സ്വർണ്ണവും സ്ഥിര നിക്ഷേപവും (എഫ്ഡി) എക്കാലത്തും മികച്ച നിക്ഷേപങ്ങളാകുന്നത് എന്തുകൊണ്ട്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് ജനങ്ങളുടെ വ്യത്യസ്ത ആവശ്യകതകൾക്കു അനുസൃതമായി രൂപകൽപ്പന ചെയ്തിട്ടുള്ള ധാരാളം നിക്ഷേപ ഓപ്ഷനുകൾ ഉണ്ട്, പലരും ഇതിനെക്കുറിച്ച് അത്ര ബോധവാൻമാരല്ല എന്നതാണ് യാഥാർഥ്യം. നിക്ഷേപിച്ച പണത്തിന്റെ സുരക്ഷ, സ്കീമിൽ ഉൾപ്പെട്ടിരിക്കുന്ന അപകടസാധ്യതകൾ, പിൻവലിക്കലിനുള്ള നിയന്ത്രണങ്ങൾ, എന്നിവ ഒരു ഓപ്ഷൻ എടുക്കുമ്പോൾ വിലയിരുത്തപ്പെടുന്ന കാര്യങ്ങളാണ്. പരമ്പരാഗത നിക്ഷേപ ഓപ്ഷനുകളായ ബാങ്കുകളുമായോ പോസ്റ്റോഫീസുകളുമായോ ഉള്ള ടേം ഡെപ്പോസിറ്റുകൾ, സ്വർണം, സർക്കാർ പിന്തുണയുള്ള നിക്ഷേപ ഓപ്ഷനുകൾ, ചെറിയ സേവിംഗ്സ് സ്കീമുകൾ എന്നിവ അവരുടെ പണത്തിൽ ഉയർന്ന റിസ്ക് എടുക്കുന്നതിൽ വിമുഖത കാണിക്കുന്ന ആളുകളാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്.

ഓഹരികൾ, ഡെറിവേറ്റീവുകൾ, ആർട്ട് ഒബ്ജക്റ്റുകൾ, റിയൽ എസ്റ്റേറ്റ്, മ്യൂച്വൽ ഫണ്ടുകൾ എന്നിവയുൾപ്പെടെയുള്ള പാരമ്പര്യേതര നിക്ഷേപ ഓപ്ഷനുകളിൽ നിക്ഷേപിക്കുന്ന വ്യക്തികളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ഥിര നിക്ഷേപത്തിലും സ്വർണ്ണത്തിലും നിക്ഷേപിക്കുന്ന ആളുകളുടെ അനുപാതം താരതമ്യേന ഉയർന്നു കാരണം സ്വർണ്ണത്തിലും സ്ഥിര നിക്ഷേപത്തിലും നിക്ഷേപിക്കുന്ന ആളുകൾക്ക് കൈവശമുള്ള ആസ്തികളുടെ മൂല്യത്തിനനു‌സരിച്ച്തീരുമാനം എടുക്കാൻ അവസരമുണ്ട്.

ക്രെഡിറ്റ് കാർഡുണ്ടോ? ഭവനവായ്പ നിരസിക്കപ്പെടാം, ശ്രദ്ധിക്കണം ഇക്കാര്യങ്ങൾക്രെഡിറ്റ് കാർഡുണ്ടോ? ഭവനവായ്പ നിരസിക്കപ്പെടാം, ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

സ്വർണ്ണവും സ്ഥിര നിക്ഷേപവും (എഫ്ഡി) എക്കാലത്തും മികച്ച നിക്ഷേപങ്ങളാകുന്നത് എന്തുകൊണ്ട്?

മിക്ക ബാങ്കുകളും മറ്റ് വായ്പക്കാരും സ്വർണത്തിന്റെയും സ്ഥിര നിക്ഷേപത്തിന്റെയും തുല്യ മൂല്യത്തിന്റെ 90 ശതമാനം വരെ വായ്പ വാഗ്ദാനം ചെയ്യുന്നു. സ്ഥിര നിക്ഷേപത്തിനും സ്വർണ്ണത്തിനുമെതിരെ എടുത്ത വായ്പകളുടെ പലിശ വ്യക്തിഗത വായ്പ, വാഹന വായ്പ അല്ലെങ്കിൽ വിദ്യാഭ്യാസ വായ്പ എന്നിവയ്ക്ക് ബാധകമായ പലിശ നിരക്കിനേക്കാൾ വളരെ കുറവാണ്. അതായത് പേർസണൽ ലോണുകളെടുക്കുന്നതിനെക്കാൾ ​ഗുണകരമാകുക സ്വർണ്ണം പണയം വയ്ക്കുമ്പോഴാണ്.

അതിലുപരി സ്വർണ്ണത്തിൽ നിക്ഷേപിച്ച ആളുകൾക്ക് നിശ്ചിത നിക്ഷേപം, ഓഹരികൾ അല്ലെങ്കിൽ റിയൽ എസ്റ്റേറ്റ് എന്നിങ്ങനെയുള്ള മറ്റേതൊരു ആസ്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ മഞ്ഞ ലോഹത്തെ ഏറ്റവും വേഗത്തിൽ പണമായി മാറ്റാൻ കഴിയുമെന്നത് ഏറെ ആകർഷകമായ ഒന്നാണ്.  പണം നിക്ഷേപിക്കുന്നതിന് ഏറ്റവും ലളിതമായതും, സാധാരണമായതുമായ വഴിയാണ് ഫിക്സഡ് ഡിപ്പോസിറ്റുകൾ എന്നത്. ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. നിക്ഷേപകർക്ക് പലിശയും നിക്ഷേപത്തിൻമേൽ ഇതചിലൂടെ ലഭിയ്ക്കുന്നു.

English summary

സ്വർണ്ണവും സ്ഥിര നിക്ഷേപവും (എഫ്ഡി) എക്കാലത്തും മികച്ച നിക്ഷേപങ്ങളാകുന്നത് എന്തുകൊണ്ട്?

know about investments like fd and gold
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X