പിഎഫ് അക്കൗണ്ട് ഉള്ളവർക്കെല്ലാം ഉമംങ് ആപ്പിനെ കുറിച്ച് അറിയാതിരിക്കില്ല. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനുമായി (EPFO) ബന്ധപ്പെട്ട് എല്ലാ സേവനങ്ങളും ഉമംങ് ആപ്പിലൂടെ സാധിക്കും. നിങ്ങളുടെ പിഎഫ് തുക പരിശോധിക്കൽ, പിൻവലിക്കൽ തുടങ്ങി നിരവധി സേവനങ്ങളാണ് ഉമംങ് ആപ്പിലൂടെ ഉറപ്പാക്കുന്നത്. ഇത്തരത്തിൽ ഉമംങ് ആപ്പിലൂടെ ലഭിക്കുന്ന പ്രധാന സേവനങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം;
1. ക്ലെയിം നേടാം: ഉമംങ് ആപ്പിലൂടെ ഇപിഎഫ്ഒ വരിക്കാർക്ക് ക്ലെയിം ഉന്നയിക്കാം. ഇതിനായി നിങ്ങളുടെ മൊബൈൽ നമ്പറും MPIN ഉം ഉപയോഗിച്ച് ക്ലെയിം ചെയ്യാം.
2. ക്ലെയിം ട്രാക്ക് ചെയ്യുക : ഉമാങ് ആപ്പിൽ ക്ലെയിമുകളുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ സാധിക്കും.
3. യുഎഎൻ കാർഡ് ഡൗൺലോഡ് ചെയ്യുക: ഉമംങ് ആപ്പിലൂടെ നിങ്ങളുടെ യുഎഎൻ കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഇതിനായി നിങ്ങളുടെ ജനനത്തീയതി നൽകിയാൽ മതി.

4. പാസ്ബുക്ക് പരിശോധിക്കാം: നിങ്ങൾ ഇപിഎഫ്ഒ അംഗമാണെങ്കിൽ കഴിഞ്ഞ മൂന്ന് മാസത്തെ പ്രൊവിഡന്റ് ഫണ്ട് പെൻഷൻ അക്കൗണ്ടിലെ ഇടപാടുകളുടെ വിവരങ്ങൾ പരിശോധിക്കാൻ സാധിക്കും. ഇത് നിങ്ങൾക്ക് പിഡിഎഫ് ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാം.
5. ക്ലെയിം-സ്കീം സർട്ടിഫിക്കറ്റ്: നിങ്ങൾ നിലവിലെ ജോലി ഉപേക്ഷിക്കുകയോ അല്ലെങ്കിൽ സർവ്വീസ് അവസാനിപ്പിക്കുയോ ചെയ്താൽ നിങ്ങൾക്ക് ഇപിഎഫ്ഒ അംഗത്വം തുടരാം. എന്നാൽ അതിനായി ഒരു സ്കീം സർട്ടിഫിക്കറ്റിന് അപേക്ഷിക്കണം. ഇത് നിങ്ങളുടെ സേവനം തുടരാൻ അനുവദിക്കും.
ആധാർ നിർബന്ധമാവുന്നു
പിഎഫ് അക്കൗണ്ട് ഉപയോഗിക്കുന്നവർക്കെല്ലാം യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പറിന്റെ പ്രാധാന്യത്തെ കുറിച്ച് അറിയാമായിരിക്കും. എന്നാൽ ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം ഇനി മുതൽ യുഎഎൻ സൃഷ്ടിക്കണമെങ്കിൽ ആധാർ അധിഷ്ഠിത ഫേസ് ഓതന്റിക്കേഷൻ ടെക്‌നോളജി (FAT) ഉപയോഗിക്കണം. ഇതിനെ കുറിച്ചും വിശദമായി അറിയാം;
1. യുഎഎൻ അലോട്ട്മെന്റ്: നിരവധി പേപ്പർ വർക്കുകളും മറ്റും ആവശ്യമില്ലാതെ ജീവനക്കാർക്ക് അവരുടെ ഇപിഎഫ് അക്കൗണ്ടുകളിലേക്ക് ആക്സസ് ലഭിക്കുന്ന പ്രക്രിയയാണിത്. ആദ്യമായി യുഎഎൻ സൃഷ്ടിക്കുന്നതിനും ആക്ടിവേറ്റ് ചെയ്യുന്നതിനുമുള്ള ലളിതമായ ഓൺബോർഡിംഗ് പ്രക്രിയ തന്നെയാണ് ഇത്
2. യുഎഎൻ ആക്ടിവേഷൻ : ഫെയ്സ് ഓതന്റിക്കേഷൻ ഉപയോഗിച്ച് ഇഷ്യൂ ചെയ്ത യുഎഎൻ ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും. ജീവനക്കാർക്ക് ആക്ടിവേഷൻ പ്രക്രിയ സുഗമമാക്കുന്നതിനും അവരുടെ ഇപിഎഫ് അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് ഉറപ്പാക്കുന്നതിനും പുതിയ അപ്ഡേറ്റിലൂടെ സാധിക്കും.
3. ഫേയ്സ് ഒതൻ്റിക്കേഷൻ: ഫേയ്സ് ഒതൻ്റിക്കേഷൻ വഴി ഇതിനകം ആക്ടിവേറ്റ് ചെയ്ത യുഎഎൻ പരിശോധിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും.
ഈ കാര്യങ്ങളെല്ലാം പിഎഫ് അക്കൗണ്ട് ഉടമകൾക്ക് ആശ്വാസകരമാവുന്നു. മാത്രമല്ല പിഎഫ് സംബന്ധിച്ച എല്ലാ ഇടപാടുകളും സേവനങ്ങളും ലളിതമാക്കാനും പുതിയ അപ്ഡേറ്റുകളിലൂടെ സാധിക്കുന്നു. ഇപിഎഫ്ഒ നിരവധി നിയമങ്ങളാണ് മാറ്റം വരുത്തിയിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
