സാമ്പത്തിക ആവശ്യങ്ങൾ എപ്പോൾ വേണമെങ്കിലും ഒരു മനുഷ്യനുണ്ടാകാം. സ്വന്തമായി ഒരു വീട് വാങ്ങാൻ, അല്ലെങ്കിൽ വീട് പുതുക്കിപ്പണിയാൻ, വാഹനം വാങ്ങാൻ, കല്ല്യാണം, ഉയർന്ന വിദ്യാഭ്യാസം..... അങ്ങനെ നിരവധി ആവശ്യങ്ങൾ. കയ്യിലുള്ള പണം തികയാതെ വരുമ്പോൾ ബാങ്കുകളിൽ നിന്നും വായ്പയെടുക്കും. എല്ലാ മാസവും കൃത്യമായി നിശ്ചിത തുക തിരിച്ചടച്ചാൽ ബാങ്ക് വായ്പ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ല.
വായ്പയുടെ തിരിച്ചടവ് (ഇഎംഐ) മുടങ്ങിയാൽ അത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. തിരിച്ചടവ് മുടങ്ങിയാൽ എല്ലാ ധനകാര്യ സ്ഥാപനങ്ങളും ബൗൺസ് ചാർജുകൾ ഈടാക്കും. അക്കൗണ്ടിൽ നിന്ന് നേരിട്ട് വായ്‌പാത്തുക പിടിക്കുന്നതിന് പകരം ചില ഇടപാടുകാർ ചെക്ക് നൽകാറുണ്ട്. ചെക്ക് ബൗൺസായാൽ ഇ.എം.ഐ ബൗൺസിനേക്കാൾ കൂടുതലാണ് പിഴ. ഇലക്‌ട്രോണിക് ക്ളിയറൻസ് സർവീസ് (ഇ.സി.എസ്) ബൗൺസ് ചാർജ് പൊതുമേഖലാ ബാങ്കുകളേക്കാൾ കൂടുതൽ സ്വകാര്യ ബാങ്കുകളിലാണ്. ഇ എം ഐ ആദ്യമായി ബൗൺസ് ചെയ്യുമ്പോൾ, ബാങ്ക് പിഴ ചുമത്തും.

ഇലക്‌ട്രോണിക് ക്ളിയറൻസ് സർവീസ് (ഇ.സി.എസ്) ബൗൺസ് ചാർജ് എന്നാണിതിന് പറയുന്നത്. പലിശ, ലേറ്റ് പേമെന്റ് ഫീസ് എന്നിവയ്ക്ക് പുറമേയുള്ളതാണ് ഈ പിഴ. ഇത്തരത്തിൽ പിഴ ഈടാക്കുന്നത് റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ്. നേരത്തേ ഇ.എം.ഐയുടെ രണ്ടു ശതമാനം വരെയായിരുന്നു പിഴ. ഇത് നാല് ശതമാനം വരെയാകാമെന്ന് റിസർവ് ബാങ്ക് പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.
രണ്ട് ഇഎംഐകൾ തുടർച്ചയായി അടച്ചില്ലെങ്കിൽ, ബാങ്ക് തിരിച്ചടവ് മുടങ്ങി എന്നോർമിപ്പിച്ച് കത്ത് നൽകും. എന്നാൽ തുടർച്ചയായി മൂന്നാം തവണയും ഇഎംഐ ബൗൺസ് ചെയ്യുകയാണെങ്കിൽ, ബാങ്ക് കർശനമായ നിലപാട് സ്വീകരിക്കുകയും ചെയ്യും. അ അതോടൊപ്പം തന്നെ ഇഎംഐ ബൗൺസായാൽ അത് സിബിൽ സ്കോറിനേയും ബാധിക്കും. ഇഎംഐ ബൗൺസായാൽ എന്ത് ചെയ്യാമെന്ന് നോക്കാം.
1. മാനേജരോട് സംസാരിക്കുക
ഇഎംഐ അബദ്ധത്തിലോ, മറ്റെന്തെങ്കിലും കാരണം കൊണ്ടോ ബൗൺസ് ആയെങ്കിൽ, ലോൺ എടുത്ത ബാങ്കിന്റെ ബ്രാഞ്ചിൽ പോയി ബാങ്ക് മാനേജരെ കണ്ട് പ്രശ്നങ്ങൾ വിശദീകരിക്കുക. ഇനി ഇഎംഐ ബൗൺസാകില്ലെന്ന് മാനേജറെ ബോധിപ്പിക്കുകയും ഉറപ്പ് നൽകുകയും ചെയ്യുക. ഒരു പക്ഷെ അടുത്ത ഗഡു കൃത്യസമയത്ത് അടയ്ക്കാൻ ബാങ്ക് മാനേജർ ആവശ്യപ്പെടും. കുറച്ച് മാസത്തേക്ക് ഇഎംഐ കൃത്യമായി അടക്കാൻ കഴിയില്ലെങ്കിൽ അത് മാനേജറെ അറിയിക്കുകയും പിഴ നടപടിയിൽ നിന്നും ഒഴിവാക്കാൻ അപേക്ഷ നൽകുകയും ചെയ്യാം. പണം ലഭിക്കുമ്പോൾ ഇഎംഐ കൃത്യമായി അടക്കുകയും ചെയ്യുക.
2. കുടിശിക
എന്തെങ്കിലും കാരണം കൊണ്ട് (ഉദാഹരണമായി ശമ്പളം ലഭിക്കാൻ വൈകുക..) ഇഎംഐ കൃത്യമായി തിരിച്ചടക്കാൻ കഴിയാതിരുന്നാൽ ഇഎംഐ തീയ്യതി നീട്ടുക. ലോൺ ഇൻസ്‌റ്റാൾമെന്റ് തീയതി സാധാരണയായി മാസത്തിന്റെ തുടക്കത്തിലാണ്. എന്നാൽ വേണമെങ്കിൽ അരിയർ ഇഎംഐ ഓപ്ഷനും എടുക്കാം. ഈ സാഹചര്യത്തിൽ, മാസാവസാനം ഇൻസ്‌റ്റാൾമെന്റ് അടയ്‌ക്കുക.
3. സിബിൽ സ്കോർ
മൂന്ന് മാസം ഇൻസ്‌റ്റാൾമെന്റ് ബൗൺസ് ചെയ്താൽ സിബിൽ സ്കോർ കുറയും. കുറഞ്ഞ സിബിൽ സ്കോർ ഭാവിയിൽ വായ്പയെടുക്കുമ്പോൾ തടസം സൃഷ്ടിക്കും. അതു കൊണ്ടു തന്നെ ബാങ്ക് മാനേജറോട്, സിബിലിൽ നെഗറ്റീവ് റിപ്പോർട്ട് അയക്കരുതെന്ന് അഭ്യർത്ഥിക്കുക.
4. ലോൺ സെറ്റിൽമെന്റ്
ലോൺ എടുത്ത ശേഷം ഇഎംഐ തിരിച്ചടക്കാൻ കഴിയില്ലെങ്കിൽ ബാങ്ക് മാനേജരെ കണ്ട് ലോൺ സെറ്റിൽമെന്റുമായി സംസാരിക്കാം. പക്ഷെ അതിനുള്ള സാധ്യത കുറവാണ്. എന്നാൽ സെറ്റിൽമെന്റിനുള്ള കാരണം ന്യായമാണെങ്കിൽ ഒരു പക്ഷെ ബാങ്ക് സമ്മതിക്കും. അങ്ങനെയെങ്കിൽ ഒറ്റത്തവണയായി വായ്പ അടച്ച് തീർക്കാം. ബൗൺസ് ചാർജ് തിരിച്ചുനൽകണമെന്ന അപേക്ഷ നൽകിയാൽ ചില ബാങ്കുകൾ പരിഗണിക്കാറുമുണ്ട്. ഇതിനായി ഉപഭോക്താവ് ബന്ധപ്പെട്ട ബാങ്കിനെ സമീപിക്കണം. നീതീകരിക്കാനാവാത്ത പിഴ ഈടാക്കപ്പെട്ടുവെങ്കിൽ ബാങ്കിംഗ് ഓംബുഡ്‌സ്മാനെയും സമീപിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications