500 കോടിക്ക് മുകളില്‍ വിപണി മൂല്യമുള്ള ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട 12 ഓഹരികളിലാണ് വിദേശ നിക്ഷേപകരും (FII) ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളും (DII) 2022-ല്‍ പൂര്‍ത്തിയായ മൂന്ന് സാമ്പത്തിക പാദങ്ങളിലുമായി പങ്കാളിത്തം ക്രമമായി താഴ്ത്തുന്നത്. ഈ 12 ഓഹരികളില്‍ 9 എണ്ണവും ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ശക്തമായ തിരുത്തല്‍ നേരിട്ടു. ഇത്തരത്തില്‍ എഫ്‌ഐഐയും ഡിഐഐയും ഒരുപോലെ വിഹിതം താഴ്ത്തുന്നതും 30 ശതമാനത്തിലധികം ഇടിവ് നേരിട്ടതുമായ 5 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
സെന്‍സാര്‍ ടെക്നോളജീസ്
ഡിജിറ്റല്‍ പരിഹാര നടപടികളും സാങ്കേതികവിദ്യാ സേവനങ്ങളും നല്‍കുന്ന മുന്‍നിര ഐടി കമ്പനിയാണ് സെന്‍സാര്‍ ടെക്‌നോളജീസ്. അതേസമയം 2021 ഡിസംബര്‍ പാദത്തില്‍ 17.81 ശതമാനമായിരുന്ന വിദേശ നിക്ഷേപകരുടെ പങ്കാളിത്തം 2022 സെപ്റ്റംബര്‍ പാദത്തിനൊടുവില്‍ 9.18 ശതമാനത്തിലേക്ക് താഴ്ന്നു. ഇതേകാലയളവില്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വിഹിതം 14.09 ശതമാനത്തില്‍ നിന്നും 12.52 ശതമാനത്തിലേക്കും താഴ്ന്നു.
നിലവില്‍ 216 രൂപ നിലവാരത്തിലാണ് സെന്‍സാര്‍ ടെക്‌നോളജീസ് (BSE: 504067, NSE : ZENSARTECH) ഓഹരികള്‍ തുടരുന്നത്. ഈവര്‍ഷം ഇതുവരെയായി സ്‌മോള്‍ കാപ് ഓഹരിയില്‍ 58% ഇടിവ് നേരിട്ടു.
ജിഇ പവര്‍
താപ/ ജല വൈദ്യുത നിലയങ്ങളുടെ നിര്‍ണായക ഉപകരണങ്ങളുടെ ഇപിസി സേവനങ്ങള്‍ നിര്‍വഹിക്കുന്ന പ്രമുഖ കമ്പനിയാണ് ജിഇ പവര്‍ ഇന്ത്യ ലിമിറ്റഡ്. അതേസമയം 2021 ഡിസംബര്‍ പാദത്തില്‍ 1.18 ശതമാനമായിരുന്ന വിദേശ നിക്ഷേപകരുടെ പങ്കാളിത്തം 2022 സെപ്റ്റംബര്‍ പാദത്തില്‍ 0.14 ശതമാനത്തിലേക്ക് ഇടിഞ്ഞു. ഇതേകാലയളവില്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വിഹിതം 11.62 ശതമാനത്തില്‍ നിന്നും 8.87-ലേക്കും താഴ്ന്നു.
നിലവില്‍ 139 രൂപ നിലവാരത്തിലാണ് ജിഇ പവര്‍ ഇന്ത്യ (BSE: 532309, NSE : GEPIL) ഓഹരികള്‍ തുടരുന്നത്. 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ ഈ സ്‌മോള്‍ കാപ് ഓഹരിയില്‍ 45% ഇടിവ്് നേരിട്ടു.
