മികച്ചതും ഉറപ്പുള്ളതുമായ റിട്ടേൺസാണ് മറ്റ് നിക്ഷേപ രീതികളിൽ നിന്ന് പോസ്റ്റ് ഓഫീസ് സമ്പാദ്യ നിക്ഷേപങ്ങളെ വ്യത്യസ്തവും ജനപ്രിയവുമാക്കുന്നത്. വ്യത്യസ്ത പ്രായത്തിലും സാഹചര്യത്തിലുമുള്ള ഉപഭോക്താക്കൾക്ക് അവരുടെ വിവിധ സാമ്പത്തിക ലക്ഷ്യങ്ങൾക്കായി പ്രയോജനപ്പെടുത്താൻ സാധിക്കുന്ന നിരവധി പദ്ധതികൾ പോസ്റ്റ് ഓഫീസിൽ നിലവിലുണ്ട്. സർക്കാർ പിന്തുണയുള്ള ഇത്തരം പദ്ധതികൾ ആളുകളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനും സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കുന്നതിനും ഉപകാരപ്രദമാണ്.
ഇത്തരത്തിൽ നിങ്ങളുടെ പണം സുരക്ഷിതമായി തുടരുകയും അതിൽ നിങ്ങൾക്ക് നല്ല പലിശ ലഭിക്കുകയും ചെയ്യുന്ന ഒരു നിക്ഷേപ മാർഗമാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ, അതിനും സഹായിക്കുന്ന പോസ്റ്റ് ഓഫീസ് സ്കീമുകൾ നിരവധിയാണ്. 7 ശതമാനത്തിൽ കൂടുതൽ പലിശ നൽകുന്ന 5 വർഷത്തേക്കുള്ള നിക്ഷേപ പദ്ധതികളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പരാമർശിക്കുന്നത്.

പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം: ബാങ്കുകളെപ്പോലെ, പോസ്റ്റ് ഓഫീസിലും വ്യത്യസ്ത കാലയളവുകളുള്ള വിവിധ സ്ഥിര നിക്ഷേപ പദ്ധതികൾ നിലവിലുണ്ട്. എന്നാൽ നിങ്ങൾക്ക് നല്ല പലിശ ലഭിക്കണമെങ്കിൽ 5 വർഷത്തേക്കെങ്കിലും പോസ്റ്റ് ഓഫീസിൽ സ്ഥിര നിക്ഷേപം നടത്തണമെന്ന് സാമ്പത്തിക വിദഗ്ധർ നിർദ്ദേശിക്കുന്നു. നിലവിൽ ഈ എഫ്ഡിക്ക് 7.5 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് നൽകുന്നത്.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്: എൻ.എസ്.സി എന്നറിയപ്പെടുന്ന ഈ സ്കീമിലും 5 വർഷത്തേക്ക് പണം നിക്ഷേപിക്കപ്പെടുന്നു. നിലവിൽ 7.7 ശതമാനം പലിശയാണ് നൽകുന്നത്. നിങ്ങൾക്ക് 1000 രൂപയിൽ നിക്ഷേപം ആരംഭിക്കാം. പരമാവധി നിക്ഷേപത്തിന് പരിധിയില്ല.
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം: ഈ പദ്ധതി മുതിർന്ന പൗരന്മാർക്ക് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. ഇതിലും 5 വർഷത്തേക്കാണ് തുക നിക്ഷേപിക്കുന്നത്. നിലവിൽ ഈ പദ്ധതിയുടെ പലിശ 8.2 ശതമാനമാണ്. അത്തരമൊരു സാഹചര്യത്തിൽ മുതിർന്ന പൗരന്മാർക്ക് നല്ലൊരു തുക സമ്പാദിക്കാം. ഉറപ്പായ പ്രതിമാസ വരുമാനത്തിനും ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.
പോസ്റ്റ് ഓഫീസ് മന്ത്ലി സേവിംഗ്സ് സ്കീം: പോസ്റ്റ് ഓഫീസ് എംഐഎസ് എന്നറിയപ്പെടുന്ന ഈ പദ്ധതി പ്രതിമാസ വരുമാനം സൃഷ്ടിക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നു. ഇതിൽ ഒറ്റ അക്കൗണ്ടിൽ 9 ലക്ഷം രൂപ വരെയും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം. 7.4 ശതമാനം നിരക്കിലാണ് നിക്ഷേപങ്ങൾക്ക് പലിശ നൽകുന്നത്. ഈ പലിശയിൽ നിന്നാണ് സമ്പാദ്യം. ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുന്നതിലൂടെ, ഈ പദ്ധതിയിൽ നിന്ന് ഓരോ മാസവും 9,250 രൂപ വരെ നേടാനാകും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
