മഹാമാരികള്‍ പോലും അപ്രതീക്ഷിതമായി കടന്നെത്തുന്ന സാഹചര്യത്തില്‍ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഉണ്ടായിരിക്കുക എന്നത് ഓരോ വ്യക്തിയുടെയും അത്യാവശ്യമായി മാറിയിരിക്കുന്നു. അപ്രതീക്ഷിത മെഡിക്കല്‍ എമര്‍ജന്‍സി അവസരങ്ങളില്‍ ഈ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ പരിരക്ഷയ്ക്കെത്തും. മാത്രമല്ല പോളിസിക്കായി അടച്ച പ്രീമിയം ചൂണ്ടിക്കാട്ടി നികുതി ഇളവുകള്‍ നേടാനും സാധിക്കും. ഇന്ത്യയിലെ മിക്ക ഇന്‍ഷുറന്‍സ് ദാതാക്കളും സമാന തരത്തിലുള്ള ഇന്‍ഷുറന്‍സ് പോളിസികളാണ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഒരു പോളിസി വാങ്ങുന്നതിന് മുന്‍പായി നിബന്ധനങ്ങളും വ്യവസ്ഥകളും കൃത്യമായി അറിഞ്ഞിരിക്കണം. 30നും 45നും ഇടയിലുള്ള വ്യക്തികള്‍ക്കുള്ള മികച്ച ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികളെ കുറിച്ച് വിശദമായി അറിയാം;
അപ്പോളോ മ്യൂണിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഈസി ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ്
വ്യക്തികള്‍ക്കൊപ്പം കുടുംബത്തിനും പരിരക്ഷ നല്കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സാണ് അപ്പോളോ മ്യൂണിച്ച് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനിയുടെ ഈസി ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ്. ഹോമിയോപ്പതി, ആയുര്‍വേദ, സിദ്ധ, യുനാനി തുടങ്ങിയ എല്ലാ ചികിത്സകള്‍ക്കും ഈ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്കുന്നു. 5 വയസ്സ് മുതല്‍ 65 വയസ്സ് വരെയുള്ളവര്‍ക്ക് ഈ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗമാകാം. 1, 2 വര്‍ഷത്തെ കാലയളവില്‍ പോളിസികള്‍ ലഭ്യമാണ്. 2 വര്‍ഷത്തെ പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്രീമിയം തുകയില്‍ ഇളവ് ലഭിക്കും. 1 ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെയുള്ള തുകയ്ക്കുള്ള പരിരക്ഷ ലഭ്യമാകും. കൂടാതെ അടിയന്തര ആംബുലന്‍സ് സൗകര്യമായി 2,000 രൂപ വരെ ലഭിക്കും. വൃക്ക തകരാര്‍, കൊറോണറി ആര്‍ട്ടറി സര്‍ജറി, പ്രധാന അവയവമാറ്റ ശസ്ത്രക്രിയ, ഹൃദയാഘാതം, മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ്, പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ക്ക് അധിക പരിരക്ഷ ലഭിക്കും.
ഐസിഐസിഐ ലോംബാര്ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ സമ്പൂര്‍ണ്ണ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
പോളിസി കാലയളവില്‍ ആവശ്യം വന്നാല്‍ ഇന്‍ഷ്വര്‍ ചെയ്ത തുകയുടെ 100 ശതമാനവും ലഭിക്കുമെന്നാണ് സമ്പൂര്‍ണ്ണ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രധാന സവിശേഷത. 6 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഈ പദ്ധതിയില്‍ അംഗമാകാം, അതേസമയം ഉയര്‍ന്ന പ്രായപരിധി ഇല്ല. പണരഹിതമായ ക്ലെയിമുകള്‍ നാല് മണിക്കൂറിനകവും പണം അടച്ച ശേഷമുള്ള ക്ലെയിമുകള്‍ 14 ദിവസത്തിനുള്ളിലും ലഭിക്കും.
റോയല്‍ സുന്ദരം ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈഫ്ലൈന്- സുപ്രീം ഫാമിലി ഫ്ലോട്ടര്‍
ഗുരുതരമായ അസുഖമുണ്ടായാല്‍ ഉള്‍പ്പെടെയുള്ള സമഗ്രമായ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷയാണ് സുപ്രീം ഫാമിലി ഫ്ലോട്ടര്‍ നല്‍കുന്നത്. 5 ലക്ഷം രൂപ, 10 ലക്ഷം രൂപ, 15 ലക്ഷം രൂപ, 20 ലക്ഷം രൂപ, 50 ലക്ഷം രൂപ എന്നിങ്ങനെയാണ് സുപ്രീം ഫാമിലി ഫ്ലോട്ടര്‍ ഇന്‍ഷുറന്‍സ് നല്കുന്ന ഓപ്ഷനുകള്‍. അയ്യായിരം രൂപ വരെയുള്ള ആംബുലന്‍സ് കവറേജ് ഈ പദ്ധതി വഴി ലഭ്യമാണ്. മൃഗങ്ങള്‍ കടിച്ചാല്‍ 5000 രൂപ വരെയുള്ള കുത്തിവെപ്പ് ചെലവ് കമ്പനി നല്‍കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
