ഏറ്റവും സാധാരണമായ ഒരു നിക്ഷേപ ഓപ്‌ഷനാണ് സ്ഥിര നിക്ഷേപം (എഫ്‌ഡി). അപകടസാധ്യതകൾ ഇല്ലാത്തതിനാൽ തന്നെ എല്ലാവരും തിരഞ്ഞെടുക്കുന്ന നിക്ഷേപ മാർഗം കൂടിയാണ് ഇത്. നിക്ഷേപത്തിന്റെ കാലാവധി അനുസരിച്ചാണ് ബാങ്കുകൾ എഫ്‌ഡിക്ക് പലിശ നിരക്ക് തീരുമാനിക്കുന്നത്. കാലാവധി പ്രായം (മുതിർന്ന പൗരനാണെങ്കിൽ) എന്നിവ കണക്കാക്കി ഓരോ ബാങ്കും സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്കിൽ വ്യത്യാസമുണ്ട്. നിങ്ങളുടെ എഫ്‌ഡിക്ക് ലഭിക്കുന്ന പലിശ നിരക്ക് മറ്റ് ബാങ്കുകൾ നൽകുന്ന പലിശയുമായി താരതമ്യം ചെയ്‌ത് നോക്കിയിട്ടുണ്ടോ?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ദീർഘകാല സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് 15 ബേസിസ് പോയിൻറ് കുറച്ചു. രണ്ട് കോടി രൂപയിൽ താഴെയുള്ള ദീർഘകാല സ്ഥിര നിക്ഷേപങ്ങൾക്കാണ് പലിശ നിരക്ക് കുറയ്‌ക്കുന്നത്. പുതിയ കണക്ക് പ്രകാരം എസ്‌ബിഐ സാധാരണ ഉപഭോക്താക്കൾക്ക് 4.5% മുതൽ 6.10% വരെയും മുതിർന്ന പൗരന്മാർക്ക് 5% മുതൽ 6.60% വരെയും പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. 7 ദിവസം മുതൽ 45 ദിവസം വരെയും 46 ദിവസം മുതൽ 179 ദിവസം വരെയുമുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് യഥാക്രമം 4.50 ശതമാനവും 5.50 ശതമാനവുമാണ്. 180 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെ കാലാവധി പൂർത്തിയാകുന്ന എഫ്‌ഡിക്ക് 5.80% പലിശനിരക്ക് ലഭിക്കും. ഒരു വർഷം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക്, എസ്‌ബിഐ 6.25 ശതമാനത്തിൽ നിന്ന് 6.10 ശതമാനമായി പരിഷ്‌കരിച്ചിട്ടുണ്ട്.
സ്ഥിര നിക്ഷേപത്തിന് മറ്റ് ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകൾ ഇങ്ങനെയാണ്;
എച്ച്‌ഡിഎഫ്‌സി
എച്ച്‌ഡിഎഫ്‌സി ബാങ്കിൽ സ്ഥിര നിക്ഷേപം (എഫ്‌ഡി) നടത്തുന്നവർക്ക് 3.5% മുതൽ 6.3% വരെ പലിശ നിരക്ക് ലഭിക്കും. നിക്ഷേപകർ മുതിർന്ന പൗരന്മാരാണെങ്കിൽ 4% മുതൽ 6.8% വരെയാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. 1 വർഷം മുതൽ 2 വർഷം വരെ കാലാവധി പൂർത്തിയാകുന്ന ടേം നിക്ഷേപങ്ങൾക്ക് 6.3%, 2 മുതൽ 3 വർഷം വരെയുള്ളതിന് 6.40%, 3 വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾ 6.3% എന്നിങ്ങനെയാണ് പലിശ നിരക്ക്.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തുന്ന സാധാരണ ഉപഭോക്താക്കൾക്കും മുതിർന്ന പൗരന്മാർക്കും ലഭിക്കുന്ന പലിശ നിരക്കിൽ വ്യത്യാസമുണ്ട്. 7 മുതൽ 14 ദിവസം വരെ കാലാവധിയുള്ള എഫ്‌ഡിക്ക് 4 ശതമാനം, 15 മുതൽ 29 ദിവസത്തെ കാലാവധി പൂർത്തിയാകുന്നതിന് 4.25 ശതമാനം, 30 മുതൽ 45 ദിവസത്തേക്ക് 4.75 ശതമാനം, 290 ദിവസം മുതൽ 1 വർഷത്തിൽ താഴെയുള്ള എഫ്‌ഡിക്ക് 6 ശതമാനം എന്നിങ്ങനെയാണ് ഐസിഐസിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്.
യെസ് ബാങ്ക്
യെസ് ബാങ്കിൽ രണ്ട് കോടി രൂപ വരെ സ്ഥിര നിക്ഷേപം നടത്തുന്നവർക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശനിരക്ക് 5% മുതൽ 7.25% വരെയാണ്. ഒന്ന് മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.25% പലിശ നിരക്ക് ലഭിക്കും. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്‌കീമിൽ നിക്ഷേപിക്കുന്ന മുതിർന്ന പൗരന്മാർക്ക് 5.50% മുതൽ 7.75% വരെ പലിശനിരക്ക് ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
