ഭാവിയിലെ ചിലവുകൾ മുന്നിൽ കണ്ട് പണം സ്വരൂപിക്കാനുള്ള മാർഗമാണ് നിക്ഷേപം. കുട്ടികളുടെ ഭാവി ആവശ്യങ്ങൾ, വിരമിക്കൽ, വാഹനം വാങ്ങുക തുടങ്ങിയ വ്യത്യസ്ത ജീവിത ലക്ഷ്യങ്ങൾക്ക് അനുസരിച്ച് ഒരാൾക്ക് അയാളുടെ നിക്ഷേപ രീതിയും പദ്ധതിയും തെരഞ്ഞെടുക്കാം. ഇന്ന് ഏറ്റവും ജനപ്രീയമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നാണ് മാര്‍ഗമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്‍റ് പ്ലാൻ അഥവാ എസ്ഐപി. നിക്ഷേപകന് ഇഷ്ടമുള്ള ഒരു മ്യൂച്വല്‍ ഫണ്ടില്‍ സൗകര്യത്തിനനുസരിച്ച് നിശ്ചിത തുക വ്യത്യസ്ത തവണകളായി നിക്ഷേപിക്കാം. അതിനുള്ള സൗകര്യം തന്നെയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിന്‍റെ പ്രത്യേകതയും.
ഓഹരി വിപണിയില്‍ നേരിട്ടോ അല്ലാതെയോ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കാത്ത ആളുകള്‍ക്ക് എസ്‌ഐപി നല്ലതാണ്. ശരാശരി12 ശതമാനം വാർഷിക വരുമാനം എസ്ഐപിയിലൂടെ നേടാം. ദീർഘകാല നിക്ഷേപത്തിന്‍റെ കോമ്പൗണ്ടിംഗ് അഥവാ കൂട്ടുപലിശ വഴി എസ്‌ഐപിയിലൂടെ ഉയർന്ന തുക സമ്പാദിക്കാൻ സാധിക്കും. അതുകൊണ്ടു തന്നെയാണ് എസ്ഐപി ജനപ്രീയ നിക്ഷേപമായി മാറുന്നതും.

കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ വരുമാനം മാത്രം നോക്കി എസ്‌ഐപി വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ തീരുമാനിക്കരുത്. അതിനപ്പുറത്തേക്ക് മറ്റ് നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതുവഴി മികച്ച എസ്ഐപി പദ്ധതി തെരഞ്ഞെടുക്കാനും കൂടുതൽ വരുമാനം നേടാനും സാധിക്കും
1. എന്ത് കൊണ്ട് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്‍റ് പ്ലാൻ
ഒരു എസ്ഐപി പ്ലാൻ തിരഞ്ഞെടുക്കുന്നതിന് മുൻപ് എന്താണ് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യമെന്നും, ആ ലക്ഷ്യത്തിലേക്കുള്ള നിക്ഷേപത്തിനുള്ള സമയമായോ എന്നും സ്വയം ചിന്തിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക. ഉദാഹരണത്തിന് റിട്ടയർമെന്‍റ് ഫണ്ട്, വീടിന്‍റെ ഡൗൺ പേയ്‌മെന്‍റ്, യാത്രയ്‌ക്കോ മറ്റെന്തെങ്കിലും കാരണത്തിനോ..എന്ത് ലക്ഷ്യത്തിലാണ് എസ്ഐപി നിക്ഷേപമെന്ന് കൃത്യമായി മനസിലാക്കുക. കാരണം നിക്ഷേപ ലക്ഷ്യത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെങ്കിൽ മികച്ച പ്ലാൻ എളുപ്പത്തിൽ തിരഞ്ഞെടുക്കാൻ സാധിക്കും.
2. വ്യത്യസ്ത എസ്ഐപികൾ
ഇക്വിറ്റി ഫണ്ടുകൾ, ഡെറ്റ് ഫണ്ടുകൾ, മൾട്ടി-ക്യാപ് ഫണ്ടുകൾ, ലിക്വിഡ് ഫണ്ടുകൾ തുടങ്ങി എസ്ഐപി നിക്ഷേപങ്ങൾ വ്യത്യസ്ത തരത്തിലുണ്ട്. അത് കൊണ്ട് തന്നെ ഏത് നിക്ഷേപം വേണമെന്ന് തിരഞ്ഞെടുക്കാം.
ഇക്വിറ്റി ഫണ്ടുകൾ: ഇക്വിറ്റി ഫണ്ടിന് കീഴിലാണ് ലാർജ്, മിഡ്, സ്മോൾ ക്യാപ് സ്റ്റോക്കുകൾ വരുന്നത്. നിക്ഷേപ കാലയളവും റിസ്ക് എടുക്കാനുള്ള താത്പര്യവുമനുസരിച്ച് നിക്ഷേപകർക്ക് ഇവയിൽ നിക്ഷേപം നടത്താം.
ഡെറ്റ് ഫണ്ടുകൾ: ഡെറ്റ് ഫണ്ട് (ഇൻകം ഫണ്ട് എന്നും അറിയപ്പെടുന്നു) പ്രധാനമായും ബോണ്ടുകളിലോ മറ്റ് ഡെറ്റ് സെക്യൂരിറ്റികളിലോ നിക്ഷേപം നടത്തുന്ന മ്യൂച്വൽ ഫണ്ടാണ്. സർക്കാർ, പൊതു ധനകാര്യ സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവ നൽകുന്ന ഹ്രസ്വ, ദീർഘകാല സെക്യൂരിറ്റികളിലാണ് ഡെറ്റ് ഫണ്ടുകൾ നിക്ഷേപിക്കുന്നത്.
മൾട്ടി ക്യാപ് ഫണ്ടുകൾ: ഫണ്ട് മാനേജർമാർ കമ്പനികളുടെ എല്ലാ തരത്തിലുള്ള ഇക്വിറ്റികളിലും നിക്ഷേപിക്കുന്നതിനാൽ മൾട്ടികാപ്പ് ഫണ്ടുകൾ ഇക്വിറ്റി അധിഷ്ഠിത ഫണ്ടുകളുടെ ഭാഗമാണ്. ഫണ്ട് മാനേജർമാർ ലാർജ്, സ്മോൾ, മിഡ്ക്യാപ് കമ്പനികളിൽ മുൻകൂട്ടി നിശ്ചയിച്ച അനുപാതത്തിൽ നിക്ഷേപിക്കുന്ന ഫണ്ടുകളെ മൾട്ടി ക്യാപ് ഫണ്ടുകൾ എന്ന് വിളിക്കുന്നു.
ലിക്വിഡ് ഫണ്ടുകൾ: അധിക തുക ചുരുങ്ങിയ കാലത്തേക്ക് നിക്ഷേപിക്കാൻ അനുയോജ്യമായവയാണ് ലിക്വിഡ് ഫണ്ടുകൾ. റിസ്കും കുറവാണ്. ബാങ്ക് സേവിങ്സ് അക്കൗണ്ടിനെക്കാൾ കൂടുതൽ നേട്ടം നൽകും എന്നതാണ് ലിക്വിഡ് ഫണ്ടുകളുടെ പ്രത്യേകത.
3. താരതമ്യം ചെയ്യുക
മികച്ച മ്യൂച്വൽ ഫണ്ടുകളുടെ റിട്ടേൺ ചരിത്രം, ചെലവ് ആനുപാതം, ഫണ്ട് മാനേജർമാരുടെ ചരിത്രം തുടങ്ങിയവ താരതമ്യം ചെയ്യുക. ആവശ്യാനുസരണം മികച്ച എസ്ഐപി തെരഞ്ഞെടുക്കാൻ ഈ താരതമ്യം സഹായകരമാകും.
4. സാമ്പത്തിക വിദഗ്ധനെ സമീപിക്കുക
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ധാരണയില്ലെങ്കിലോ, ഏത് നിക്ഷേപം തിരഞ്ഞെടുക്കണമെന്ന തീരുമാനത്തിലെത്താൻ കഴിയുന്നില്ലെങ്കിലോഒരു സാമ്പത്തിക വിദഗ്ധനെ സമീപിക്കുന്നത് നല്ലതായിരിക്കും. മികച്ച എസ്ഐപി തെരഞ്ഞെടുത്താൻ ഉറപ്പായും മികച്ച വരുമാനം കണ്ടെത്താൻ കഴിയും.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications