അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ ബിസിനസ് സാഹചര്യത്തിൽ, ഒരു ബിസിനസ് ആരംഭിക്കുന്നതിന് വലിയൊരു സമ്പാദ്യം ഇപ്പോൾ ആവശ്യമില്ല. യഥാർത്ഥത്തിൽ, ഏറ്റവും വിജയകരമായ ചില സംരംഭങ്ങൾ ആരംഭിക്കുന്നത്, സർഗാത്മകത, കൃത്യമായ ആസൂത്രണം, വിപണിയെക്കുറിച്ചുള്ള വ്യക്തമായ ധാരണ എന്നിവയെ ആശ്രയിച്ച് കുറഞ്ഞ ചിലവുകളോടെയാണ്. നിരവധി ബിസിനസുകൾ ഇപ്പോൾ ലഭ്യമായിരിക്കെ, ഏറ്റവും കുറഞ്ഞ ചെലവിൽ ആരംഭിക്കാൻ പറ്റുന്ന ബിസിനസ് ഏതാണെന്ന് നമുക്ക് നോക്കാം.
1) സേവനാധിഷ്ഠിത ബിസിനസുകൾ
ചെലവ് കുറഞ്ഞ സംരംഭങ്ങളുടെ കാര്യത്തിൽ, സേവനാധിഷ്ഠിത ബിസിനസുകൾ പലപ്പോഴും പട്ടികയിൽ മുന്നിലാണ്. കാരണം, മൂലധന നിക്ഷേപത്തെക്കാൾ അവ പ്രാധാനമായും ആശ്രയിക്കുന്നത് നിങ്ങളുടെ കഴിവുകളെയും സർഗാത്മകതയെയുമാണ്.

ഉദാഹരണമായി, നിങ്ങൾക്ക് എഴുതുന്നതിലോ ഡിസൈനിംഗിലോ കഴിവുണ്ടെങ്കിൽ, കോൺടെന്റ്, ബ്രാൻഡിംഗ്, മാർക്കറ്റിംഗ് തുടങ്ങിയ ഘടകങ്ങൾ ആവശ്യമുള്ള ബിസിനസുകൾക്ക് നിങ്ങളുടെ സേവനങ്ങൾ ആവശ്യമായി വരും. ഇതിനായി ഒരു ക്യാമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും മാത്രം മതിയെന്നുള്ളത് കൊണ്ട് തന്നെ, താരതമ്യേനെ ചെലവുകളും കുറയുന്നു.
2) ഡിജിറ്റൽ പ്രോഡക്റ്റ്സ്
ഡിജിറ്റൽ പ്രോഡക്റ്റ്സ് നിർമിക്കുന്നതും വിൽക്കുന്നതും കുറഞ്ഞ ചെലവിൽ ഉയർന്ന ലാഭവിഹിതമുള്ള മറ്റൊരു ബിസിനസ് ആശയമാണ്. ഡിജിറ്റൽ പ്രോഡക്റ്റ്സ് എന്നാൽ ഇ-ബുക്കുകൾ ഓൺലൈൻ കോഴ്സുകൾ മുതൽ സോഫ്റ്റ്‌വെയർ, ഡിസൈൻ ടെംപ്ലേറ്റുകൾ വരെയാകാം.
3) അഫിലിയേറ്റ് മാർക്കറ്റിംഗ്
അഫിലിയേറ്റ് മാർക്കറ്റിംഗ് ഉപയോഗിക്കാൻ തിരഞ്ഞെടുക്കുമ്പോൾ, മറ്റ് കമ്പനികളുടെ പ്രോഡക്റ്റുകളോ സേവനങ്ങളോ പ്രമോട്ട് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് കമ്മീഷനുകൾ ലഭിക്കുന്നു. നിങ്ങൾ സ്വയം ഏതെങ്കിലും പ്രോഡക്റ്റ് നിർമിക്കുകയോ സ്റ്റോക്ക് ചെയ്യുകയോ ചെയ്യേണ്ടതില്ല. നിങ്ങൾ സോഷ്യൽ മീഡിയ വഴി പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കുന്നതിൽ ജോലി ചെയ്യുകയും അങ്ങനെ അതിലേക്കുള്ള ട്രാഫിക് വർധിക്കുകയും ചെയ്യുന്നു.
4) കോൺടെന്റ് ക്രീയേഷൻ (യൂട്യൂബ്, ബ്ലോഗിംഗ്, പോഡ്കാസ്റ്റിംഗ്)
നിങ്ങൾക്ക് ഒരു പ്രത്യേക വിഷയത്തിൽ താല്പര്യമുണ്ടെങ്കിൽ, അതിനെ കുറിച്ചുള്ള കോൺടെന്റ് ഉണ്ടാക്കുന്നത് ഒരു ലാഭകരമായ ബിസിനസ് ആയിരിക്കും. അത് ഒരു ബ്ലോഗ്, യൂട്യൂബ് ചാനൽ എന്നിവയിലൂടെയാണെങ്കിലും, മികച്ച കോൺടെന്റ് പുറത്തുവിടുന്നത് ഒരു വലിയ പ്രേക്ഷക പിന്തുണ നേടാൻ സാധിക്കുന്നതാണ്. അങ്ങനെ പരസ്യങ്ങൾ, സ്പോൺസർഷിപ്പുകൾ, അഫിലിയേറ്റ് മാർക്കറ്റിംഗ് എന്നിവയിലൂടെ ഒരു വരുമാനം സൃഷ്ടിക്കാൻ നിങ്ങൾക്ക് സാധിക്കും.
5)ഇവന്റ് പ്ലാനിംഗ്
നിങ്ങൾ ഓർഗനൈസേഷൻ ചെയ്യുന്നതിൽ വലിയ കഴിവുള്ള ആളാണെങ്കിൽ, ഒരു ഇവന്റ് പ്ലാനിംഗ് ബിസിനസ് ആരംഭിക്കുന്നത് വളരെ ചെലവ് കുറഞ്ഞ ഒരു മാർഗമാണ് എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ഇതിലെ പ്രധാന ചെലവുകളിൽ ആദ്യത്തേത് മാർക്കറ്റിംഗ് തന്നെയാണ്. ക്ലയിന്റുകൾ കൂടുന്നതനുസരിച്ച് നിങ്ങളുടെ ബിസിനസും വർധിക്കുന്നതാണ്.
6) പെറ്റ് സിറ്റിംഗ് / ഡോഗ് വാകിംഗ്
മൃഗ സ്നേഹികൾക്ക് കുറഞ്ഞ ചെലവിൽ ആരംഭിക്കാവുന്ന ഒരു ബിസിനസ് മേഖലയാണിത്. ലീഷുകൾ, പ്രാഥമിക ശുശ്രൂഷ കിറ്റുകൾ തുടങ്ങിയ അടിസ്ഥാന സാധനങ്ങൾ നിങ്ങൾക്ക് ആവശ്യമായി വന്നേക്കാം. എന്നാലും നിക്ഷേപത്തിന്റെ ഭൂരിഭാഗവും നിങ്ങളുടെ സേവനങ്ങൾ നൽകുന്നതിലാണ്.
7) സോഷ്യൽ മീഡിയ മാനേജ്മെന്റ്
പല ബിസിനസുകളും സോഷ്യൽ മീഡിയയിൽ സജീവമാകാൻ ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. പ്രത്യേകിച്ചും, സോഷ്യൽ മീഡിയയുടെ കടന്നുകയറ്റം ബിസിനസ് മേഖലയിൽ കൂടിയ സാഹചര്യത്തിൽ. നിങ്ങൾ സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ഒരു സോഷ്യൽ മീഡിയ മാനേജർ ആകാൻ സാധിക്കും. ഇതിന് പ്രധാനമായും വേണ്ടത് ഒരു കമ്പ്യൂട്ടറും ഇന്റർനെററ്റും പിന്നെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ കുറിച്ചുള്ള ആഴത്തിലുള്ള അറിവുമാണ്.
ഏറ്റവും ചെലവ് കുറഞ്ഞ ബിസിനസ് ആരംഭിക്കുന്നത്, നിങ്ങളുടെ കഴിവുകൾ, താല്പര്യം, നിങ്ങൾ ചെലവഴിക്കുന്ന സമയം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. എങ്കിലും നിങ്ങൾ ഓർക്കേണ്ടുന്ന മറ്റൊരു വസ്തുത എന്തെന്നാൽ, ഒരു ബിസിനസ് വിജയിക്കുന്നതിന് വേണ്ടത് ചെലവ് കുറയ് ക്കുക എന്നത് മാത്രമല്ല, ബിസിനസിന്റെ മൂല്യം വർധിപ്പിക്കുകയും ചെയ്യുക എന്നതുമാണ്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications