വരിക്കാരന് ആവശ്യമെങ്കിൽ അവരുടെ എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് (ഇപിഎഫ്) ബാലൻസ് നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) ടയർ -1 അക്കൗണ്ടിലേക്ക് മാറ്റാവുന്നതാണ്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്‌മെൻറ് അതോറിറ്റി (പിഎഫ്‌ആർഡിഎ) ചില നിബന്ധനകൾക്ക് വിധേയമായി അംഗീകൃത ഇപിഎഫ് അക്കൗണ്ടിൽ നിന്ന് എൻപിഎസ് അക്കൗണ്ടിലേക്ക് ഫണ്ട് കൈമാറാൻ വരിക്കാരെ അനുവദിക്കുന്നുണ്ട്. ജീവനക്കാരൻ അഞ്ച് വർഷമോ അതിൽ കൂടുതലോ തുടർച്ചയായി സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിൽ, ആ വക്തിയുടെ ഇപിഎഫ് ബാലൻസ് എൻപിഎസിലേക്ക് മാറ്റുന്നത് പൂർണമായും നികുതിരഹിതമാണ്.
ഇപിഎഫ് ബാലൻസ് എൻപിഎസിലേക്ക് ഓൺലൈനായി എങ്ങനെ മാറ്റാം;
തൊഴിലുടമ വഴിയോ പോയിന്റ്‌സ് ഓഫ് പ്രസൻസ് (PoP) വഴിയോ അല്ലെങ്കിൽ https: //enps.nsdl.com/eNPS/NationalPensionSystem.html എന്ന ഇഎൻപിഎസ് പോർട്ടൽ വഴിയോ ഓൺലൈനായി എൻപിഎസ് ടയർ -1 അക്കൗണ്ട് തുറക്കുക.
എൻപിഎസ് അക്കൗണ്ട് തുറന്നുകഴിഞ്ഞാൽ, നിങ്ങൾ ട്രാൻസ്ഫർ ഫോം നിങ്ങളുടെ തൊഴിലുടമയ്ക്ക് സമർപ്പിക്കേണ്ടതുണ്ട്. തൊഴിലുടമ ഇപിഎഫിൽ നിന്ന് എൻപിഎസിലേക്ക് ബാലൻസ് ട്രാൻസ്ഫർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ ഫോം ഇപിഎഫ്‌ഒ നോഡൽ ബ്രാഞ്ചിലേക്ക് അയയ്‌ക്കും.
നിങ്ങളുടെ ട്രാൻസ്ഫർ അഭ്യർത്ഥന ലഭിച്ച ശേഷം ഇപിഎഫ്ഒ അക്കൗണ്ടിലെ ബാലൻസ് കൈമാറ്റം ആരംഭിക്കും. നിങ്ങൾ ഒരു സർക്കാർ ജീവനക്കാരനാണെങ്കിൽ റിട്ടയർമെന്റ് ബോഡി എൻപിഎസിന്റെ നോഡൽ ഓഫീസിന്റെ പേരിലോ അല്ലാത്തവർക്ക് PoP കളക്ഷൻ അക്കൗണ്ടിന്റെ പേരിലോ ഒരു ചെക്ക് അല്ലെങ്കിൽ ഡ്രാഫ്റ്റ് നൽകും.
ജീവനക്കാരന്റെ എൻപിഎസ് ടയർ 1 അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്‌തത് പരാമർശിച്ചുകൊണ്ട് നോഡൽ ഇപിഎഫ്‌ഒ ഓഫീസ് തൊഴിലുടമയ്‌ക്ക് ഒരു കത്ത് നൽകും. ഫണ്ട് ലഭിച്ചുകഴിഞ്ഞാൽ നിങ്ങളുടെ എൻപിഎസ് അക്കൗണ്ട് അപ്‌ഡേറ്റുചെയ്യും.
നിങ്ങളുടെ ഫണ്ട് തിരഞ്ഞെടുക്കലിന് അനുസരിച്ച് എൻപിഎസ് നിങ്ങളുടെ തുക നിക്ഷേപിക്കും. ഇക്വിറ്റി ഉപകരണങ്ങൾക്ക് പരമാവധി 50 ശതമാനവും അവശേഷിക്കുന്നത് ഡെറ്റ് സ്കീമുകളിലും നിങ്ങൾക്ക് നിക്ഷേപിക്കാം.
ആനുകൂല്യങ്ങൾ
ഇപിഎഫുമായി താരതമ്യപ്പെടുത്തുമ്പോൾ എൻപിഎസ് നിക്ഷേപം മികച്ച വരുമാനം നൽകുമെന്നാണ് കണക്കാക്കപ്പെടുന്നത്. സംഭാവനയുടെ 50% ഇക്വിറ്റികൾക്കും 50% സർക്കാർ സെക്യൂരിറ്റികൾക്കും നീക്കിവച്ചവർക്ക് കഴിഞ്ഞ 10 വർഷത്തിനിടെ എൻപിഎസ് ഫണ്ടുകളുടെ ലഭിച്ച ശരാശരി വരുമാനം ഏകദേശം 10% ആണ്. ചില വരിക്കാർ അവരുടെ ഇപിഎഫ് ബാലൻസ് എൻപിഎസ് അക്കൗണ്ടുകളിലേക്ക് മാറ്റാൻ തീരുമാനിച്ചതിന്റെ കാരണം തന്നെ ഇതാണ്. ഉയർന്ന വരുമാനം കൂടാതെ, എൻപിഎസ് അക്കൗണ്ടിൽ നിക്ഷേപിക്കുമ്പോൾ സെക്ഷൻ 80 സിസിഡി (1 ബി) പ്രകാരം നിക്ഷേപകന് 50,000 രൂപ അധിക നികുതി ആനുകൂല്യം ലഭിക്കും. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ കിഴിവും ലഭിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications