ഇന്ത്യയിലെ ഏറ്റവും വലിയ ഓർഗനൈസേഷനുകളിൽ ഒന്നാണ് ഇപിഎഫ്ഒ അഥവാ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. 7 കോടിയിലധികം സജീവ അംഗങ്ങൾ ഇപിഎഫ്ഒയിൽ ഉണ്ട്. ഇപിഎഫ്ഒ ഇതുവരെ നിരവധി മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. അത്തരത്തിൽ ഈ വർഷവും ചില സുപ്രധാന പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇപിഎഫ് വഴിയുള്ള എല്ലാ പ്രക്രിയയും ലളിതമാക്കാനും അംഗങ്ങൾക്ക് ഡിജിറ്റൽ മാർഗം കൂടതൽ എളുപ്പമാക്കുവാനുമാണ് ഈ പരിഷ്കാരങ്ങളിലൂടെ ലക്ഷ്യമിടുന്നത്. 2025-ൽ ഇപിഎഫ്ഒയുടെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് മാറ്റങ്ങളെക്കുറിച്ച് പരിശോധിക്കാം;
1. പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യുന്നത് എളുപ്പമാക്കി
പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ ഇപിഎഫ്ഒ ഇപ്പോൾ ലളിതമാക്കിയിരിക്കുന്നു. നിങ്ങളുടെ യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ (യുഎഎൻ) ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ പേര്, ജനനത്തീയതി, ലിംഗഭേദം, ദേശീയത, മാതാപിതാക്കളുടെ പേര്, വൈവാഹിക നില, പങ്കാളിയുടെ പേര്, ജോലി ആരംഭിച്ച തീയതി തുടങ്ങിയ വിവരങ്ങൾ ഇപ്പോൾ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാം.
2. ജോലി മാറുമ്പോൾ പിഎഫ് കൈമാറ്റത്തിന് പ്രതിസന്ധികളില്ല...
ജോലി മാറുമ്പോൾ പിഎഫ് കൈമാറ്റം ചെയ്യുന്നത് മുൻപ് ദൈർഘ്യമേറിയ പ്രക്രിയയായിരുന്നു. തൊഴിലുടമയുടെ അനുമതിയില്ലാതെ ഇത് പൂർത്തിയാവില്ലായിരുന്നു. എന്നാൽ 2025 ജനുവരി 15 മുതൽ ഈ നിയമങ്ങളെല്ലാം പരിഷ്കരിച്ചതിനാൽ ഈ പ്രക്രിയ വളരെ എളുപ്പമായിരിക്കുന്നു.
ഇപ്പോൾ പിഎഫ് ട്രാൻസ്ഫർ ചെയ്യാൻ പഴയതോ പുതിയതോ ആയ തൊഴിലുടമയുടെ അനുമതി ആവശ്യമില്ല. നിങ്ങൾക്ക് പെട്ടെന്ന് തന്നെ അക്കൗണ്ടിലേക്ക് നിങ്ങളുടെ പിഎഫ് പണം ട്രാൻസ്ഫർ ചെയ്യാനാവും.

3. UANഉം ജോയിൻ്റ് അറിയിപ്പ് പ്രക്രിയയും ഡിജിറ്റലാവുന്നു...
2025 ജനുവരി 16 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ പ്രകാരം, ഇപിഎഫ്ഒ ജോയിൻ്റ് അറിയിപ്പ് പ്രക്രിയ ഡിജിറ്റലാക്കിയിരിക്കുന്നു. നിങ്ങളുടെ UAN ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ജോയിൻ്റ് അറിയിപ്പ് പ്രക്രിയ ഓൺലൈനായി സമർപ്പിക്കാം. പക്ഷേ UAN ഇതുവരെ സൃഷ്ടിച്ചിട്ടില്ലെങ്കിൽ, അല്ലെങ്കിൽ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ അത്തരം സന്ദർഭങ്ങളിൽ ഫിസിക്കൽ ഫോം സമർപ്പിക്കേണ്ടതുണ്ട്.
4. പെൻഷൻ വിതരണത്തിനായി ഒരു കേന്ദ്രീകൃത സംവിധാനം
2025 ജനുവരി 1 മുതൽ ഇപിഎഫ്ഒ കേന്ദ്രീകൃത പെൻഷൻ പേയ്‌മെന്റ് സിസ്റ്റം (CPPS) ആരംഭിച്ചു. അതായത് നിങ്ങൾക്ക് ഇനി മുതൽ എൻപിസിഐ പ്ലാറ്റ്‌ഫോം വഴി പെൻഷൻ ഏത് ബാങ്ക് അക്കൗണ്ടിലേക്കും അയയ്ക്കാം. മിനിറ്റുകൾ കൊണ്ട് പണം അക്കൗണ്ടിലെത്തും. പക്ഷേ മുൻപ് പെൻഷൻ പേയ്‌മെന്റ് ഓർഡറുകൾ (പിപിഒകൾ) ഒരു റീജിയണൽ ഓഫീസിൽ നിന്ന് മറ്റൊന്നിലേക്ക് പെൻഷൻ പേയ്‌മെന്റ് നടത്തേണ്ടിയിരുന്നതിനാൽ കാലതാമസം നേരിട്ടു.
ഇപ്പോൾ ഈ പ്രക്രിയ പൂർണ്ണമായും നിർത്തലാക്കി. ഇതോടൊപ്പം, പുതിയ പിപിഒ ഇപ്പോൾ നിർബന്ധിതമായി യുഎഎനുമായി ബന്ധിപ്പിക്കും.
5. ഉയർന്ന ശമ്പളത്തിലുള്ള പെൻഷൻ പ്രക്രിയ സുതാര്യമാവുന്നു
ഉയർന്ന ശമ്പളത്തിൽ പെൻഷൻ നേടാൻ ആഗ്രഹിക്കുന്ന ജീവനക്കാർക്കായി പരിഷ്കാരങ്ങൾ നടത്തിയിരിക്കുകയാണ് ഇപിഎഫ്ഒ. നിശ്ചിത പരിധിയേക്കാൾ കൂടുതൽ ശമ്പളമുള്ള വ്യക്തികൾക്കും പെൻഷൻ ഉറപ്പാക്കാം. പക്ഷേ അതിന് നിങ്ങൾ അധിക സംഭാവന നൽകേണ്ടി വരും. മാത്രമല്ല ഇപിഎഫ്ഒയുടെ കീഴിൽ വരാത്തതും സ്വന്തമായി സ്വകാര്യ ട്രസ്റ്റ് സ്കീം നടത്തുന്നതുമായ സ്ഥാപനങ്ങളും ട്രസ്റ്റിന്റെ നിയമങ്ങൾക്കനുസൃതമായി ഈ പ്രക്രിയ പിന്തുടരേണ്ടതുണ്ട്.
ഇപിഎഫ്ഒയുടെ മാറ്റങ്ങൾ എത്രത്തോളം ഉപകാരപ്രദമാണ്?
ഇപിഎഫ്ഒ ലളിതമായ പ്രക്രിയകൾ സ്വീകരിച്ചതോടെ ആളുകൾക്ക് അതിനോടുള്ള സമീപനം തന്നെ മാറിയിരിക്കുന്നു. ഇപ്പോൾ ഇപിഎഫ്ഒ വെറുമൊരു നിക്ഷേപ ഉപകരണം മാത്രമല്ലെന്ന് വ്യക്തമാവുന്നുണ്ട്. ഡിജിറ്റൽ പ്രക്രിയയിലേക്ക് മാറിയതിനാൽ പുതിയ സേവനങ്ങൾക്ക് ഇപിഎഫ്ഒ അംഗങ്ങൾക്ക് ഉപകാരപ്രദമാവുന്നു. അതിനാൽ ഈ പുതിയ പ്രക്രിയകളെല്ലാം ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസം നൽകിയിട്ടുണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications