ഏറ്റവും സുരക്ഷിതമായ സാമ്പത്തിക നിക്ഷേപം ഏത്..? എന്ന ചോദ്യത്തിന് സ്ഥിര നിക്ഷേപം എന്നതായിരിക്കും ഭൂരിപക്ഷം ആളുകളുടേയും ഉത്തരം. സ്വന്തമായൊരു വീട്, വാഹനം, അല്ലെങ്കില്‍ വിവാഹത്തിന് പോലും സാധാരണക്കാര്‍ തിരഞ്ഞെടുക്കുന്നതും സ്ഥിര നിക്ഷേപമാണ്. സുരക്ഷ പോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശയും. കാരണം വിവിധ ബാങ്കുകൾ കാലാവധിക്കനുസരിച്ച് വ്യത്യസ്ത പലിശ നിരക്കാണ് സ്ഥിര നിക്ഷേപത്തിന് വാഗ്ധാനം ചെയ്യുന്നത്. അതുകൊണ്ടു തന്നെ നിക്ഷേപം നടത്തുന്നതിന് മുൻപ് പലിശ നിരക്ക് എത്രയെന്ന് കൃത്യമായി പരിശോധിക്കണം.

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പലപ്പോഴും ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന്‍റെ പലിശ നിരക്കിൽ മാറ്റം വരുത്താറുണ്ട്. മുതിർന്ന പൗരന്മാർക്ക് സാധാനരണ നിക്ഷേപകർക്ക് നൽകുന്നതിനേക്കാൾ 0.50 ശതമാനം ഉയർന്ന പലിശയും ബാങ്കുകൾ കാലാവധിക്കനുസരിച്ച് നൽകുന്നു.
രാജ്യത്ത് സ്ഥിര നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ധാനം ചെയ്യുന്നത് സ്മോൾ ഫിനാൻസ് ബാങ്കുകളാണ്. സാധാരണ നിക്ഷേപകർക്കും മുതിർന്ന പൗരന്മാർക്കും ഉയർന്ന പലിശ സ്മോൾ ഫിനാൻസ് ബാങ്കിലെ സ്ഥിര നിക്ഷേപത്തിലൂടെ നേടാൻ സാധിക്കും.
രാജ്യത്തെ പ്രധാനപ്പെട്ട സ്മോൾ ഫിനാൻസ് ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്കുകൾ വിശദമായി നോക്കാം.
1. സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക്
25 മാസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന്‍റെ പലിശ നിരക്ക് സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക് വർധിപ്പിച്ചിട്ടുണ്ട്. 41 ബേസിസ് പോയിന്‍റാണ് വർധിപ്പിച്ചത്. അതോടെ സാധാരണ ഉപഭോക്താക്കൾക്ക് 9.25 ശതമാനം പലിശ ലഭിക്കും. 9.25 ശതമാനമാണ് മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശ നിരക്ക്.
7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4 ശതമാനം മുതൽ 9.01 ശതമാനം വരെ പലിയാണ് സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക് വാഗ്ധാനം ചെയ്യുന്നത്. 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കാണ് ഈ പലിശ. അതേ സമയം മുതിർന്ന പൗരന്മാർക്ക് 4.50 ശതമാനം മുതൽ 9.25 ശതമാനം വരെ പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 5 മുതൽ 25 കോടി വരെയുള്ള സ്ഥിര നിക്ഷേപത്തിന് 7.75 ശതമാനം പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
2. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 4 ശതമാനം മുതൽ 9 ശതമാനം വരെ പലിശയാണ് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നത്. 444 ദിവസത്തെ കാലാവധിയുള്ള സ്പെഷ്യൽ സ്ഥിര നിക്ഷേപത്തിനാണ് ഏറ്റവും ഉയർന്ന പലിശയായ 9 ശതമാനം ലഭിക്കുക. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശയും സ്ഥിര നിക്ഷേപത്തിന് നേടം.

3. ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക്
ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 3.60 ശതമാനം മുതൽ 9.21 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 750 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപത്തിന് 9.21 ശതമാനം പലിശ ലഭിക്കുക.
4. ജന സ്മോൾ ഫിനാൻസ് ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 3.50 ശതമാനം മുതൽ 9 ശതമാനം വരെ പലിശയാണ് ജന സ്മോൾ ഫിനാൻസ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് നൽകുന്നത്. 365 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിനാണ് ഏറ്റവും ഉയർന്ന പലിശയായ 9 ശതമാനം ലഭിക്കുക.
5. ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്
ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 4.60 ശതമാനം മുതൽ 9.10 ശതമാനം വരെ പലിശ നൽകുന്നു. രണ്ട് വർഷം മുതൽ മൂന്ന് വർഷം വരെ കാലാവധിയുള്ള നിക്ഷേപത്തിനാണ് ഏറ്റവും ഉയർന്ന പലിശയായ 9.10 ശതമാനം ലഭിക്കുക.
6. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
മുതിർന്ന പൗരന്മാർക്ക് 4.50 ശതമാനം മുതൽ 9.50 ശതമാനം വരെ പലിശയാണ് യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നത്. 1001 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിനാണ് ഏറ്റവും ഉയർന്ന പലിശയായ 9 ശതമാനം ലഭിക്കുക. 2024 ഫെബ്രുവരി 2 മുതൽ നിരക്കുകൾ ബാധകമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications