ഫിക്സിഡ് ഡെപ്പോസിറ്റില്‍ കിട്ടുന്ന പലിശക്ക് നികുതി കൊടുക്കണോ; ഇളവുകള്‍ ആര്‍ക്കെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപമെന്ന രീതിയില്‍ സ്വന്തം പേരിലും മക്കളുടേയും മറ്റ് ഉറ്റവരുടേയും പേരില്‍ ബാങ്കുകളില്‍ ഫിക്സ്ഡ് ഡെപ്പോസിറ്റായി പണം നിക്ഷേപിക്കുന്നവര്‍ നിരവധിയാണ്. ദേശസാല്‍കൃത ബാങ്കുകളെ അപേക്ഷിച്ച് നിക്ഷേപത്തിന്‍മേല്‍ കൂടുതല്‍ പലിശ ലഭിക്കും എന്നുള്ളതിനാല്‍ ഫിക്സ് ഡെപ്പോസിറ്റിനായി നമ്മുടെ നാട്ടിലെ നല്ലൊരു പങ്കും ആളുകളും തിരഞ്ഞെടുക്കുന്നത് സഹകരണ ബാങ്കുകളെയുമാണ്.

 

നികുതി കൊടുക്കണോ

നികുതി കൊടുക്കണോ

അതേസമയം, കാലാവധി പൂര്‍ത്തിയാക്കി ഡെപ്പോസിറ്റുകള്‍ പിന്‍വലിക്കുമ്പോള്‍ കിട്ടുന്ന തുകയില്‍ നിന്നും നികുതി കൊടുക്കേണ്ടി വരുമോയെന്ന ആശങ്ക പലര്‍ക്കും ഉണ്ട്. സഹകരണ ബാങ്കിലേതെന്നല്ല, ഏത് ബാങ്കിലും ഫിക്സ്ഡ് ഡെപ്പോസിറ്റുകള്‍ ഉള്ളവര്‍ക്കും ഈ സംശയം ഉണ്ട്. എന്നാല്‍ ബന്ധുക്കളുടെ പക്കല്‍ നിന്നും ലഭിക്കുന്ന ഇത്തരം തുകയ്ക്ക് നികുതി അടയ്ക്കേണ്ടതില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

നിയമം പറയുന്നത്

നിയമം പറയുന്നത്

നിയമപ്രകാരം സാധാരണഗതിയില്‍ 500000 രൂപയ്ക്ക് മേല്‍ പ്രതിഫലം ഒന്നും കൂടാതെ മറ്റൊരാളില്‍ നിന്നും കൈപറ്റുന്ന തുകയ്ക്ക് ആദായ നികുതി നല്‍കേണ്ടതുണ്ട്. വകുപ്പ് 56 പ്രകാരം ഇൻകം ഫ്രം അദർ സോഴ്സസ് എന്ന ഗണത്തില്‍ വരുന്ന തുകയാണ് ഇത്. ഈ വകുപ്പില്‍ വരുന്ന തുകകള്‍, കൈപ്പറ്റുന്ന ആളുടെ ആദായനികുതി ചുമത്തപ്പെടേണ്ട വരുമാനമായി കണക്കാക്കുന്നതാണ്.

ഇളവുകള്‍

ഇളവുകള്‍

എന്നാല്‍ മക്കള്‍ അടക്കമുള്ള അടുത്ത ബന്ധുക്കളുടെ കാര്യത്തില്‍ നമ്മുടെ നിയമത്തില്‍ തന്നെ ചില ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. വകുപ്പ് 56 പ്രകാരം ചില ബന്ധുക്കളുടെ പക്കൽ നിന്നു ലഭിക്കുന്ന തുകകൾ നികുതിദായകന്റെ വരുമാനമായി കണക്കാക്കേണ്ടതില്ല. റിലേറ്റീവ് എന്ന ഗണത്തില്‍ ആ ബന്ധുക്കള്‍ ആരൊക്കെയാണെന്ന് വ്യക്തമായിട്ടുണ്ട്. മതാപിതാക്കള്‍, മക്കള്‍, സഹോദരങ്ങള്‍ ഒക്കെ ഈ ഗണത്തില്‍ വരുന്നു.

നികുതി ചുമത്തപ്പെടേണ്ട വരുമാനം

നികുതി ചുമത്തപ്പെടേണ്ട വരുമാനം

ഒരു വ്യക്തി അയാളുടെ മക്കളുടെ പേരില്‍ പണം നിക്ഷേപിക്കുമ്പോള്‍ അത് മക്കള്‍ക്ക് അയാള്‍ നല്‍കുന്ന പണമായി വേണം കണക്കാക്കാന്‍. അതുകൊണ്ട് തന്നെ വകുപ്പ് 56 പ്രകാരം ഈ തുക (500000 ത്തിന് മുകളില്‍ ആയാലും) കൈപറ്റുന്ന മക്കള്‍ നികുതി നല്‍കേണ്ടതില്ല. അതേസമയം തന്നെ, നിക്ഷേപിച്ചിരിക്കുന്ന തുകമേലുള്ള പലിശ അവരുടെ നികുതി ചുമത്തപ്പെടേണ്ട വരുമാനമായി കണക്കാക്കപ്പെടുമെന്നതുമാണ് നിയമം.

മലയാളി സ്റ്റാർട്ടപ്പിൽ അമേരിക്കൻ നിക്ഷേപം; കുതിച്ചുവളരാൻ ഫോക്കസ്

കേരളത്തിൽ ഇന്ന് സ്വർണത്തിന് രണ്ട് മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വില

Read more about: bank
English summary

Fixed Deposit Interest Tax: All Things To Know

Fixed Deposit Interest Tax: All Things To Know
Story first published: Wednesday, September 23, 2020, 20:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X