അംബര്‍ എന്റര്‍പ്രൈസസ്
എയര്‍ കണ്ടീഷനറുമായി (എസി) ബന്ധപ്പെട്ട എല്ലാത്തരം സേവനങ്ങളും അനുബന്ധ ഉപകരണങ്ങളുടെയും നിര്‍മാതാക്കളുമാണ് അംബര്‍ എന്റര്‍പ്രൈസസ് ഇന്ത്യ. അതേസമയം 2021 ഡിസംബര്‍ പാദത്തില്‍ 29.06 ശതമാനമായിരുന്ന വിദേശ നിക്ഷേപകരുടെ പങ്കാളിത്തം 2022 സെപ്റ്റംബര്‍ പാദത്തിനൊടുവില്‍ 26.44 ശതമാനത്തിലേക്ക് താഴ്ന്നു. ജൂണ്‍പാദം വരെ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളും ഓഹരി വിഹിതം ക്രമമായി താഴ്ത്തിയിരുന്നു.
നിലവില്‍ 2,013 രൂപ നിലവാരത്തിലാണ് അംബര്‍ എന്റര്‍പ്രൈസസ് (BSE: 540902, NSE : AMBER) ഓഹരികള്‍ തുടരുന്നത്. ഈവര്‍ഷം ഇതുവരെയായി സ്‌മോള്‍ കാപ് ഓഹരിയില്‍ 39% ഇടിവ് നേരിട്ടു.
എല്‍ & ടി ടെക്നോളജി
പ്രമുഖ വ്യവസായ ഗ്രൂപ്പായ ലാര്‍സണ്‍ & ടൂബ്രോയുടെ ഉപകമ്പനിയാണ് എല്‍ & ടി ടെക്നോളജി സര്‍വീസസ്. എഞ്ചിനീയറിംഗ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സേവനങ്ങളാണ് നല്‍കുന്നത്. അതേസമയം 2021 ഡിസംബര്‍ പാദത്തില്‍ 9.23 ശതമാനമായിരുന്ന വിദേശ നിക്ഷേപകരുടെ പങ്കാളിത്തം 2022 സെപ്റ്റംബര്‍ പാദത്തില്‍ 6.04 ശതമാനത്തിലേക്ക് ഇടിഞ്ഞു. ജൂണ്‍പാദം വരെ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളും ഓഹരി വിഹിതം ക്രമമായി താഴ്ത്തിയിരുന്നു.
നിലവില്‍ 3,621 രൂപ നിലവാരത്തിലാണ് എല്‍ & ടി ടെക്നോളജി (BSE: 540115, NSE : LTTS) ഓഹരികള്‍ തുടരുന്നത്. 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ ഈ മിഡ് കാപ് ഓഹരിയില്‍ 36% ഇടിവ് നേരിട്ടു.
പിടിസി ഇന്ത്യ
ഊര്‍ജ വ്യാപാരത്തിലും ഈ മേഖലയിലേക്ക് ആവശ്യമായ വിദഗ്ധ നിര്‍ദേശങ്ങളും പദ്ധതി മേല്‍നോട്ടത്തിലുമാണ് പിടിസി ഇന്ത്യ ശ്രദ്ധയൂന്നീയിട്ടുള്ളത്. അതേസമയം 2021 ഡിസംബര്‍ പാദത്തില്‍ 34.68 ശതമാനമായിരുന്ന വിദേശ നിക്ഷേപകരുടെ പങ്കാളിത്തം 2022 സെപ്റ്റംബര്‍ പാദത്തിനൊടുവില്‍ 31.67 ശതമാനത്തിലേക്ക് താഴ്ന്നു. ഇതേകാലയളവില്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വിഹിതം 12.46 ശതമാനത്തില്‍ നിന്നും 9.04 ശതമാനത്തിലേക്കും താഴ്ന്നു.
നിലവില്‍ 76.50 രൂപ നിലവാരത്തിലാണ് പിടിസി ഇന്ത്യ (BSE: 532524, NSE : PTC) ഓഹരികള്‍ തുടരുന്നത്. ഈവര്‍ഷം ഇതുവരെയായി സ്‌മോള്‍ കാപ് ഓഹരിയില്‍ 30% ഇടിവ് നേരിട്ടു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications