സെപ്റ്റംബര്‍ പാദത്തില്‍ സമ്മിശ്ര ഫലമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ കാണാനാകുന്നത്. പ്രതികൂല ആഗോള ഘടകങ്ങളുടെ സ്വാധീനമാണ് ചാഞ്ചാട്ട്ത്തിന് കാരണം. അതേസമയം ആഭ്യന്തര വിപണികള്‍ ഡിസംബര്‍ പാദത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്. രാജ്യമെങ്ങും ഉത്സവ സീസണും ആരംഭിക്കുന്നതിനാല്‍ കമ്പനികളും പ്രതീക്ഷയോടെ നില്ക്കുന്നു.
ഇതിനിടെ രണ്ടാം പദഫലവും വൈകാതെ പുറത്തുവന്നു തുടങ്ങും. ഈയൊരു പശ്ചാത്തലത്തില്‍ അടിസ്ഥാനപരമായ വിശകലനത്തിലൂടെ അടുത്ത 3 മാസക്കാലയളവിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന 7 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
മാരുതി സുസൂക്കി
രാജ്യത്തെ ഏറ്റവും വലിയ യാത്രാവാഹന നിര്‍മാതാക്കളാണ് മാരുതി സുസൂക്കി. ആഭ്യന്തര പാസഞ്ചര്‍ കാര്‍ വിപണിയുടെ 40 ശതമാനവും കൈയാളുന്നു. രാജ്യത്തെ ഉത്സവ സീസണിന് മുന്നോടിയായി കോംപാക്ട് എസ്യുവി/ മിഡ്-എസ്യുവി വിഭാഗങ്ങളില്‍ ഓരോ പുതിയ മോഡല്‍ കാര്‍ വീതം വിപണിയില്‍ അവതരിപ്പിച്ചു. അതേസമയം കമ്മോഡിറ്റി വിലയില്‍ തിരുത്തല്‍ നേിരട്ടതോടെ വരുന്ന സാമ്പത്തിക പാദങ്ങളില്‍ മാരുതി സുസൂക്കിയുടെ ലാഭമാര്‍ജിന്‍ ഉയരാമെന്നാണ് നിഗമനം.
- ലക്ഷ്യവില : 9,801
- പ്രതീക്ഷിക്കുന്ന നേട്ടം : 14%
- ബ്രോക്കറേജ് : ആക്സിസ് സെക്യൂരിറ്റീസ്
സ്റ്റൗവ് ക്രാഫ്റ്റ്
രാജ്യത്തെ പ്രമുഖ ഗാര്‍ഹിക, അടുക്കള ഉപകരണ നിര്‍മാതാക്കളാണ് സ്റ്റൗവ് ക്രാഫ്റ്റ്. എല്‍പിജി സ്റ്റൗവ്, പ്രഷര്‍ കുക്കര്‍, നോണ്‍-സ്റ്റിക് പാത്രങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ 'പീജിയന്‍' (Pigeon), 'ഗില്മ' (Gilma) എന്നീ ബ്രാന്‍ഡുകളിലാണ് വിപണിയില്‍ എത്തിക്കുന്നത്. ഇതില്‍ പ്രഷര്‍ കുക്കര്‍, പാചകം ചെയ്യാനുള്ള പാത്രങ്ങളുടെ വിഭാഗത്തിലും കഴിഞ്ഞ രണ്ട് വര്‍ഷമായി എതിരാളികളെ തറപറ്റിക്കുന്ന പ്രകടനമാണ് കമ്പനി കാഴ്ചവെയ്ക്കുന്നത്. കോവിഡിന് ശേഷം സംഘടിത നിര്‍മാതാക്കള്‍ വിപണിയില്‍ മേധാവിത്തം നേടുന്ന പ്രവണതയും സ്റ്റൗവ് ക്രാഫ്റ്റിന് അനുകൂലമാകുന്നു.
- ലക്ഷ്യവില : 805
- പ്രതീക്ഷിക്കുന്ന നേട്ടം : 22%
- ബ്രോക്കറേജ് : ഏഞ്ചല്‍ വണ്‍
ബജാജ് ഫൈനാന്‍സ്
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് ബജാജ് ഫൈനാന്‍സ്. ഇരുചക്ര/ മുചക്ര വാഹന വായ്പ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഉത്പന്നങ്ങള്‍ക്കുള്ള ലോണ്‍, ഭവന വായ്പ, ചെറുകിട ബിസിനസ് വായ്പകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. രാജ്യത്ത് ഉത്സവ സീസണ് ആരംഭിക്കുന്നതോടെ കമ്പനിയുടെ വരുമാന വളര്‍ച്ചയും വേഗത്തിലാക്കുമെന്നാണ് അനുമാനം. ഭൂമിശാസ്ത്രപരമായ ബിസിനസ് സാന്നിധ്യം വികസിപ്പിച്ച് സ്വര്‍ണ പണയ വിഭാഗത്തിലെ ബിസിനസ് വര്‍ധിപ്പിക്കാനും ബജാജ് ഫൈനാന്‍സ് ലക്ഷ്യമിടുന്നു.
- ലക്ഷ്യവില : 8,250
- പ്രതീക്ഷിക്കുന്ന നേട്ടം : 16%
- ബ്രോക്കറേജ് : ആക്സിസ് സെക്യൂരിറ്റീസ്
ഒബ്റോയ് റിയാല്‍റ്റി
മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വന്‍കിട കമ്പനിയാണ് ഒബ്റോയ് റിയാല്‍റ്റി. മുന്‍നിര സംരംഭകരായ ഒബ്റോയ് ഗ്രൂപ്പിന്റ ഭാഗമാണ്. വാണിജ്യ/ പാര്‍പ്പിട സമുച്ചയങ്ങളും ഓഫീസ് കെട്ടിടങ്ങളും റീട്ടെയില്‍, വിനോദ സഞ്ചാര മേഖലയിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. ഗുരുഗ്രാം, താനെ നഗരങ്ങളില്‍ പുതിയ ഭവന പദ്ധതികള്‍ അവതരിപ്പിച്ചതോടെ അടുത്ത സാമ്പത്തിക പാദങ്ങളിലും മികച്ച വളര്‍ച്ച നേടാന്‍ ഒബ്റോയ് റിയാല്‍റ്റിക്ക് സാധിക്കുമെന്നാണ് അനുമാനം.
- ലക്ഷ്യവില : 1,150
- പ്രതീക്ഷിക്കുന്ന നേട്ടം : 27%
- ബ്രോക്കറേജ് : ഏഞ്ചല്‍ വണ്‍
ദേവയാനി ഇന്റര്‍നാഷണല്‍
കെഎഫ്സി, പിസ ഹട്ട്, കോസ്റ്റ കോഫീ തുടങ്ങിയ 'യം' (Yum!) ബ്രാന്‍ഡിലുള്ള ദ്രുത സേവന റെസ്റ്റോറന്റ് ശൃംഖലകളുടൈ ഇന്ത്യയിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി നടത്തിപ്പുകാരാണ് ദേവയാനി ഇന്റര്‍നാഷണല്‍. രാജ്യത്തെ 150-ലധികം നഗരങ്ങളിലായി വിവിധ ബഹുരാഷ്ട്ര റെസ്റ്റോറന്റ് ബ്രാന്‍ഡുകളുടെ 800-ലേറെ ഫ്രാഞ്ചൈസി സ്റ്റോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഇതില്‍ കെഎഫ്സി- 339, പിസ ഹട്ട്- 391, കോസ്റ്റ കോഫീ- 50 സ്റ്റോറുകളാണുള്ളത്. മൂലധന ചെലവിടല്‍ താഴ്ന്നതും സ്റ്റോറുകളില്‍ നിന്നുള്ള വരുമാനം ഉയരുന്നതും ദേവയാനി ഇന്റര്‍നാഷണലിന് ഗുണകരമാകുന്നു.
- ലക്ഷ്യവില : 255
- പ്രതീക്ഷിക്കുന്ന നേട്ടം : 33%
- ബ്രോക്കറേജ് : ഏഞ്ചല്‍ വണ്‍
റിലാക്സോ ഫൂട്ട്വെയേര്സ്
രാജ്യത്തെ ഏറ്റവും വലിയ പാദരക്ഷാ നിര്‍മാണ കമ്പനിയാണ് റിലാക്സോ ഫൂട്ട്വെയേര്സ്. സാധാ വള്ളിച്ചെരിപ്പ് നിര്‍മിച്ചു കൊണ്ടായിരുന്നു തുടക്കമെങ്കിലും പിന്നീട് ഷൂസ് ഉള്‍പ്പെടെ എല്ലാ വിഭാഗം പാദരക്ഷകളും നിര്‍മിക്കുന്ന രീതിയിലേക്ക് വൈവിധ്യവത്കരിച്ചു. ഗ്രാമീണ, ചെറിയ പട്ടണങ്ങളില്‍ നിന്നും വില്പന ഉയരുന്നതും വിപണി വിഹിതം വര്ധിപ്പിക്കാനാകുന്നതും നേട്ടമാണ്. ശക്തമായ ഉത്സവ സീസണ് പ്രതീക്ഷിക്കുന്നതും ആളുകള്‍ക്കിടയില്‍ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ക്ക് വര്‍ധിച്ചുവരുന്ന സ്വീകാര്യതയും റിലാക്സോ ഫൂട്ട്വെയേര്സിന് അനുകൂല ഘടകങ്ങളാകുന്നു.
- ലക്ഷ്യവില : 1,120
- പ്രതീക്ഷിക്കുന്ന നേട്ടം : 9%
- ബ്രോക്കറേജ് : ആക്സിസ് സെക്യൂരിറ്റീസ്
മാരികോ
ഇന്ത്യയിലെ മുന്‍നിര കണ്‍സ്യൂമര്‍ ഗുഡ്സ് കമ്പനിയാണ് മാരികോ. ഭക്ഷ്യഎണ്ണ, പോഷകാഹാരം, കേശം/ ത്വക് സംരക്ഷണം, വസ്ത്ര സംരക്ഷണം തുടങ്ങിയ വിഭാഗങ്ങളില്‍ മുന്‍നിര ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ സ്വന്തമായുണ്ട്. പാരച്ചൂട്ട്, സഫോള, ഹെയര്‍ 7 കെയര്‍, നിഹാര്‍ നാച്ചുറല്‍സ്, റിവൈവ്, സെറ്റ് വെറ്റ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇതിനകം ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലെ 25-ലധികം വികസ്വര രാജ്യങ്ങളില്‍ മാരികോ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു.
- ലക്ഷ്യവില : 600
- പ്രതീക്ഷിക്കുന്ന നേട്ടം : 12%
- ബ്രോക്കറേജ് : ഏഞ്ചല്‍ വണ്‍
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആക്സിസ് സെക്യൂരിറ്റീസ്, ഏഞ്ചല്‍ വണ്‍ എന്നിവര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ ആധാരമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications