A Oneindia Venture

വിദേശ പഠനവും ജീവിത ചെലവുകളും; ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള ചില ടിപ്‌സുകൾ

വിദേശത്ത് പഠിക്കുന്നത് മികച്ചൊരു അനുഭവമാണ്. എന്നാൽ, ഇതിനൊപ്പം പലപ്പോഴും സാമ്പത്തിക ബാധ്യതകളും പലർക്കും ഉണ്ടാക്കാറുണ്ട്. പല ഇന്ത്യൻ വിദ്യാർത്ഥികളും എജ്യൂക്കേഷൻ ലോണുകളെയാണ് വിദേശ പഠനത്തിന് ആശ്രയിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ ജീവിത ചെലവുകളെ നിയന്ത്രിക്കാൻ ഫണ്ടുകൾ വിവേകത്തോടെ കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. വിദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ അവരുടെ വായ്പകളും ദൈനംദിന ചെലവുകളും ഫലപ്രദമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിനുള്ള ചില മാർഗങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

1. ഒരു ബജറ്റ് തയ്യാറാക്കുക

വിദേശത്തേക്ക് പോകുന്നതിന് മുമ്പ്, നിങ്ങൾ പോകുന്ന നഗരത്തിലെ ജീവിതച്ചെലവിനെക്കുറിച്ച് അന്വേഷിക്കുക. വാടക, ഭക്ഷണം, ഗതാഗതം, ആരോഗ്യ ഇൻഷുറൻസ്, മറ്റ് ആവശ്യമായ ചെലവുകൾ എന്നിവ പോലുള്ളവയ്ക്ക് വേണ്ടിവരുന്ന തുക കണക്കാക്കുക. ഏതെങ്കിലും പാർട്ട് ടൈം ജോലിയിൽനിന്നുള്ള വരുമാനം, കുടുംബത്തിൽ നിന്നുള്ള ഫണ്ടുകൾ എന്നിവ ഉൾപ്പെടെ നിങ്ങളുടെ ലഭ്യമായ വരുമാന മാർഗവുമായി വായ്പ തിരിച്ചടവ് താരതമ്യം ചെയ്യുക. ഒരു ബജറ്റ് ക്രിയേറ്റ് ചെയ്യുന്നത് ചെലവുകൾ കൃത്യമായി മനസിലാക്കാനും നിങ്ങളുടെ ഫണ്ടുകൾക്ക് അനുസരിച്ച് ചെലവുകൾ നിയന്ത്രണത്തിലാണെന്ന് മനസിലാക്കാനും സാധിക്കും.

വിദേശ പഠനവും ജീവിത ചെലവുകളും; ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള ചില ടിപ്‌സുകൾ

2. വായ്പ തിരിച്ചടവിന് മുൻഗണന നൽകുക

ചില എജ്യൂക്കേഷൻ ലോണുകൾ പഠിക്കുന്ന സമയത്തുതന്നെ വിദ്യാർത്ഥികൾക്ക് വായ്പാ തിരിച്ചടവുകൾ അനുവദിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ചെറിയ തുകകൾ അടയ്ക്കുന്നത് പരിഗണിക്കുക. പ്രതിമാസം ഒരു ചെറിയ തുക പോലും അടയ്ക്കുന്നത് മൊത്തത്തിലുള്ള പലിശ കുറയ്ക്കുകയും വായ്പ തിരിച്ചടവ് ശീലം വളർത്തിയെടുക്കാൻ സഹായിക്കുകയും ചെയ്യും.

3. വാടക കുറഞ്ഞ താമസ സൗകര്യം പരിഗണിക്കുക

വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം താമസ ചെലവ് വലിയൊരു സാമ്പത്തിക ബാധ്യതയാണ്. ഒന്നു രണ്ടുപേർ ചേർന്ന് ഒരുമിച്ച് വാടക കൊടുക്കുന്ന തരത്തിൽ അപ്പാർട്ട്‌മെന്റുകൾ അല്ലെങ്കിൽ സ്റ്റുഡന്റ് ഹൗസിങ് പോലെയുള്ള ബജറ്റിൽ ഒതുങ്ങുന്ന താമസ സൗകര്യങ്ങൾ തിരഞ്ഞെടുക്കുക. പൊതുഗതാഗത സംവിധാനങ്ങൾക്ക് സമീപം താമസിക്കുന്നത് യാത്രാ ചെലവ് കുറയ്ക്കാൻ സഹായിക്കും.

4. പുറത്തുനിന്നും ഭക്ഷണം കഴിക്കാതെ വീട്ടിൽ പാചകം ചെയ്യുക

ഇടയ്ക്കൊക്കെ പുറത്തുപോയി വ്യത്യസ്ത ഭക്ഷണങ്ങൾ ആസ്വദിക്കാം. എന്നാൽ ബജറ്റ് താളം തെറ്റാതിരിക്കാൻ വീട്ടിൽ പാചകം ചെയ്ത് ശീലിക്കുക. വീട്ടിൽ പാചകം ചെയ്ത് കഴിക്കുന്നത് ചെലവ് ചുരുക്കാനും ആരോഗ്യകരമായ ഭക്ഷണം ആസ്വദിക്കാനും സഹായിക്കും. കൂട്ടം ചേർന്ന് പാകം ചെയ്യുന്നത് സമയവും പണവും ലാഭിക്കാൻ ഇടയാക്കും.

5. പാർട്ട് ടൈം ജോലികൾ കണ്ടുപിടിക്കുക

മിക്ക സ്റ്റുഡന്റ് വിസകളും പാർട്ട് ടൈം ജോലി അനുവദിക്കുന്നുണ്ട്, സാധാരണയായി ആഴ്ചയിൽ 20 മണിക്കൂർ വരെ. കാമ്പസ് ജോലികൾ, ടീച്ചിംഗ് അസിസ്റ്റന്റ് തസ്തികകൾ അല്ലെങ്കിൽ വർക്ക്-സ്റ്റഡി പ്രോഗ്രാമുകൾ എന്നിവ നോക്കുക. ഇവ പലപ്പോഴും വിദ്യാർത്ഥികളുടെ ഷെഡ്യൂളുകൾ മനസ്സിൽ വെച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പാർട്ട് ടൈം ജോലി ദൈനംദിന ചെലവുകൾക്കും കടം വാങ്ങുന്നത് കുറയ്ക്കാനും സഹായിക്കും.

6. വിദ്യാർത്ഥികൾക്കുള്ള ഡിസ്കൗണ്ടുകൾ ഉപയോഗിക്കുക

പല രാജ്യങ്ങളും വിദ്യാർത്ഥികൾക്ക് പ്രത്യേകമായി ഡിസ്കൗണ്ടുകൾ വാഗ്‌ദാനം ചെയ്യുന്നു. ഇതിലൂടെ ഗതാഗതം, ഭക്ഷണം, വിനോദം എന്നിവയ്ക്കുള്ള ചെലവ് കുറയ്ക്കാൻ സാധിക്കും. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഐഎസ്ഐ‌സി (ഇന്റർനാഷണൽ സ്റ്റുഡന്റ് ഐഡന്റിറ്റി കാർഡ്) പോലെയുള്ള വിദ്യാർത്ഥികളുടെ ഡിസ്കൗണ്ട് കാർഡുകൾ അല്ലെങ്കിൽ നിങ്ങളുടെ നഗരത്തിൽ ഡിസ്കൗണ്ടുകൾ വാഗ്‌ദാനം ചെയ്യുന്ന പ്രാദേശിക വിദ്യാർത്ഥി കാർഡുകൾ നോക്കുക.

7. കറൻസി വിനിമയ നിരക്കുകൾ ശ്രദ്ധിക്കുക

കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ ചെലവുകളെയും വായ്പാ തിരിച്ചടവിനെയും ബാധിക്കും. വിനിമയ നിരക്കുകൾ കൃത്യമായി ട്രാക്ക് ചെയ്യുക, പ്രത്യേകിച്ചും ഇന്ത്യയിൽ നിന്ന് പഠനത്തിനായി പണം ട്രാൻസ്‌ഫർ ചെയ്യുകയാണെങ്കിൽ. കുറഞ്ഞ വിനിമയ നിരക്കുകളും ഫീസും വാഗ്‌ദാനം ചെയ്യുന്ന ഒരു ബാങ്കോ മറ്റു ട്രാൻസ്ഫർ മാർഗങ്ങളോ ഉപയോഗിക്കുന്നത് ഫണ്ടുകൾ പരമാവധിയാക്കാൻ സഹായിക്കും.

8. ഒരു എമർജൻസി ഫണ്ട് കരുതുക

വിദേശത്ത് താമസിക്കുമ്പോൾ അപ്രതീക്ഷിത ചെലവുകൾ സാധാരണമാണ്. ഒരു ചെറിയ എമർജൻസി ഫണ്ട് മാറ്റിവയ്ക്കുന്നത് അപ്രതീക്ഷിത ചെലവുകൾ കൈകാര്യം ചെയ്യാൻ നിങ്ങളെ സഹായിക്കും. ഈ ഫണ്ടിലേക്കുള്ള ചെറിയ പ്രതിമാസ സംഭാവനകൾ പോലും മനഃസമാധാനം നൽകും.

9. സ്കോളർഷിപ്പുകൾക്കും ഗ്രാന്റുകൾക്കും ശ്രമിക്കുക

പല സർവ്വകലാശാലകളും ഓർഗനൈസേഷനുകളും അക്കാദമിക് പ്രകടനത്തെയോ സാമ്പത്തിക ആവശ്യത്തെയോ അടിസ്ഥാനമാക്കി അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളും ഗ്രാന്റുകളും വാഗ്‌ദാനം ചെയ്യുന്നു. ഈ ഫണ്ടുകൾക്ക് നിങ്ങളുടെ വായ്പാ അടവ് ഗണ്യമായി കുറയ്ക്കാനും ദൈനംദിന ചെലവുകൾക്കുള്ള പണം കണ്ടെത്താനും സഹായിക്കും.

10. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക

അനാവശ്യ ചെലവുകൾ പരിമിതപ്പെടുത്തുക. വിദേശത്തായിരിക്കുമ്പോൾ യാത്രകൾ, ഗാഡ്‌ജെറ്റുകൾ അല്ലെങ്കിൽ വിനോദങ്ങൾ എന്നിവയിൽ ഏർപ്പെടാൻ എളുപ്പമാണ്. എന്നാൽ, ഇപ്പോൾ നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കുന്നത് വേഗത്തിൽ വായ്പ തിരിച്ചടയ്ക്കാൻ സഹായിക്കുമെന്ന് ഓർക്കുക.

11. ബിരുദാനന്തര വായ്പ തിരിച്ചടവിനുള്ള പദ്ധതി

ബിരുദം നേടിക്കഴിഞ്ഞാൽ, മിക്ക എജ്യൂക്കേഷൻ ലോണുകൾക്കും തിരിച്ചടവ് ആരംഭിക്കുന്നതിന് മുമ്പ് ഗ്രേസ് പിരീഡ് ലഭിക്കും. ജോലി ഉറപ്പാക്കാനും തിരിച്ചടവ് പ്ലാൻ ചെയ്യാനും ഈ സമയം ഉപയോഗിക്കുക. റീഫിനാൻസിങ് ഓപ്‌ഷനുകൾ ലഭ്യമാണോയെന്ന് നോക്കുക. പലിശ നിരക്കുകളും പ്രതിമാസ തിരിച്ചടവുകളും കുറയ്ക്കാൻ ഇതിലൂടെ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X