ഇപിഎഫ് vs പിപിഎഫ്; 10,000 രൂപ പ്രതിമാസ നിക്ഷേപത്തിൽ മികച്ച റിട്ടേൺസ് എവിടെ കിട്ടും?

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടും (ഇ.പി.എഫ്) പബ്ലിക് പ്രൊവിഡന്റ് ഫണ്ടും (പി.പി.എഫ്) വിരമിക്കൽ പദ്ധതിയായി ഉപയോഗിക്കാവുന്ന ഉറപ്പുള്ള റിട്ടേൺ വാഗ്ദാനം നൽകുന്ന രണ്ട് നിക്ഷേപ പദ്ധതികളാണ്. ഈ രണ്ട് പദ്ധതികളിലെയും സമാനതകളെ പരിശോധിക്കുമ്പോൾ, അവ രണ്ടും ദീർഘമായ ലോക്ക്-ഇൻ കാലയളവുള്ളതും ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവുള്ളതുമാണ്. എങ്കിലും രണ്ട് പദ്ധതികളും വ്യത്യസ്ത പലിശ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്.

സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള ഒരു വിരമിക്കൽ പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്‌ ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) നടത്തുന്ന ഈ പദ്ധതിയിൽ 8.25 ശതമാനം സംയുക്ത വാർഷിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞത് 15,000 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് ഇ.പി.എഫ് അംഗങ്ങളാകാം. പദ്ധതിയിൽ അടയ്‌ക്കേണ്ട കുറഞ്ഞ തുക പ്രതിമാസം 1800 രൂപയും പരമാവധി തുക അടിസ്ഥാന ശമ്പളത്തിന്റെയും ഡിയർനെസ്സ് അലവൻസിന്റെയും (ഡിഎ) 12 ശതമാനവുമാണ്.

ഇപിഎഫ് vs പിപിഎഫ്; 10,000 രൂപ പ്രതിമാസ നിക്ഷേപത്തിൽ മികച്ച റിട്ടേൺസ് എവിടെ കിട്ടും?

പോസ്റ്റ്‌ ഓഫീസും ബാങ്കുകളും നടത്തുന്ന ചെറുകിട സമ്പാദ്യ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. പോസ്റ്റ്‌ ഓഫീസ് പി.പി.എഫിൽ 7.1 ശതമാനമാണ് വാർഷിക പലിശ. 15 വർഷത്തെ ലോക്ക്-ഇൻ കാലയളവുള്ള ഈ പദ്ധതിയിൽ ഒരാൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 500 രൂപയും പരമാവധി തുക 1,50,000 രൂപയുമാണ്. 50 രൂപയുടെ ഗുണിതങ്ങളായി എത്ര തവണ വേണമെങ്കിലും നിക്ഷേപം നടത്താനുള്ള സൗകര്യവും പദ്ധതി ഒരുക്കുന്നു. 

ഇ.പി.എഫിൽ നിങ്ങൾ പ്രതിമാസ അടയ്‌ക്കേണ്ട തുകയായ 10,000 രൂപയും 15 വർഷത്തേക്ക് നിക്ഷേപിക്കുമ്പോൾ, ആ സമയ പരിധിയിലെ നിങ്ങളുടെ നിക്ഷേപം 18 ലക്ഷം രൂപയായിരിക്കും. 8.25 ശതമാനം കൂട്ടുപലിശയിൽ നിങ്ങളുടെ മൊത്തം വരുമാനം 35,96,445.50 രൂപയാകും. നിങ്ങൾ ഒരു പോസ്റ്റ്‌ ഓഫീസ് പി.പി.എഫ് അക്കൗണ്ടിൽ പ്രതിമാസം 10,000 രൂപ നിക്ഷേപിക്കുമ്പോൾ, 7.1 ശതമാനം വാർഷിക കൂട്ടുപലിശയിൽ 15 വർഷത്തിനുള്ളിൽ നിങ്ങളുടെ മൊത്തം തുക 32,54,567 രൂപയാകും. അപ്പോൾ ഇ.പി.എഫും പി.പി.എഫും താരതമ്യം ചെയ്യുമ്പോൾ ഇ.പി.എഫിൽ 3,41,878.5 രൂപ അധികം ലഭിക്കുന്നതായി കാണാം. എന്നാൽ ഇവിടെ പരിഗണിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാൽ പി.പി.എഫിലാണെങ്കിൽ 15 വർഷത്തിന് ശേഷം നിങ്ങളുടെ മൊത്തം തുകയും നിങ്ങൾക്ക് പിൻവലിക്കാം. എന്നാൽ ഇ.പി.എഫ് ഒരു വിരമിക്കൽ പദ്ധതിയായത് കൊണ്ടുതന്നെ, 60 വയസിലാണ് പൂർണമായി പണം പിൻവലിക്കാൻ സാധിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X