നിങ്ങളുടെ പണം സുരക്ഷിതമാണോ? പ്രതിസന്ധികളെ മറികടന്ന് നിക്ഷേപം നടത്തേണ്ടത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കൊവിഡ് 19 വ്യാപനത്താല്‍ ഇതുവരെ പതിനായിരത്തിലധികം ആളുകളാണ് മരണമടഞ്ഞത്. എന്നാലിത് മനുഷ്യജീവിതത്തെ മാത്രമല്ല, ആഗോള സമ്പദ് വ്യവസ്ഥയെയും കൂടിയാണ് ദോഷകരമായി ബാധിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ആസ്തിവിലയിലും കുത്തനെയുള്ള ഇടിവുണ്ടാക്കാന്‍ കൊവിഡ് 19 കാരണമായി. ഒരു അസറ്റ് ക്ലാസ് എന്ന നിലയില്‍ ഇക്വിറ്റികളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഇവയുടെ വിലയില്‍ 50 ശതമാനം വരെ കുറവുണ്ടായി. വൈറസ് വ്യാപനത്താല്‍, രാജ്യത്തെ ബെഞ്ച്മാര്‍ക്ക് ഇക്വിറ്റി സൂചികകള്‍ 30 ശതമാനത്തിലധികം തിരുത്തി.

ഇക്വിറ്റി മ്യൂച്വല്‍

ഈ തിരുത്തല്‍ കാരണം, ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്തി മൂല്യങ്ങള്‍ ശരാശരി 30 ശതമാനം കുറഞ്ഞു. ചെറുകിട, ഇടത്തരം ക്യാപ് മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് എന്‍എവിയുടെ ഇടിവ് ഇതിലും കൂടുതലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി എസ്‌ഐപി റൂട്ടുകളിലൂടെ മൂ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നരാകട്ടെ 10-12 ശതമാനം വാര്‍ഷിക നഷ്ടത്തിലാണ്. ഇത്തരം സാഹചര്യത്തില്‍ നിക്ഷേപകര്‍ അവരുടെ പോര്‍ട്ട്‌ഫോളിയോയെ സംരക്ഷിക്കുന്നതിനുള്ള തത്രപ്പാടിലാണ്. മാത്രമല്ല, നിലവിലെ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നറിയാത്ത നിലയിലാണ് ഇവര്‍. നിലവിലെ സാഹചര്യം അഭൂതപൂര്‍വവും മുമ്പൊരിക്കലും കാണാത്തതുമാണെങ്കിലും, വ്യക്തമായ ആസുത്രണത്തിലൂടെയും പോര്‍ട്ട്‌ഫോളിയോയിലൂടെയും അലോക്കേഷനിലൂടെയും നിക്ഷേപകര്‍ക്ക് ഇത് മറികടക്കാമെന്ന് സാമ്പത്തിക ആസൂത്രകര്‍ പറയുന്നു.

നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ചില നിര്‍ദേശങ്ങള്‍ ഇതാ;

നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ചില നിര്‍ദേശങ്ങള്‍ ഇതാ;

1. കൊവിഡ് 19 മൂലം സംജാതമായ പ്രതിസന്ധി, ഒരു സാമ്പത്തിക പദ്ധതി തയ്യാറാക്കുന്നതിന്റെ ആവശ്യകതമായാണ് ചൂണ്ടിക്കാട്ടുന്നത്. ഒരു സാമ്പത്തിക/ ധനകാര്യ പദ്ധതിയില്‍ ഉറച്ചുനില്‍ക്കുന്നതിന്റെ ഏറ്റവും വലിയ നേട്ടമെന്നത്, നിങ്ങളുടെ നിക്ഷേപ കാലയളവിനും പ്രായത്തിനും അനുസൃതമായ അസറ്റ് തിരഞ്ഞെടുക്കുമ്പോള്‍ ദീര്‍ഘകാല ലക്ഷ്യങ്ങളെ ഇതു ബാധിക്കുന്നില്ല എന്നതുതന്നെയാണ്. കൂടാതെ, ഒരു സാമ്പത്തിക പദ്ധതിയില്‍ ഉറച്ചുനില്‍ക്കുന്നത് നിങ്ങളെ ലെവറേജില്‍ നിന്ന് അകറ്റുന്നു. നിക്ഷേപത്തിന്റെ ഏറ്റവും നിര്‍ണായകമായ ഘടകങ്ങളാണ് ഇവ രണ്ടും. അസറ്റ് ക്ലാസുകള്‍ കുത്തനെ ഇടിയുന്ന സമയങ്ങളില്‍ നിങ്ങള്‍ പരിഭ്രാന്തരാവുന്നെന്ന് ഉറപ്പാക്കുന്നു.

വൈവിധ്യവല്‍ക്കരണം

2. സാമ്പത്തിക ആസൂത്രണത്തിന്റെ മറ്റൊരു നിര്‍ണായക വശമാണ് വൈവിധ്യവല്‍ക്കരണം. അസറ്റ് ക്ലാസുകളിലുടനീളം (ഇക്വിറ്റി, ഡെറ്റ്, ഗോള്‍ഡ് പോലുള്ളവ) നമ്മുടെ നിക്ഷേപം നന്നായി വിതരണം ചെയ്യപ്പെടുന്നുവെന്ന് ഇത് ഉറപ്പാക്കുകയും വിപണിയിലെ ഇടിവില്‍ നിന്ന് നഷ്ടത്തെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. സ്ഥിര നിക്ഷേപം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, റെക്കറിംഗ് നിക്ഷേപം പോലുള്ള കടനിക്ഷേപങ്ങള്‍ വിപണി തിരുത്തല്‍ സമയങ്ങളില്‍ എല്ലായ്‌പ്പോഴും ഉറച്ചുനില്‍ക്കുന്നു. ഇത്തരം അസറ്റ് ക്ലാസുകളില്‍ എല്ലായ്‌പ്പോഴും നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയുടെ ഒരു ഭാഗം നിക്ഷേപിക്കുന്നതിലൂടെ, ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നതു പോലെയുള്ള വിപണി തിരുത്തല്‍ സമയങ്ങളില്‍ നിങ്ങളുടെ ഇക്വിറ്റി നിക്ഷേപത്തിലേക്ക് ചേര്‍ക്കാന്‍ ഒരു ബഫര്‍ ഉണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.

കൊറോണ വൈറസ്; സ്‌പൈസ് ജെറ്റും അന്താരാഷ്ട്ര സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചുകൊറോണ വൈറസ്; സ്‌പൈസ് ജെറ്റും അന്താരാഷ്ട്ര സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

പോര്‍ട്ട്‌ഫോളിയോ

ഇതിനകം തന്നെ ഒരു പോര്‍ട്ട്‌ഫോളിയോ തന്ത്രം പിന്തുടരുന്നവര്‍ക്ക് അവരുടെ ഡെറ്റ് പോര്‍ട്ട്‌ഫോളിയോയുടെ 50 ശതമാനം വൈവിധ്യമാര്‍ന്ന ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്ക് മാറ്റാനും വിലയുടെ ആനുകൂല്യം നേടാനും കഴിയുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. എന്നാല്‍, നിങ്ങളുടെ ഇക്വിറ്റി നിക്ഷേപം ഇപ്പോള്‍ വീണ്ടെടുത്ത് ഇപ്പോള്‍ എഫ്ഡിയിലേക്കോ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലേക്കോ മാറുന്നത് ഉചിതമല്ല.

കൊറോണ പ്രതിസന്ധി: ജീവനക്കാരുടെ ജോലിയും ശമ്പളവും ഉറപ്പു നൽകുന്ന ഇന്ത്യയിലെ ചില കമ്പനികൾകൊറോണ പ്രതിസന്ധി: ജീവനക്കാരുടെ ജോലിയും ശമ്പളവും ഉറപ്പു നൽകുന്ന ഇന്ത്യയിലെ ചില കമ്പനികൾ

3. അസറ്റ് ക്ലാസുകളിലുടനീളം നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോ

3. അസറ്റ് ക്ലാസുകളിലുടനീളം നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോ

വൈവിധ്യവല്‍ക്കരിക്കുന്നതിന് പുറമെ, നിങ്ങളുടെ സമ്പാദ്യം അപ്രതീക്ഷിത സാഹചര്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് മതിയായ ആരോഗ്യവും ടേം ഇന്‍ഷുറന്‍സും കരസ്ഥമാക്കുക. മതിയായ ഇന്‍ഷുറന്‍സുള്ളത് ആശുപത്രിയില്‍ പ്രവേശിക്കുമ്പോഴോ ഒരു കുടുംബത്തിലെ പ്രധാന വരുമാനമുള്ള അംഗത്തിന്റെ മരണത്തിലോ നിങ്ങളുടെ സമ്പാദ്യത്തില്‍ മുടക്കം വരുന്നില്ലെന്ന് ഉറപ്പാക്കുന്നു. ചുരുക്കത്തില്‍, നിങ്ങളുടെ നിക്ഷേപത്തിലെ തെറ്റുകള്‍ തിരുത്താനുള്ള ഒരു അവസരമാണ് വിപണി ഇടിവ് മൂലം ലഭിക്കുന്നതെന്നര്‍ഥം.

വിപ്രോയും ടാറ്റ സ്റ്റീലും ലോകത്തിലെ ഏറ്റവും ധാര്‍മ്മികതയുള്ള കമ്പനികള്‍വിപ്രോയും ടാറ്റ സ്റ്റീലും ലോകത്തിലെ ഏറ്റവും ധാര്‍മ്മികതയുള്ള കമ്പനികള്‍

പോര്‍ട്ട്‌ഫോളിയോ

നിങ്ങള്‍ ശരിയായ പോര്‍ട്ട്‌ഫോളിയോ പിന്തുടരുന്നില്ലെങ്കില്‍, ഇക്വിറ്റി അസറ്റുകളിലേക്ക് വൈവിധ്യവല്‍ക്കരിക്കുന്നതിന് നിലവിലെ മാര്‍ക്കറ്റ് തിരുത്തല്‍ ഉപയോഗിക്കുക. നിങ്ങള്‍ ഇതിനകം പോര്‍ട്ട്‌ഫോളിയോ തന്ത്രം പിന്തുടരുകയാണെങ്കില്‍, ഇക്വിറ്റി മാര്‍ക്കറ്റിലെ താല്‍ക്കാലിക ഇടിവിനെ കുറിച്ച് ആശങ്കപ്പെടാതെ നിങ്ങളുടെ നിക്ഷേപ പദ്ധതിയില്‍ ഉറച്ചുനില്‍ക്കുകയും നിക്ഷേപം തുടരുകയും ചെയ്യുക.

Read more about: coronavirus mutual fund
English summary

നിങ്ങളുടെ പണം സുരക്ഷിതമാണോ? പ്രതിസന്ധികളെ മറികടന്ന് നിക്ഷേപം നടത്തേണ്ടത് എങ്ങനെ? | equity mf vs fd vs ppf smart strategies to build all weather portfolio to tide over coronavirus like crisis

equity mf vs fd vs ppf smart strategies to build all weather portfolio to tide over coronavirus like crisis
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X