ട്രെയിൻ യാത്രകൾ ഇഷ്ടപ്പെടാത്തവരുണ്ടോ? സുഖകരമായ ട്രെയിൻ യാത്രകൾ സുരക്ഷിതമാക്കാൻ ഇന്ത്യൻ റെയിൽവേ മികച്ച ട്രാവൽ ഇൻഷുറൻസ് പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങൾ ഓൺലൈനായി ഐആർസിടിസി പ്ലാറ്റ്ഫോം വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്താൽ ചെലവ് കുറഞ്ഞ രീതിയിൽ ഇൻഷുറൻസ് ഉറപ്പാക്കാം. രാജ്യത്തെ അപ്രതീക്ഷിതമായ പല ട്രെയിൻ അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. അത്തരത്തിൽ അപകടം ആവർത്തിച്ചാൽ യാത്രക്കാരൻ്റെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ചത്.
45 പൈസക്ക് 10 ലക്ഷം
വെറും 45 പൈസ മുടക്കിയാൽ 10 ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കുന്ന പദ്ധതിയാണിത്. ഈ സ്കീം റെയിൽവേ സേവനങ്ങളിൽ ഒരു സുപ്രധാന ചുവടുവയ്പ്പാവുന്നു. ഇന്ത്യൻ റെയിൽവേയും വിവിധ ഇൻഷുറൻസ് കമ്പനികളും തമ്മിലുള്ള സഹകരണത്തോടെയാണ് ഈ പദ്ധതി പ്രാബല്യത്തിൽ വന്നത്.
ഐആർസിടിസി വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകളിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ സേവനം ലഭിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാരന് ഈ ഇൻഷുറൻസ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്. 49 പൈസയായതിനാൽ വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുന്നില്ല. എന്നാൽ 10 ലക്ഷം വരെ പരിരക്ഷ വാഗ്ദാനവും ചെയ്യുന്നു.

ഇൻഷുറൻസ് പരിരക്ഷ എങ്ങനെയെല്ലാം?
ട്രെയിൻ യാത്രക്കിടയിലെ അപകടത്തിൽ യാത്രക്കാരൻ മരണപ്പെടുകയോ അല്ലെങ്കിൽ സ്ഥിരമായ വൈകല്യം സംഭവിക്കുകയോ ചെയ്താൽ 10 ലക്ഷം രൂപ ഉറപ്പാക്കാം. അപകടത്തിൽ ഭാഗിക വൈകല്യങ്ങൾ സംഭവിച്ചാ? 7.5 ലക്ഷം രൂപ ഉറപ്പാണ്. ചികിത്സാ ചെലവുകൾക്ക് 2 ലക്ഷം രൂപയും, മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് 10,000 രൂപയും ഈ പരിരക്ഷയിൽ ഉൾപ്പെടുന്നു.
കവറേജ് എങ്ങനെ ഉറപ്പാക്കാം?
യാത്രക്കാർ ഐആർസിടിസി പ്ലാറ്റ്‌ഫോമുകൾ വഴി അവരുടെ ഇ-ടിക്കറ്റ് ബുക്കിംഗ് പൂർത്തിയാക്കണം. അതിനു ശേഷം പോളിസി വിശദാംശങ്ങൾ SMS അല്ലെങ്കിൽ ഇമെയിൽ വഴി അയയ്ക്കും. പോളിസി വിവരങ്ങൾ ഡിജിറ്റലായതിനാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാവും. മാത്രമല്ല ഇതിൻ്റെ ക്ലെയിം ഫയൽ ചെയ്യുമ്പോൾ സ്‌ക്രീൻഷോട്ടുകൾ, ഫോട്ടോകൾ, അതോറിറ്റി റിപ്പോർട്ടുകൾ എന്നിവ കൈവശം വെക്കണം.
ഇൻഷുറൻസിനുള്ള യോഗ്യത
- 5 വയസ്സിന് മുകളിലുള്ള ഏതൊരു ഇന്ത്യൻ പൗരനും ഇൻഷുറൻസിന് അപേക്ഷിക്കാം.
- ഐആർസിടിസി വഴി ഓൺലൈൻ ബുക്കിംഗിലൂടെ ലഭിച്ച ടിക്കറ്റ് ഉണ്ടായിരിക്കണം.
ബുക്കിംഗ് സമയത്ത് യാത്രാ ഇൻഷുറൻസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇൻഷുറർ നിങ്ങളെ ബന്ധപ്പെടും. നോമിനി വിശദാംശങ്ങൾ നൽകി നിങ്ങളുടെ പോളിസി സ്വീകരിക്കുക.
ക്ലെയിമുകൾ എങ്ങനെ പരിശോധിക്കാം?
5 വർഷത്തിനുള്ളിൽ 333 ക്ലെയിമുകൾ തീർപ്പാക്കിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ആകെ 27.22 കോടി രൂപ നൽകിയിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ക്ലെയിമുകൾക്കായി ഇൻഷുറൻസ് കമ്പനിയെ നേരിട്ട് ബന്ധപ്പെടണം. വെറും 45 പൈസയ്ക്ക് ലൈഫ്, ഹെൽത്ത്, ഡെത്ത് ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ സാധിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications