A Oneindia Venture

ഇ.പി.എഫ്.ഒ 3.0 വരുന്നു: എ.ടി.എം വഴി മിനിറ്റുകൾ കൊണ്ട് ഇനി പി.എഫ് തുകയും പിൻവലിക്കാം, എങ്ങനെ?

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) പലതരത്തിലുള്ള മാറ്റങ്ങൾക്ക് ഒരുങ്ങുന്നു. അതിൻ്റെ ഭാ​ഗമായി പുതിയ സംവിധാനമായ ഇ.പി.എഫ്.ഒ 3.0 ഉടൻ എത്തും. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന ഒരു പരിപാടിയിൽ വെച്ചാണ് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ ഈ അപ്‌ഡേറ്റിനെ കുറിച്ച് വ്യക്തമാക്കിയത്. പുതിയ സംവിധാനം വന്നാൽ ആളുകൾക്ക് എ.ടി.എമ്മുകളിലൂടെ നേരിട്ട് പി.എഫ് പിൻവലിക്കാൻ സാധിക്കും. പി.എഫ് എളുപ്പത്തിൽ പിൻവലിക്കുക എന്ന ലക്ഷ്യത്തോടെയാണ് 3.0 അവതരിപ്പിക്കുന്നത്.

എന്താണ് ഇ.പി.എഫ്.ഒ ​​3.0?

നിലവിലെ സാഹചര്യത്തിൽ പി.എഫ് പിൻവലിക്കുന്നതിന് ദീർഘ സമയ പ്രക്രിയകളാണ് ആവശ്യം. നിരവധി പേപ്പർ വർക്കുകളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഇ.പി.എഫ്.ഒ 3.0 വരുന്നതോടെ, ജീവനക്കാർക്ക് അവരുടെ പിഎഫ് സമ്പാദ്യം ആക്‌സസ് ചെയ്യുന്നതിന് ഇനി സർക്കാർ ഓഫീസുകൾ സന്ദർശിക്കുകയോ അംഗീകാരങ്ങൾക്കായി കാത്തിരിക്കുകയോ ചെയ്യേണ്ടതില്ല. പകരം, ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതുപോലെ, എ.ടി.എമ്മുകളിൽ നിന്ന് നേരിട്ട് പിൻവലിക്കാൻ കഴിയും.

ഇ.പി.എഫ്.ഒ 3.0 സംവിധാനത്തെ ഒരു ബാങ്കിന് സമാനമായി മാറ്റുമെന്നും, വരിക്കാർക്ക് അവരുടെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യു.എ.എൻ) ഉപയോഗിച്ച് എളുപ്പത്തിൽ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ അനുവദിക്കുമെന്നും മൻസുഖ് മാണ്ഡവ്യ വിശദീകരിച്ചു. എന്നാൽ എ.ടി.എമ്മുകളിൽ നിന്നുള്ള പിൻവലിക്കൽ പരിധി സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല.

വേഗത്തിലുള്ള ഇടപാടുകളും ഡിജിറ്റൽ സവിശേഷതകളും

ഫണ്ട് പിൻവലിക്കലുകൾ, ക്ലെയിം സെറ്റിൽമെന്റുകൾ, പെൻഷൻ ട്രാൻസ്ഫറുകൾ തുടങ്ങിയ സേവനങ്ങൾ ലളിതമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സംവിധാനമാണ് ഇ.പി.എഫ്.ഒ ​​3.0. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും കാലതാമസം കുറയ്ക്കുന്നതിനുമുള്ള ഇ.പി.എഫ്.ഒയുടെ നിരന്തരമായ ശ്രമങ്ങളുടെ ഫലമാണ് 3.0.

പിഎഫ് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് കൂടുതൽ സൗകര്യപ്രദമാക്കുന്ന ഡിജിറ്റൽ ഉപകരണങ്ങളും പുതിയ സംവിധാനത്തിൽ ഉൾപ്പെടും മാത്രമല്ല ഇ.പി.എഫ്.ഒ അക്കൗണ്ടുകളിലെ പണം ജീവനക്കാർക്ക് എപ്പോൾ വേണമെങ്കിലും പിൻവലിക്കാനുള്ള സ്വാതന്ത്ര്യം ഈ സംവിധാനത്തിലൂടെ ലഭിക്കുന്നു. ഒപ്പം സമയം ലാഭിക്കുകയും, പെട്ടെന്നുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഇ.പി.എഫ്.ഒ 3.0 സഹായിക്കുന്നു.

ഇ.പി.എഫ്.ഒ 3.0 വരുന്നു: എ.ടി.എം വഴി മിനിറ്റുകൾ കൊണ്ട് ഇനി പി.എഫ് തുകയും പിൻവലിക്കാം, എങ്ങനെ?

ഇ.പി.എഫ്.ഒ 3.0 അപ്ഡേറ്റുകളും മാറ്റങ്ങളും

ഇ.പി.എഫ്.ഒ അം​ഗങ്ങൾക്ക് കൂടുതൽ മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനായി സമീപ വർഷങ്ങളിൽ നിരവധി പരിഷ്കാരങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ അവതരിപ്പിച്ച മാറ്റങ്ങളെ കുറിച്ച് കൂടുതൽ അറിയാം;

  • കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് വേഗത്തിലുള്ള ക്ലെയിം പ്രോസസ്സിംഗ്.
  • അക്കൗണ്ട് ഉടമകൾക്കുള്ള പേര് തിരുത്താനുള്ള ഓപ്ഷനുകൾ വന്നു.
  • കൂടുതൽ സൗകര്യത്തിനായി ഏത് ബാങ്കിൽ നിന്നും പെൻഷൻ പിൻവലിക്കലിക്കാം എന്ന് പ്രഖ്യാപിച്ചു.

ഈ മെച്ചപ്പെടുത്തലുകൾ കാരണം ഇ.പി.എഫ്.ഒ സേവനങ്ങളെക്കുറിച്ചുള്ള പരാതികൾ പരമാവധി കുറഞ്ഞുവെന്നാണ് കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞത്. പുതിയ ഇ.പി.എഫ്.ഒ 3.0 സംവിധാനം ഉപയോക്തൃ അനുഭവം കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നുണ്ട്.

ഈ വർഷം മെയ് അല്ലെങ്കിൽ ജൂൺ മാസത്തോടെ ഇ.പി.എഫ്.ഒ ​​3.0 ആപ്പ് പുറത്തിറക്കാൻ സർക്കാർ പദ്ധതിയിടുന്നു. ഈ ആപ്പ് ഉപയോ​ഗിക്കുന്നതിലൂടെ ആളുകൾക്ക് അവരുടെ പി.എഫ് ബാലൻസ് എളുപ്പത്തിൽ പരിശോധിക്കാം. മാത്രമല്ല ഇടപാടുകൾ ട്രാക്ക് ചെയ്യുവാനും പെട്ടെന്ന് തന്നെ പണം പിൻവലിക്കലിക്കാനും സാധിക്കും.

സാമ്പത്തിക എളുപ്പത്തിലേക്കുള്ള പ്രധാന ചുവടുവയ്പ്പ്

ഇ.പി.എഫ്.ഒ 3.0 എന്ന സുപ്രധാന പരിഷ്കാരത്തിലൂടെ നിരവധി മാറ്റങ്ങളാണ് പി.എഫ് വരിക്കാർ പ്രതീക്ഷിക്കുന്നത്. ഇത് അവരുടെ സമ്പാദ്യം എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ സഹായിക്കുന്നു. എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിലൂടെ അനാവശ്യമായ പേപ്പർ വർക്കുകളേയും മറ്റു പ്രക്രിയകളെയും ഇല്ലാതാക്കുകയും കുറഞ്ഞ സമയത്തിനുള്ളിൽ പണം ലഭിക്കുകയും ചെയ്യുന്നു.

പുതിയ പരിഷ്കാരത്തിലൂടെ ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ജീവനക്കാർക്ക് തടസ്സമില്ലാത്ത ബാങ്കിംഗ് അനുഭവം നൽകുക എന്നതാണ് ഇ.പി.എഫ്.ഒ ലക്ഷ്യമിടുന്നത്. ഇ.പി.എഫ്.ഒ 3.0 അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തിയ്യതി ഇനിയും തീരുമാനിച്ചിട്ടില്ല. ഈ വർഷം ഇ.പി.എഫ്.ഒയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ മാറ്റമാണ് 3.0യിലൂടെ വരാനിരിക്കുന്നത്.

ഇ.പി.എഫ്.ഒ 3.0: എ.ടി.എമ്മുകളിൽ നിന്ന് എങ്ങനെ പി.എഫ് തുക പിൻവലിക്കാം?

പുതിയ സംവിധാനത്തിലൂടെ പിഎഫ് പിൻവലിക്കുന്നതിന് ഒരു പ്രത്യേക കാർഡ് നൽകുന്നു. ഇത് ഒരു സാധാരണ എ.ടി.എം കാർഡ് പോലെ പ്രവർത്തിക്കുന്നു. ഈ കാർഡ് ഉപയോഗിച്ച്, നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം എ.ടി.എമ്മിൽ നിന്ന് നേരിട്ട് പിഎഫ് പിൻവലിക്കാം. എ.ടി.എമ്മുകളിൽ നിന്ന് നിങ്ങളുടെ പിഎഫ് എങ്ങനെ പിൻവലിക്കാമെന്ന് വ്യക്തമായി അറിയാം;

  1. പണം പിൻവലിക്കുന്നതിന് ആദ്യം ഇ.പി.എഫ്.ഒ-അംഗീകൃത എ.ടി.എം സന്ദർശിക്കുക.
  2. നിങ്ങളുടെ ഇ.പി.എഫ്.ഒ ​​യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുമായി (UAN) ലിങ്ക് ചെയ്തിരിക്കുന്ന കാർഡ് ഉപയോഗിക്കുക.
  3. നിങ്ങളുടെ പിൻ നൽകി പിൻവലിക്കൽ ഓപ്ഷൻ തിരഞ്ഞെടുക്കുക.
  4. നിങ്ങൾ പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക എ.ടി.എമ്മിൽ നിന്ന് തിരഞ്ഞെടുത്ത് സ്ഥിരീകരിക്കുക.
  5. ശേഷം ഉടൻ തന്നെ നിങ്ങൾക്ക് ആ പണം ലഭിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X