എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ അഥവാ ഇപിഎഫ്ഒ യുഎഎൻ ആക്ടിവേറ്റ് ചെയ്യുന്നതിനും, ആധാർ ലിങ്ക് ചെയ്യുന്നതിനുമുള്ള സമയപരിധി വീണ്ടും നീട്ടി. പുതിയ മാറ്റം പ്രകാരം 2025 ജൂൺ 30 വരെ ഇതിൻ്റെ കാലാവധി നീട്ടിയിരിക്കുന്നു. നേരത്തെ 2024 നവംബർ 30 വരെയായിരുന്നു ഇതിൻ്റെ സമയപരിധി. എന്നാൽ പലതവണയായി ഇതിൻ്റെ കാലാവധി നിട്ടിയിട്ടുണ്ട്. എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് (ELI) സ്കീമിന് കീഴിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് യുഎഎൻ ആക്ടിവേഷനും ആധാർ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കലും അത്യാവശ്യമാണ്.
"യുഎഎൻ ആക്ടിവേഷനും ബാങ്ക് അക്കൗണ്ടിൽ ആധാർ സീഡിംഗിനുമുള്ള സമയപരിധി 2025 ജൂൺ 30 വരെ ദീർഘിപ്പിച്ചിട്ടുണ്ടെന്ന് സർക്കുവറിൽ വ്യക്തമാക്കുന്നു" മെയ് 30 ലെ സർക്കുലറിൽ ഇപിഎഫ്ഒ പറഞ്ഞു.
എന്താണ് UAN?
യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ എന്നാണ് UAN എന്നതിൻ്റെ പൂർണ രൂപം. UAN എന്നാൽ ഗുണഭോക്താക്കൾക്ക് നൽകിയിട്ടുള്ള 12 അക്ക യുണീക്ക് നമ്പറാണ്. ഇത് അവരുടെ പിഎഫ് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുമ്പോൾ ഉപയോഗിക്കുന്നു. യുഎഎൻ വഴി, ജീവനക്കാർക്ക് അവരുടെ ഇപിഎഫ് തുക ട്രാക്ക് ചെയ്യാനും കൈകാര്യം ചെയ്യാനും, അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിക്കാനും, ഫണ്ട് ട്രാൻസ്ഫർ ചെയ്യാനും, ക്ലെയിം പിൻവലിക്കാനും എല്ലാം സാധിക്കുന്നു.
ഓൺലൈനായി പണം പിൻവലിക്കൽ, ബാലൻസ് പരിശോധിക്കൽ തുടങ്ങിയ ഇപിഎഫ്ഒ നൽകുന്ന ഓൺലൈൻ സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിന് യുഎഎൻ ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്. ഇപിഎഫ് തുക ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതിന്, ആധാർ നമ്പർ ബന്ധിപ്പിക്കുന്നതും നിർബന്ധമാണ്.

ELI സ്കീമിനെ കുറിച്ച്....
2024-25 വർഷത്തെ കേന്ദ്ര ബജറ്റിൽ കേന്ദ്ര സർക്കാർ എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് അഥവാ ELI പ്രഖ്യാപിച്ചു. ഇത് രാജ്യത്തെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും അതു വഴി തൊഴിലുടമകൾക്കും ജീവനക്കാർക്കും സാമ്പത്തിക പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും വേണ്ടിയാണ് ആരംഭിച്ചത്. ELI സ്കീം പ്രകാരം നാല് കോടിയിലധികം യുവാക്കൾക്ക് സർക്കാർ മൂന്ന് പദ്ധതികൾ പ്രഖ്യാപിച്ചു. ഇതിന് 2 ലക്ഷം കോടി രൂപ വകയിരുത്തി.
UAN ഓൺലൈനായി ആക്ടിവേറ്റ് ചെയ്യുന്നത് എങ്ങനെ?
ഇപിഎഫ്ഒ മെമ്പർ സേവാ പോർട്ടൽ വഴി ഇപിഎഫ്ഒ അംഗങ്ങൾക്ക് അവരുടെ യുഎഎൻ ഓൺലൈനായി ആക്ടിവേറ്റ് ചെയ്യാം. ഓരോ സ്റ്റെപ്പും വിശദമായി അറിയാം;
ആദ്യം ഇപിഎഫ്ഒ മെമ്പർ സേവാ പോർട്ടൽ സന്ദർശിക്കുക
അതിനു ശേഷം 'പ്രധാനപ്പെട്ട ലിങ്കുകൾ' എന്ന വിഭാഗത്തിന് കീഴിലുള്ള 'ആക്ടിവേറ്റ് യുഎഎൻ' എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
യുഎഎൻ, ആധാർ, ജനനത്തീയതി, ഫോൺ നമ്പർ എന്നിവയുൾപ്പെടെ ആവശ്യമായ വിവരങ്ങൾ നൽകുക
ഈ പ്രക്രിയ ചെയ്ത ശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് ഒടിപി എത്തും
അതിനു ശേഷം ലഭിച്ച ഒടിപി നൽകി ഈ പ്രക്രിയ പൂർത്തിയാക്കുക.
ഇപിഎഫ്ഒ 3.0
പിഎഫ് പിന്‍വലിക്കല്‍ പ്രക്രിയ ലളിതമാക്കുന്നതിന് ആരംഭിക്കുന്ന പുതുക്കിയ പ്ലാറ്റ്ഫോമാണ് ഇപിഎഫ്ഒ 3.0. ഓട്ടോ ക്ലെയിം സെറ്റിൽമെന്റ്, ഡിജിറ്റൽ തിരുത്തൽ, എടിഎം അടിസ്ഥാനമാക്കിയുള്ള ഫണ്ട് പിൻവലിക്കൽ, യുപിഐ വഴിയുള്ള പിൻവലിക്കൽ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇപിഎഫ്ഒ 3.0 ഉടൻ തന്നെ നടപ്പിലാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കാലതാമസമില്ലാതെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് പണം പിൻവലിക്കാൻ പുതിയ 3.0 പതിപ്പിലൂടെ സാധിക്കും എന്നതാണ് ഏറ്റവും വലിയ നേട്ടം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications