രാജ്യത്തെ ഏറ്റവും വലിയ റിട്ടയര്‍മെന്റ് പദ്ധതികളില്‍ ഒന്നായ ഇപിഎഫിൻ്റെ മുഖച്ഛായ മാറുന്നു. അതെ എല്ലാ ഇപിഎഫ്ഒ വരിക്കാരും കാത്തിരുന്ന ഇപിഎഫ്ഒ 3.0 ഉടൻ വരുന്നു. പരമ്പരാഗത രീതിയിലുള്ള പിഎഫ് ഇടപാടുകൾക്ക് ഇനി ഗുഡ് ബൈ പറയാം. വേഗതയേറിയതും, മികച്ച ഡിജിറ്റൽ സേവനങ്ങൾ ഉറപ്പാക്കുന്നതുമായ ഇപിഎഫ്ഒ 3.0 ഒക്ടോബറിൽ ദീപാവലി സമ്മാനമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഒക്ടോബർ രണ്ടാം വാരത്തിൽ ഉന്നതതല യോഗം ചേരും. ഈ യോഗത്തിൽ ഇപിഎഫ്ഒ പതിപ്പ് 3.0 ന്റെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിക്കുമെന്ന് കരുതുന്നു. അതായത് ഒക്ടോബർ 10-11 തീയതികളിലായിരിക്കും യോഗമ നടക്കുന്നത്. എന്നാൽ ഇതിൻ്റെ ഔദ്യോഗിക അറിയിപ്പ് ഇനിയും വന്നിട്ടില്ല.
മാറ്റങ്ങളുമായി ഇപിഎഫ്ഒ 3.0
നീണ്ട കാത്തിരിപ്പ് സമയവും, അമിതമായ പേപ്പർ വർക്കുകളുമെല്ലാം നിലവിലെ ഇപിഎഫ് പ്രക്രിയകളുടെ ഒരു വലിയ പ്രതിസന്ധിയാണ്. എന്നാൽ ഈ അമിതമായ പ്രക്രിയകളെല്ലാം ലളിതമാക്കി എളുപ്പത്തിൽ ഇടപാടുകൾ പൂർത്തിയാക്കാൻ സഹായിക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. അത്തരത്തിൽ ഇപിഎഫ്ഒ 3.0യുടെ പ്രധാന സവിശേഷതകൾ അറിയാം:
ഓട്ടോ-ക്ലെയിം സെറ്റിൽമെന്റുകൾ: ഇപിഎഫ്ഒ 3.0 എത്തിയാൽ വലിയ ഫോമുകൾ പൂരിപ്പിക്കുകയോ, ഇപിഎഫ്‌ഒ ഓഫീസുകളിൽ നേരിട്ടെത്തി പ്രക്രിയ പൂർത്തിയാക്കുകയോ വേണ്ട. പെട്ടെന്ന് തന്നെ ക്ലെയിമുകൾ ഓട്ടോമാറ്റീവായി സെറ്റിൽ ചെയ്യപ്പെടും.
ഡിജിറ്റൽ തിരുത്തലുകൾ: പേര്, ലിംഗഭേദം, ജനനത്തീയതി പോലുള്ള വിവരങ്ങളിലെ തിരുത്തുകൾ ഒടിപി അടിസ്ഥാനമാക്കിയുള്ള സ്ഥിരീകരണത്തിലൂടെ ഡിജിറ്റലായി പൂർത്തിയാക്കാം. മാത്രമല്ല ഇതിലൂടെ ഫിസിക്കൽ രേഖകൾ നൽകുന്നത് ഒഴിവാക്കാനും സാധിക്കും.
റിയൽ-ടൈം പെൻഷൻ ട്രാക്കിംഗ്: ഉപയോക്താക്കൾക്ക് ഇപിഎഫ്ഒ ഡാഷ്‌ബോർഡ് വഴി നേരിട്ട് പെൻഷൻ സ്റ്റാറ്റസുകൾ ട്രാക്ക് ചെയ്യാൻ കഴിയും.

യുപിഐ, എടിഎം അടിസ്ഥാനമാക്കിയുള്ള പിൻവലിക്കലുകൾ
ഇതാണ് പ്രധാനപ്പെട്ട മാറ്റമായി കണക്കാക്കേണ്ടത്. അതായത് യുപിഐ, എടിഎം എന്നിവ വഴി പിഎഫ് പിൻവലിക്കാനുള്ള ഓപ്ഷൻ വലിയ ആശ്വാസം നൽകുന്നു. പെട്ടെന്ന് തന്നെ ഫണ്ടുകൾ ആക്സസ് ചെയ്യാൻ ഇതിലൂടെ സാധിക്കും. ഈ സേവനം മൂലം ബാങ്ക് അക്കൗണ്ടുകളിലേക്കോ എടിഎമ്മുകൾ വഴിയോ നേരിട്ട് പ്രൊവിഡന്റ് ഫണ്ട് പിൻവലിക്കാൻ സാധിക്കുന്നു.
ജിപിഎഫ്, പിപിഎഫ് പോലുള്ള മറ്റ് പദ്ധതികൾക്കും മാറ്റം
സർക്കാർ ജീവനക്കാർക്കുള്ള ജനറൽ പ്രൊവിഡന്റ് ഫണ്ട് (ജിപിഎഫ്), ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) എന്നീ പദ്ധതികൾക്കും പുതിയ സംവിധാനം വന്നേക്കാം. ഇപിഎഫ്ഒ 3.0 പോലെ വേഗത്തിലുള്ള പ്രക്രിയ സാധ്യമാക്കുകയെന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സർക്കാർ നിയന്ത്രിക്കുന്ന വിരമിക്കൽ ഫണ്ടുകളിലും, സാമൂഹിക സുരക്ഷാ ഫണ്ടുകളിലും എളുപ്പത്തിലുള്ള ആക്‌സസ്, വേഗത്തിലുള്ള വിതരണം, സുതാര്യത എന്നിവ ഉറപ്പാക്കുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്.
ഇപിഎഫ്ഒ അപ്‌ഗ്രേഡിനൊപ്പം, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC) ചാരിറ്റി നടത്തുന്ന സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തി കവറേജ് വിപുലീകരിക്കാൻ ഈ പുതിയ മാറ്റത്തിലൂടെ പദ്ധതിയിടുന്നു. 165 ആശുപത്രികൾ, 1,500-ലധികം ഡിസ്പെൻസറികൾ, ഏകദേശം 2,000-ത്തോളം എംപാനൽഡ് ആശുപത്രികൾ എന്നിവയിലൂടെ ESIC നിലവിൽ 18 കോടിയിലധികം ആളുകൾക്ക് സൗജന്യ വൈദ്യസഹായം നൽകുന്നു.
അറിയിപ്പ്:
ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications