പ്രായമാകുമ്പോൾ എങ്ങനെ ജീവിത ചിലവുകൾ കണ്ടെത്തും എന്നത് എല്ലാവർക്കും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. വരുമാനം കണ്ടെത്താനുള്ള വഴികൾ വളരെ വിരളമായിരിക്കും എന്നത് തന്നെയാണ് ആശങ്കയ്ക് കാരണം. എന്നാൽ റിട്ടയർമെന്‍റ് ജീവിതത്തിൽ സാമ്പത്തിക സുരക്ഷിതത്വം നൽകുന്ന നിരവധി നിക്ഷേപ പദ്ധതികൾ നമുക്ക് ചുറ്റുമുണ്ട്. അവ കൃത്യമായി കണ്ടെത്തി ഇപ്പോൾ തന്നെ നിക്ഷേപം ആരംഭിച്ചാൽ വാർദ്ധക്യകാല ജീവിതവും അടിപൊളിയാക്കാം.
റിട്ടയർമെന്‍റിന് ശേഷം സാമ്പത്തിക അടിത്തറയുള്ള ജീവിതം നയിക്കണമെങ്കിൽ കൃത്യമായ ആസൂത്രണം അത്യാവശ്യമാണ്. ഏറ്റവും പ്രധാനപ്പെട്ട ചോദ്യം റിട്ടയർമെന്‍റിന് ശേഷം എങ്ങനെ ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നുള്ളതാണ്. അതിനനുസരിച്ച് സാമ്പത്തിക ലക്ഷ്യം ആസൂത്രണം ചെയ്യണം. എന്തായാലും നമുക്ക് സർക്കാർ പിന്തുണയുള്ള അഞ്ച് നിക്ഷേപ പദ്ധതികൾ പരിചയപ്പെടാം. ഈ പദ്ധതികളിൽ നിക്ഷേപം തുടങ്ങിയാൽ വാർദ്ധക്യകാലത്ത് വീട്ടിലിരുന്ന് പണം കണ്ടെത്താൻ സാധിക്കും.

1. അടൽ പെൻഷൻ യോജന
അടൽ പെൻഷൻ യോജന എന്നത് വാർദ്ധക്യത്തിൽ ആളുകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി രൂപീകരിച്ച സർക്കാർ പദ്ധതിയാണ്. ഇത് പ്രധാനമായും അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവർക്കാണ് ഗുണകരമാകുന്നത്. വർഷം 5000 രൂപ വരെ പരമാവധി പെൻഷൻ ലഭിക്കുന്ന പദ്ധതിയാണിത്.
18 മുതൽ 40 വയസു വരെ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും അടൽ പെൻഷൻ യോജനയിൽ അംഗമാകും. പദ്ധതിയിൽ അംഗമായവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് മാസാമാസം നിശ്ചിത തുക ഓട്ടോ ഡെബിറ്റ് ചെയ്യപ്പെടും. 60 വയസ്സിനു ശേഷം, ആളുകൾക്ക് അവരുടെ സംഭാവന അനുസരിച്ച് 1000 രൂപ മുതൽ 5000 രൂപ വരെ പെൻഷൻ നൽകുന്നു.
2. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
മിനിമം ആയിരം രൂപ നിക്ഷേപിച്ച് കൊണ്ട് ആരംഭിക്കാവുന്ന പദ്ധതിയാണിത്. വ്യക്തിഗത അക്കൗണ്ടുകളിൽ പരമാവധി ഒൻപത് ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടിന്റെ പരിധി 15 ലക്ഷമാണ്. ഒരു ജോയിന്റ് അക്കൗണ്ടിൽ മൂന്ന് മുതിർന്നവർക്ക് വരെ ചേരാം. അഞ്ച് വർഷത്തേക്കാണ് ഈ പണം നിക്ഷേപിക്കുന്നത്. 7.4 ശതമാനമാണ് പലിശ ലഭിക്കുക.
വ്യക്തിഗത അക്കൗണ്ടിൽ 9 ലക്ഷം നിക്ഷേപിക്കുന്ന വ്യക്തിക്ക് 7.4 ശതമാനം പലിശ നിരക്കിൽ 5 വർഷത്തേക്ക് മാസത്തിൽ 5,500 രൂപ ലഭിക്കും. 15 ലക്ഷം രൂപ ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിച്ചാൽ 9,250 രൂപ പ്രതിമാസം നേടാം.

3. ഇപിഎഫ്ഒ പെൻഷൻ പദ്ധതി
കോർപ്പറേറ്റ് മേഖലയിലെ ജീവനക്കാർക്ക് ലഭ്യമായ റിട്ടയർമെന്റ് പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) സ്കീം. ജീവനക്കാരും തൊഴിലുടമയും നടത്തുന്ന നിക്ഷേപങ്ങളിലൂടെ റിട്ടയർമെന്റ് കോർപ്പസ് രൂപീകരിക്കുന്നു. ജീവനക്കാർ വിരമിക്കുന്ന അവസരത്തിൽ സാമ്പത്തിക സുരക്ഷിതത്വം ഇപിഎഫ് ഉറപ്പാക്കുന്നു. ഇപിഎഫ്ഒ ജീവനക്കാർക്കായി പെൻഷൻ പദ്ധതിയും നടത്തുന്നുണ്ട്. നിങ്ങൾ 10 വർഷത്തേക്ക് അതിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് പെൻഷൻ ലഭിക്കാൻ അർഹതയുണ്ട്. സംഭാവനയുടെ അടിസ്ഥാനത്തിലാണ് പെൻഷൻ തുക നൽകുന്നത്.
4. നാഷണൽ പെൻഷൻ സിസ്റ്റം
വിരമിച്ചതിന് ശേഷം, നിങ്ങൾക്ക് പ്രതിമാസ വരുമാനത്തിനായി നാഷണൽ പെൻഷൻ സിസ്റ്റത്തിലേക്ക് സംഭാവന നൽകാം. നാഷണൽ പെൻഷൻ സിസ്റ്റം ഒരു മാർക്കറ്റ് ലിങ്ക്ഡ് സ്കീമാണ്. അതിൽ നിങ്ങൾക്ക് ശരാശരി 10% വരെ വരുമാനം നേടാനാകും.
18നും 70-നും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും എന്‍.ആര്‍.ഐകൾക്കും എന്‍പിഎസില്‍ അക്കൗണ്ട് തുറക്കാന്‍ അര്‍ഹതയുണ്ട്. എൻപിഎസ് പ്രകാരം, കാലാവധി പൂർത്തിയാകുമ്പോൾ തുകയുടെ 60 ശതമാനം പിൻവലിക്കുകയും ബാക്കി 40 ശതമാനം ആന്യുവിറ്റി നിക്ഷേപമാക്കണം.
5. മ്യൂച്വൽ ഫണ്ട്
മ്യൂച്വൽ ഫണ്ട് എസ്ഐപി നിക്ഷേപം വഴിയും ദീർഘകാലത്തേക്ക് പണം സമ്പാദിക്കാം. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ ശരാശരി 12 മുതൽ 15 ശതമാനം വരെ വരുമാനം ലഭിക്കും. അതേ സമയം സാമ്പത്തിക വിദഗ്ധരുടെ ഉപദേശം തേടിയതിന് ശേഷം മാത്രമേ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ പാടുള്ളു എന്ന കാര്യം ഓർക്കുക.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications