പെട്ടന്നുള്ള പണലഭ്യത കൊണ്ടുതന്നെ, തട്ടിപ്പുകാരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യം ഇപ്പോഴുണ്ട്. രക്ഷപ്പെടാൻ ഒരുപാട് സാധ്യതയുള്ളത് കൊണ്ട്, ഓൺലൈൻ തട്ടിപ്പുകളിൽ ഇത്തരക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. അതിനായി നമ്മുടെ അശ്രദ്ധയോ, അറിവില്ലായ്മയോ തട്ടിപ്പുകാർ മുതലെടുക്കുന്നു. അതുകൊണ്ട് തന്നെ, പതിവായി സാമ്പത്തിക രേഖകൾ പരിശോധിക്കുന്നതും സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ജാഗ്രത പുലർത്തുന്നതും നമ്മൾ ഗൗനിക്കേണ്ടതുണ്ട്. നമ്മുടെ സാമ്പത്തിക ഇടപാടുകളും വ്യക്തിഗത വിവരങ്ങളും സംരക്ഷിക്കുന്നതിൽ സുരക്ഷിതമായ പേയ്‌മെന്റുകൾ, പ്രത്യേകിച്ചും ഇന്ത്യയെപ്പോലെ അതിവേഗം പുരോഗമിക്കുന്ന ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ നിർണായകമായതാണ്.
വഞ്ചന, മോഷണം, വ്യക്തിപരമായ വിവരങ്ങളിലേക്കുള്ള അനധികൃത ആക്സസ് എന്നിവയുടെ സാധ്യതകൾ കുറയ്ക്കുന്നതിന് പ്രൊട്ടക്ഷന്റെ വിവിധ തലങ്ങൾ അറിഞ്ഞിരിക്കുന്നതും, അത് നടപ്പിലാക്കേണ്ടതും അത്യാവശ്യമാണ്. സൗകര്യം കൊണ്ടും സുരക്ഷിതത്വം കൊണ്ടും മൊബൈൽ വാലെറ്റുകളും യുപിഐയും കൂടുതൽ ജനപ്രീതി നേടിയിട്ടുണ്ട്. എങ്കിലും, ഈ ആപ്പുകൾ ഓദ്യോഗികമായ ആപ്പ് സ്റ്റോറുകളിൽ നിന്ന് ഡൗൺലോഡ് ചെയ്തതാണെന്നും അപ്ഡേറ്റ് ചെയ്തതാണെന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്. മാത്രമല്ല, ശക്തമായ പാസ്സ്‌വേഡുകൾ സജ്ജീകരിക്കുന്നതും ഇടപാടുകൾക്കായി പൊതു വൈഫൈ ഒഴിവാക്കുന്നതും അപകടസാധ്യതകൾ കുറക്കുന്നു.

തട്ടിപ്പുകാരിൽ നിന്നും പണം സംരക്ഷിക്കാൻ നമ്മൾ ചെയ്യേണ്ടത് എന്തൊക്കെ?
1) പണമിടപാടിന്റെ പരിധി നിശ്ചയിക്കുക
പണം സംരക്ഷിക്കുന്നതിന്റെ ആദ്യപടി എന്നോണം, നമ്മുടെ കാർഡ് എവിടെ, എങ്ങനെ ഉപയോഗിക്കണം എന്നതിൽ വ്യക്തത ഉണ്ടാകണം. ക്രെഡിറ്റ് കാർഡുകളുടെ ബിൽറ്റ്-ഇൻ നിയന്ത്രണങ്ങൾ അതിനായി നമുക്ക് ഉപയോഗിക്കാം.
2) പ്രധാനപ്പെട്ട വിവരങ്ങൾ ഷെയർ ചെയ്യാതിരിക്കുക
ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, പാസ്സ്‌വേർഡ് തുടങ്ങിയ സെൻസിറ്റീവ് ഡാറ്റകൾ ഒരിക്കലും പങ്കുവെക്കരുത്. കൂടാതെ, സ്വകാര്യ വിവരങ്ങൾ ഓൺലൈനിൽ ഷെയർ ചെയ്യുന്നതിലും ഒരു ശ്രദ്ധ ഉണ്ടായിരിക്കണം.
3) ഇടപാട് അലെർട്ടുകൾ സെറ്റ് ചെയ്യുകയും ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റുകൾ പരിശോധിക്കുകയും ചെയ്യുക
പ്രൈമറി, ആഡ്-ഓൺ കാർഡുകൾക്കായുള്ള ഇടപാട് അലെർട്ടുകൾ കാർഡ് എങ്ങനെയൊക്കെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നമുക്ക് നൽകുന്നു. അനധികൃത ഇടപാടുകൾ മനസ്സിലാക്കാൻ നമ്മുടെ ക്രെഡിറ്റ് കാർഡും ബാങ്ക് സ്റ്റേറ്റ്മെന്റുകളും ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ്.
4) എപ്പോഴും കാർഡ് ശ്രദ്ധയിൽ ഉണ്ടായിരിക്കുക
കാർഡ് വഴിയുള്ള പേയ്‌മെന്റിന് വേണ്ടി, നമ്മുടെ കാർഡ് അറ്റൻഡന്റിന് കൈമാറുമ്പോൾ അതിൽ നമ്മുടെ ശ്രദ്ധയുണ്ടായിരിക്കണം. കാർഡ് സ്ലോട്ടിൽ എന്തെങ്കിലും അസ്വഭാവികത ശ്രദ്ധയിൽപ്പെട്ടാൽ ഉത്തരവാദപ്പെട്ടവരെ വേഗത്തിൽ വിവരം അറിയിക്കുക.
5) ഓൺലൈൻ ഷോപ്പിംഗിൽ സൂക്ഷിക്കുക
സുരക്ഷിതമായ പേയ്‌മെന്റ് മാർഗങ്ങൾ വാഗ്ദാനം ചെയ്യുന്ന വിശ്വസനീയവും സ്ഥാപിതാവുമായ വെബ്സൈറ്റുകളിൽ നിന്ന് മാത്രം ഷോപ്പിംഗ് ചെയ്യുക.
6) ഡിവൈസുകൾ പതിവായി അപ്ഡേറ്റ് ചെയ്യുക
മാറിവരുന്ന സുരക്ഷാ ഭീഷണികളിൽ നിന്നുള്ള രക്ഷപ്പെടലിനായി, ഓൺലൈൻ ഇടപാടുകൾക്കായി നമ്മൾ ഉപയോഗിക്കുന്ന ഡിവൈസുകൾ സ്ഥിരമായി അപ്ഡേറ്റ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പുതിയ സുരക്ഷാ സംവിധാനത്തെ ഉറപ്പുനൽകുന്നു.
7) എപ്പോഴും ജാഗ്രതരായിരിക്കുക
ഓൺലൈൻ തട്ടിപ്പുകളുടെ മുന്നറിയിപ്പ് സൂചനകൾ സ്വയം പഠിച്ചെടുക്കുകയും, അക്കൗണ്ട് വിവരങ്ങൾ സ്ഥിരമായി പരിശോധിക്കുകയും ചെയ്യുക. എന്തെങ്കിലും ക്രമക്കേട് ശ്രദ്ധയിൽപെട്ടാൽ, ഉടൻ തന്നെ ബാങ്കിൽ അറിയിക്കുകയും അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്യുക.
ഇങ്ങനെയൊക്കെ ചെയ്യുന്നതിലൂടെ ഒരു പരിധി വരെ ഓൺലൈൻ തട്ടിപ്പുകളെ തടഞ്ഞു നിർത്താൻ നമുക്ക് സാധിക്കുന്നു. നമ്മുടെ സാമ്പത്തിക രേഖകൾ പതിവായി പരിശോധിക്കുന്നതും സംശയാസ്‌പദമായ പ്രവർത്തനങ്ങളിൽ ജാഗ്രത പുലർത്തുന്നതും തട്ടിപ്പ് നേരത്തെ കണ്ടെത്തുന്നതിൽ ഏറെ നിർണായകമായതാണ്. എന്തെങ്കിലും തരത്തിൽ തട്ടിപ്പുകൾ നടന്നാൽ എങ്ങനെ പ്രതികരിക്കണമെന്നും ആവശ്യമായ എന്തൊക്കെ നടപടികളെടുക്കണമെന്നും നമ്മളോരോരുത്തരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ശ്രദ്ധിക്കുക; എക്സ്പെൻസ് റേഷ്യോയിലെ ചെറിയ മാറ്റം നിങ്ങളുടെ ലാഭത്തെ കുറയ്ക്കുമോ?

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
