ഉയർന്നതും അപകട രഹിതവുമായ റിട്ടേൺസ് തേടുന്ന നിക്ഷേപകരുടെ ആദ്യ തിരഞ്ഞെടുപ്പായിരിക്കും സ്ഥിര നിക്ഷേപം അഥവ എഫ്ഡി. ബാങ്കുകൾക്ക് പുറമെ പോസ്റ്റ് ഓഫീസും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും സ്ഥിര നിക്ഷേപ സ്കീമുകൾ വാഗ്ദാനം ചെയ്യുന്നു. നിശ്ചിത കാലത്തേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതിലൂടെ പലിശയിനത്തിൽ വരുമാനം നേടാൻ സാധിക്കും. വ്യത്യസ്ത കാലയളവുകളിൽ ഇത്തരത്തിൽ പണം നിക്ഷേപിക്കാനുള്ള അവസരമുണ്ട്. അങ്ങനെ പുതുവർഷ ആരംഭത്തിൽ ഏറ്റവും കൂടുതൽ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകളുടെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും വിവരങ്ങളാണ് ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ചെറുകിട ബാങ്കുകൾ
ചെറുകിട ധനകാര്യ ബാങ്കുകളാണ് നിലവിൽ മത്സര പലിശ നിരക്കിൽ മുന്നിൽ നിൽക്കുന്നത്. മികച്ച പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ചെറുകിട ബാങ്കുകളുടെ പട്ടികയിങ്ങനെ,
1. നോർത്ത്ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക് - 546 മുതൽ 1111 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 9 ശതമാനം പലിശ
2. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് - 1001 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 9 ശതമാനം പലിശ
3. ജന സ്മോൾ ഫിനാൻസ് ബാങ്ക് - 1 മുതൽ 3 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 8.25 ശതമാനം പലിശ

4. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് - 888 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 8.25 ശതമാനം പലിശ
5. സൂരോദയി സ്മോൾ ഫിനാൻസ് ബാങ്ക് - 2 മുതൽ 3 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 8.60 ശതമാനം പലിശ നിരക്ക്
6. എയു സ്മോൾ ഫിനാൻസ് ബാങ്ക് - 18 മാസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 8 ശതമാനം പലിശ നിരക്ക്
7. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് - 2 മുതൽ 3 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 8.25 ശതമാനം പലിശ നിരക്ക്
സ്വകാര്യ ബാങ്കുകൾ
രാജ്യത്തെ പ്രധാന സ്വകാര്യ ബാങ്കുകളെല്ലാം തന്നെ സ്ഥിര നിക്ഷേപ സ്കീമുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിൽ തന്നെ മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ ഏതൊക്കെയെന്ന് നോക്കാം,
1. ബന്ധൻ ബാങ്ക് - ഒരു വർഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 8.05 ശതമാനം പലിശ
2. ഡിസിബി ബാങ്ക് - 19 മുതൽ 20 മാസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 8.05 ശതമാനം പലിശ
3. ആർബിഎൽ ബാങ്ക് - 500 ദിവസത്തേക്ക് 8.00 ശതമാനം പലിശ
4. ഐഡിഎഫ്ഡി ഫസ്റ്റ് ബാങ്ക് - ഫസ്റ്റ് ബാങ്ക്: 400 മുതൽ 500 ദിവസത്തേക്ക് 7.90 ശതമാനം പലിശ
5. ഇൻഡസ്ഇൻഡ് ബാങ്ക് - 1 വർഷം 5 മാസം മുതൽ 1 വർഷം 6 മാസം വരെ 7.99 ശതമാനം പലിശ
6. എച്ച്ഡിഎഫ്സി ബാങ്ക് - 55 മാസത്തേക്ക് 7.40 ശതമാനം പലിശ
7. ഐസിഐസിഐ ബാങ്ക് - 15 മാസം മുതൽ 2 വർഷം വരെയുള്ള കാലയളവിലേക്ക് 7.25 ശതമാനം പലിശ
ദേശസാൽകൃത ബാങ്കുകളിൽ 7.40 ശതമനം വരെ പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളുണ്ട്. കാനറ ബാങ്കാണ് പട്ടികയിൽ മുന്നിൽ.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
