ലോകമെങ്ങുമുള്ള ജനതയെ കൊവിഡ് 19 പ്രതിസന്ധി സാരമായി ബാധിച്ചിരിക്കുകയാണ്. ഇതിന്റെ ഫലമായി മിക്ക കമ്പനികളും ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു, പലരും ശമ്പളം കുറയ്ക്കുന്നതിന് സാക്ഷ്യം വഹിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ നികുതിദായകര്‍ക്ക് കുറച്ച് ആശ്വാസം നല്‍കുന്നതിനായി ധനമന്ത്രി നിര്‍മല സീതാരാമന്, അടുത്തിടെ പ്രത്യക്ഷ നികുതികള്‍ക്കായി ചല നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. 'ഈ നടപടി 50,000 കോടി രൂപയുടെ പണലഭ്യത പുറത്തുവിടുമെന്ന് ഞങ്ങള്‍ കരുതുന്നു, അല്ലാത്തപക്ഷം നികുതി അടയ്ക്കുമായിരുന്നു,' പത്രസമ്മേളനത്തിനിടെ ധനമന്ത്രി അറിയിച്ചു.
അഞ്ച് ആദായനികുതി ഇളവുകള്‍
1. ടിഡിഎസ് നിരക്ക് കുറയ്ക്കല്‍: നികുതിദായകരുടെ കൈകളിലെ പണലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി, ജീവനക്കാര്‍ക്ക് നല്കുന്ന ടിഡിഎസ് നിരക്കില്‍ കുറവ് വരുത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചു.
2. ടിസിഎസ് നിരക്ക് കുറവ്: നികുതിദായകരുടെ പക്കല്‍ കൂടുതല്‍ ഫണ്ട് നല്‍കുന്നതിന്, നിര്‍ദ്ദിഷ്ട രസീതുകള്‍ക്കായുള്ള നികുതി ശേഖരണ നിരക്ക് (ടിസിഎസ്), നിലവിലുള്ള നിരക്കുകളുടെ 25 ശതമാനം കുറയ്ക്കുന്നു.

3. ആദായനികുതി റിട്ടേണ്‍ ഫയലിംഗ് കാലാവധി
2019-20 സാമ്പത്തിക വര്‍ഷത്തെ എല്ലാ ആദായനികുതി റിട്ടേണുകളുടെയും അവസാന തീയതി 2020 ജൂലൈ 31, ഒക്ടോബര്‍ 31 മുതല്‍ 2020 നവംബര്‍ 30 വരെയും നികുതി ഓഡിറ്റ് 2020 സെപ്റ്റംബര്‍ 30 മുതല്‍ 2020 ഒക്ടോബര്‍ 31 വരെയും നീട്ടപ്പെടും. അസസ്സ്മെന്റുകളുടെ തീയതി 2020 സെപ്റ്റംബര്‍ 30 -ന്, 2020 ഡിസംബര്‍ 31 വരെയും 2021 മാര്‍ച്ച് 31 ന് വിലക്കേര്പ്പെടുത്തുന്നുവരെ 2021 സെപ്റ്റംബര്‍ 30 വരെയും നീട്ടുന്നു.
4. തീര്‍പ്പുകല്‍പ്പിച്ചിട്ടില്ലാത്ത നികുതി റീഫണ്ടുകള്‍
ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്കും കോര്‍പ്പറേറ്റ് ഇതര ബിസിനസുകള്‍ക്കും ഉടമസ്ഥാവകാശം, പങ്കാളിത്തം, എല്‍എല്‍പി, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പടെയുള്ള എല്ലാ റീഫണ്ടുകളും ഉടനടി നല്‍കും.
5. വിവാദ് സേ വിശ്വാസ് വിപുലീകരണം
അധിക തുകയില്ലാതെ പണമടയ്ക്കുന്നതിനുള്ള 'വിവാദ് സേ വിശ്വാസ്' പദ്ധതിയുടെ കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടുന്നു. ആദായനികുതി തീര്‍പ്പാക്കാത്ത വ്യവഹാരങ്ങള്‍ കുറയ്ക്കുന്നതിനും സര്‍ക്കാരിന് യഥാസമയം വരുമാനം ഉണ്ടാക്കുന്നതിനുമാണ് പദ്ധതി നടപ്പാക്കുന്നത്. തര്‍ക്ക നികുതി അടച്ചുകൊണ്ട് വകുപ്പുമായുള്ള നികുതി തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാനും പലിശയും പിഴയും അടയ്ക്കുന്നതില്‍ ഇളവ് നേടാനും നികുതിദായകരെ സഹായിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications