നിങ്ങളുടെ സാമ്പത്തിക ആരോഗ്യം, സമ്പത്തും കടവും കൈകാര്യം ചെയ്യാനുള്ള മികവിനെ പ്രതിഫലിപ്പിക്കുന്നു. വായ്പയടക്കമുള്ള സാമ്പത്തിക ഉൽപ്പന്നങ്ങൾക്ക് യോഗ്യത നേടാനുള്ള നിങ്ങളുടെ സ്ഥിരതയുടെയും നിങ്ങളുടെ വിശ്വാസ്യതയെയും ഇത് അടയാളപ്പെടുത്തുന്നു. കൃത്യമായ സാമ്പത്തിക അച്ചടക്കവും വ്യക്തമായ സാമ്പത്തിക ആസൂത്രണവും നിങ്ങളെ സാമ്പത്തിക സുരക്ഷതത്വത്തിലേക്ക് നയിക്കുമ്പോൾ സാമ്പത്തിക കാര്യങ്ങളിലെ അശ്രദ്ധയും അലക്ഷ്യ സ്വഭാവവും വളരെ പ്രതികൂലമായും ബാധിക്കുന്നു. മോശം സാമ്പത്തിക ആരോഗ്യം എന്താണെന്നും അതിനെ ശരിയായ പാതയിൽ കൊണ്ടുവരാൻ എങ്ങനെ പ്രവർത്തിക്കാമെന്നുമാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.
സാമ്പത്തിക സ്ഥിതിയും ആരോഗ്യവും മോശമാകുന്ന ഒന്നിന്റെയും അവസാനമല്ലായെന്ന തിരിച്ചറിവ് പ്രധാനമാണ്. നിങ്ങളുടെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ നിങ്ങൾക്ക് നിരവധി അവസരങ്ങളുണ്ട്. അതിനായുള്ള മാർഗങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് വേണ്ട നടപടി സ്വീകരിക്കേണ്ടതുണ്ട്. തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനുള്ള നിങ്ങളുടെ കാര്യക്ഷമത ഇവിടെ പ്രധാനമാണ്.

മോശം ക്രെഡിറ്റ് ആരോഗ്യം എന്നത് ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത വിവിധ ഘടകങ്ങൾ കാരണം വിട്ടുവീഴ്ച ചെയ്യപ്പെടുന്ന ഒരു സാഹചര്യത്തെ സൂചിപ്പിക്കുന്നു. ഇത് പലപ്പോഴും കുറഞ്ഞ ക്രെഡിറ്റ് സ്‌കോറിന് കാരണമാവുകയും ബാങ്കുകളിൽ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ ലഭിക്കുന്നതിന് തടസമാവുകയും ചെയ്യും. തിരിച്ചടവ്, ക്രെഡിറ്റ് വിനിയോഗം, വായ്പ കാലയളവ്, ക്രെഡിറ്റ് അക്കൗണ്ടുകളുടെ സ്വഭാവം, വായ്പയുമായി ബന്ധപ്പെട്ട സമീപകാല അന്വേഷണങ്ങൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി സിബിൽ, എക്സ്പീരിയൻ, ഇക്വിഫാക്സ്, സിആർഐഎഫ് എന്നിവ പോലുള്ള ക്രെഡിറ്റ് ബ്യൂറോകളാണ് ഇന്ത്യയിലെ ക്രെഡിറ്റ് സ്‌കോറുകൾ നിർണയിക്കുന്നത്.
നിങ്ങളുട ഇടിയുന്നതിനും സാമ്പത്തിക സ്ഥിതി മോശമാകുന്നതിനും പല കാരണങ്ങളുണ്ട്. തിരിച്ചടവ് മുടങ്ങുന്നതാണ് ഇതിൽ പ്രധാനം. അതുപോലെ തന്നെ നിങ്ങളുടെ ലഭ്യമായ ക്രെഡിറ്റ് പരിധിയുടെ ഉയർന്ന പങ്ക് ഉപയോഗിക്കുന്നതും കാരണമാകാം. ഇത് നിങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് സൂചിപ്പിക്കുന്നു. സമാനമായ ഒരവസ്ഥയിലാണ് നിങ്ങളെങ്കിൽ അത്യാവശ്യമായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ക്രെഡിറ്റ് റിപ്പോർട്ട് അവലോകനം ചെയ്യുക: ക്രെഡിറ്റ് ബ്യൂറോകളിൽ നിന്ന് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിന്റെ ഒരു പകർപ്പ് വാങ്ങുകയും പൊരുത്തക്കേടുകളോ മറ്റ് പ്രശ്നങ്ങളെന്തിങ്കിലുമോ ഉണ്ടെങ്കിൽ അത് ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുക.
സമയബന്ധിതമായ തിരിച്ചടവുകൾ: നിങ്ങളുടെ വായ്പകൾ, ബില്ലുകൾ, ക്രെഡിറ്റ് കാർഡ് പോലെയുള്ള കുടിശികകൾ സമയബന്ധിതമായി തന്നെ തിരിച്ചടയ്ക്കുക.
ക്രെഡിറ്റ് വിനിയോഗം കുറയ്ക്കുക: നിലവിലുള്ള കടങ്ങൾ അടച്ചും അനാവശ്യ ചെലവുകൾ ഒഴിവാക്കിയും നിങ്ങളുടെ ക്രെഡിറ്റ് ഉപയോഗ അനുപാതം 30 ശതമാനത്തിൽ താഴെ നിലനിർത്താൻ ലക്ഷ്യമിടുക.
പുതിയ വായ്പകൾ പരിമിതപ്പെടുത്തുക: നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ ഇടിയുന്നത് ഒഴിവാക്കാൻ പുതിയ വായ്പ അപേക്ഷകൾ പരിമിതപ്പെടുത്തേണ്ടതുണ്ട്.
ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുക: നിങ്ങളുടെ ക്രെഡിറ്റ് അക്കൗണ്ടുകൾ വിവേകപൂർവ്വം കൈകാര്യം ചെയ്യുക, ക്രെഡിറ്റ് കാർഡുകൾ പരമാവധി ഒഴിവാക്കുകയും ക്രെഡിറ്റ് തരങ്ങളുടെ ആരോഗ്യകരമായ മിശ്രിതം നിലനിർത്തുകയും ചെയ്യുക. നല്ല സാമ്പത്തിക ആരോഗ്യം അത്യാഹിതങ്ങളിലും അപ്രതീക്ഷിത ചെലവുകളിലും സുരക്ഷിതത്വബോധം നൽകുന്നു, ഉയർന്ന പലിശ ഓപ്ഷനുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
