാന മെഡിക്കൽ ചെലവുകൾക്കുള്ള കവറേജ് ഉറപ്പാക്കുകയും ചെയ്യുന്നു.
നികുതി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുക - ആരോഗ്യ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നു മുതിർന്ന പൗരന്മാർക്ക് ആദായ നികുതി നിയമത്തിന്റെ സെക്ഷൻ 80 ഡി അനുസരിച്ച് 50000 രൂപ വരെ ഇളവ് ലഭിക്കുന്നു. ഇത് മനസ്സിലാക്കി വേണ്ട നടപടികൾ സ്വീകരിക്കുന്നതു വഴിയും പണം ലാഭിക്കാം.
പ്രതിരോധ ആരോഗ്യ പരിശോധനകൾ ഉപയോഗിക്കുക - പല ഇൻഷുറൻസ് കമ്പനികളും സൗജന്യമായോ കിഴിവോടുകൂടിയോ പ്രതിരോധ ആരോഗ്യ പരിശോധനകൾ വാഗ്ദാനം ചെയ്യുന്നു. പതിവ് സ്ക്രീനിംഗുകൾ രോഗം നേരത്തേ കണ്ടെത്തുന്നതിനും ദീർഘകാല ആരോഗ്യ സംരക്ഷണ ചെലവുകൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications