രാജ്യത്തെ റോഡ് ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനായി 3,000 രൂപയുടെ പുതിയ ഫാസ്റ്റ് ടാഗ് വാർഷിക പാസ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അത് ഈ ആഗസ്റ്റ് 15നാണ് പ്രാബല്യത്തിൽ വരുന്നത്. റോഡ് ഗതാഗതം മികച്ചതാവുന്നതിന് ഒപ്പം സാമ്പത്തിക നേട്ടവും യാത്രക്കാർക്ക് ഉറപ്പാക്കാം എന്നതാണ് ഈ ഫാസ്റ്റ് ടാഗ് കൊണ്ട് ലക്ഷ്യമിടുന്നത്.
ഈ ഫാസ്റ്റ് ടാഗ് ആക്ടിവേറ്റ് ചെയ്ത വാർഷിക പാസുണ്ടെങ്കിൽ നാഷണൽ ഹൈവേ, നാഷണൽ എക്സ്പ്രസ് വേ എന്നീ റോഡുകളിലൂടെ യാത്ര ചെയ്യുമ്പോൾ ടോൾ പ്ലാസകളിലൂടെ സൗജന്യ യാത്ര ഉറപ്പാക്കാം. അതായത് ഒരു പാസുണ്ടെങ്കിൽ ഒരു വർഷത്തേക്കോ അല്ലെങ്കിൽ 200 യാത്രകൾക്കോ ആണ് ഈ നേട്ടം പ്രയോജനപ്പെടുന്നത്. സ്വകാര്യ വാഹനങ്ങളായ കാർ, ജീപ്പ്, വാൻ എന്നിവയ്ക്ക് ഇത് ഉപയോഗപ്രദമാവും.
ഫാസ്ടാഗ് വാർഷിക പാസ് ആക്ടിവേറ്റ് ചെയ്യുന്നത് എങ്ങനെ?
വാർഷിക പാസ് ആക്ടിവേറ്റ് ചെയ്യുന്നത് എളുപ്പമാണ്. അതിന് ആദ്യം വാഹനത്തിന്റെയും അനുബന്ധ ഫാസ്റ്റ് ടാഗിന്റെയും യോഗ്യത പരിശോധിക്കണം. ശേഷം, നിങ്ങൾക്ക് രാജ്മാർഗ് യാത്ര എന്ന മൊബൈൽ ആപ്ലിക്കേഷൻ അല്ലെങ്കിൽ NHAI വെബ്സൈറ്റ് വഴി 2025-26 അടിസ്ഥാന വർഷത്തേക്ക് 3,000 രൂപ പേയ്‌മെന്റ് നടത്താം. ഇതോടെ രജിസ്റ്റർ ചെയ്ത ഫാസ്റ്റ് ടാഗിൽ 2 മണിക്കൂറിനുള്ളിൽ വാർഷിക പാസ് ആക്ടിവേറ്റാവും.

ഈ വാർഷിക പാസ് നിർബന്ധമാണോ?
സത്യത്തിൽ ഈ ഫാസ്റ്റ് ടാഗ് വാർഷിക പാസ് നിർബന്ധമല്ല. സ്ഥിരമായി ടോൾ പ്ലാസകൾ വഴി യാത്ര ചെയ്യുന്നവർക്ക് വലിയ തുക ടോളിൽ അടക്കേണ്ടി വരാറുണ്ട്. സ്ഥിരമായി അത്തരത്തിൽ സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഇത്തരം പാസുണ്ടെങ്കിൽ അധിക പണം നൽകാതെ രക്ഷപ്പെടാം. എന്നാൽ വർഷത്തിൽ ചുരുക്കം യാത്രകൾ നടത്തുന്നവർക്ക് ഈ പാസ് ഉപകാരപ്രദമാവില്ല. അതിനാൽ നിങ്ങളുടെ ആവശ്യകതക്ക് അനുസരിച്ച് ഇത് ഫലപ്രദമായി ഉപയോഗിക്കാം.
നിലവിൽ നാഷണൽ ഹൈവേ, നാഷണൽ എക്സ്പ്രസ് വേ എന്നിവിടങ്ങളിലെ പ്ലാസകളിൽ മാത്രമേ ഇത് ഉപയോഗിക്കാൻ സാധിക്കുള്ളൂ. സംസ്ഥാന സർക്കാരുകളോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ നിയന്ത്രിക്കുന്ന എക്സ്പ്രസ് വേകൾ, സ്റ്റേറ്റ് ഹൈവേ മുതലായവയിലെ ടോൾ പ്ലാസകൾ, പാർക്കിംഗുകൾ മുതലായവയിൽ ഈ ഫാസ്റ്റ് ടാഗ് ഒരു സാധാരണ ഫാസ്റ്റ് ടാഗ് ആയി പ്രവർത്തിക്കും. മാത്രമല്ല ഇതിന് ചില ഫീസ് നിരക്കുകളും ബാധകമായേക്കാം.
വാർഷിക പാസിൻ്റെ കാലാവവധി
ആക്ടിവേഷൻ തീയതി മുതൽ ഒരു വർഷത്തേക്കോ അല്ലെങ്കിൽ മൊത്തം 200 യാത്രകളോ എന്ന അടിസ്ഥാനത്തിലാണ് ഈ പാസിൻ്റെ കാലാവധി തീരുമാനിക്കുന്നത്. ഈ കാലാവധി കഴിഞ്ഞാൽ അത് ഓട്ടോമാറ്റിക്കലി ഒരു സാധാരണ ഫാസ്റ്റ് ടാഗായി മാറും. വാർഷിക പാസ് ആനുകൂല്യങ്ങൾ തുടരാൻ നിങ്ങൾ വാർഷിക പാസ് വീണ്ടും ആക്ടിവേറ്റ് ചെയ്യേണ്ടി വരും.
200 യാത്രകൾ കണക്കാക്കുന്നതും വ്യത്യസ്തമായിട്ടാണ്. അതായത് പോയിന്റ് അടിസ്ഥാനമാക്കിയുള്ള ടോൾ പ്ലാസകളിൽ ഓരോ ക്രോസിംഗും ഒരു യാത്രയായും, ഒരു റൗണ്ട് ട്രിപ്പ് (അങ്ങോട്ടും ഇങ്ങോട്ടും) രണ്ട് യാത്രകളായും കണക്കാക്കുന്നു. എന്നാൽ ക്ലോസ്ഡ് ടോൾ പ്ലാസകളിൽ അങ്ങോട്ടുമിങ്ങോട്ടും ഒരുമിച്ചുള്ള യാത്രയെ ഒറ്റ യാത്രയായി കണക്കാക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

ദലാൽ സ്ട്രീറ്റിൽ കുതിപ്പിനൊരുങ്ങി 3 ഓഹരികൾ: തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ ഇവയാണ്

വ്യാജ വായ്പാ ആപ്പുകളുടെ കെണിയിൽ വീഴരുത്; ആർ.ബി.ഐയുടെ പുതിയ സുരക്ഷാ നടപടികൾ ഇങ്ങനെ അറിയാം

ഓണം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ ശ്രദ്ധിക്കുക; സ്വർണ്ണം വാങ്ങുമ്പോൾ ലാഭമുണ്ടാക്കാൻ ഈ കാര്യങ്ങൾ അറിയാം

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

IRFC, RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ലാഭവിഹിതം ലഭിക്കാൻ വോട്ടിംഗ് തുടങ്ങി, ചെയ്യേണ്ടതെങ്ങനെ?



Click it and Unblock the Notifications