പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതുവർഷത്തിലേക്ക് പ്രവേശിച്ച് ആദ്യ ആഴ്ച പിന്നിടുകയാണ്. 2024-ലേക്ക് കടക്കുമ്പോൾ നിങ്ങളുടെ ജോലി നില എന്താണ്...? അടുത്തിടെ ജോലി നഷ്ടപ്പെട്ടതിനാൽ ഒരു പുതിയ ജോലി അന്വേഷിക്കുകയാണോ...? അതോ ജോലി നഷ്ടപ്പെടുമെന്ന ഭീഷണി നേരിടുകയാണോ...? അതോ കരിയർ നിലവിലെ റോളിൽ കുടുങ്ങിക്കിടക്കുകയാണോ...? എന്തുതന്നെയായാലും പുതിയ ജോലി കണ്ടെത്താൻ ശ്രമിക്കുന്നവർ നിരന്തരമായ പരിശ്രമത്തിലൂടെ കടന്നു പോകേണ്ടതുണ്ട്.പുതിയ ജോലി കണ്ടെത്താൻ ഏതു രീതിയിൽ മുന്നോട്ട് പോകണമെന്ന് നോക്കാം
കംഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കുക
പുതിയ ജോലി അന്വേഷിക്കുക എന്നത് ഒരു ഹോബിയല്ല, മറിച്ച് ഒരു മുഴുവൻ സമയ പ്രവർത്തനമാണ്. അതിന് മുൻഗണന നൽകുകയും സമയവും പ്രയത്നവും നിക്ഷേപിക്കുകയും ചെയ്യുന്നില്ലെങ്കിൽ ഒരിക്കലും ലക്ഷ്യത്തിലെത്താൻ സാധിക്കില്ല. അതിന് ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കുക എന്നതാണ്.

കംഫർട്ട് സോണിൽ നിന്ന് പുറത്തു കടന്നതിന് ശേഷം കൃത്യമായ പ്ലാനിങ് തയ്യാർ ആക്കുക. ആദ്യ ഘട്ടം എന്നത് ഒരു റെസ്യൂമെ തയ്യാറാക്കുക എന്നതാണ്. ഉത്തരവാദിത്തങ്ങൾക്ക് പകരം നേട്ടങ്ങൾ എടുത്തുകാണിച്ചുകൊണ്ട് വേണം റെസ്യൂമെ തയ്യാറാക്കാൻ. സിവിയെ വിലയിരുത്താനും ഇൻപുട്ടുകൾ നൽകാനും മറ്റുള്ളവരോട് ആവശ്യപ്പെടുക. അടുത്ത ഘട്ടം നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന ജോലികൾ, റോളുകൾ, ലൊക്കേഷനുകൾ, കമ്പനികൾ എന്നിവ തീരുമാനിക്കുക. അവസാനമായി, അപേക്ഷിക്കുന്ന ഓരോ റോളിനും അസരിച്ച് ബയോഡാറ്റയിൽ മാറ്റം വരുത്തുക. ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന അഭിമുഖങ്ങൾക്കായി പരിശീലിക്കുക.
സ്വയം കണ്ടെത്തുക
കമ്പനികളിലേക്ക് ബയോഡാറ്റ അയച്ചത് കൊണ്ട് മാത്രം കാര്യമില്ല. അതോടൊപ്പം ജോബ് പോർട്ടലുകളിൽ അക്കൗണ്ടുകൾ സൃഷ്‌ടിക്കുകയും ബയോഡാറ്റ അപ്‌ലോഡ് ചെയ്യുകയോ പ്രൊഫൈൽ സൃഷ്‌ടിക്കുകയോ ചെയ്യണം. അതുവഴി തൊഴിലുടമകൾക്ക് നിങ്ങളെ കണ്ടെത്താൻ സാധിക്കും. അ അതോടൊപ്പം സോഷ്യൽ മീഡിയയിലെ പ്രൊഫൈലുകൾ നിങ്ങളുടെ പ്രൊഫഷണൽ താൽപ്പര്യങ്ങളും കഴിവുകളും പ്രതിഫലിപ്പിക്കുന്നതിന് അനുസരിച്ച് ക്രമീകരിക്കുക. അവസാനമായി നിങ്ങൾക്ക് പരിചയമുള്ളതോ സമീപത്തോ ഉള്ള ജോബ് റിക്രൂട്ട്‌മെന്റ് ഏജൻസികളെ സമീപിച്ച് പ്രൊഫൈലുകൾ പങ്കിടുക. അവരുമായി നല്ല ബന്ധം പുലർത്തുന്നതിന് പ്രത്യേക ശ്രദ്ധ വേണം.
നേരിട്ട് ചെന്ന് ജോലി അന്വേഷിക്കുക
മുകളിൽ സൂചിപ്പിച്ച രണ്ടുകാര്യങ്ങളിൽ പൂർത്തീകരിച്ചാൽ മൂന്നാമത്തെതായി ചെയ്യേണ്ടത് കമ്പനികളിലേക്ക് നേരിട്ട് ചെന്ന് ജോലി അന്വേഷിക്കുക എന്നതാണ്. അതോടൊപ്പം ജോബ് പോർട്ടലുകൾ ആഴ്‌ചയിൽ 2-3 തവണ പരിശോധിക്കുക. അതുവഴി പുതിയതും പ്രസക്തവുമായ ജോലി സാധ്യതകൾ കണ്ടെത്താൻ സാധിക്കും. അടുത്തതായി, നിങ്ങൾക്ക് താൽപ്പര്യമുള്ള കമ്പനികളുടെ വെബ്‌സൈറ്റുകൾ സന്ദർശിച്ച് അവരുടെ കരിയർ വിഭാഗങ്ങളിലൂടെ അപേക്ഷിക്കുക.
അവസാനമായി, നിങ്ങളുടെ ഡൊമെയ്‌നിലെ പ്രൊഫഷണൽ, പൂർവ്വ വിദ്യാർത്ഥി അസോസിയേഷനുകൾ അവരുടെ വെബ്‌സൈറ്റുകൾ, പ്ലാറ്റ്‌ഫോമുകൾ, അനുയോജ്യമായ ഓപ്പണിംഗുകൾക്കായി ജോബ് ഫെയറുകൾ എന്നിവ നോക്കുക. എല്ലാ സ്രോതസ്സുകളിലൂടെയും നിങ്ങളുടെ ജോലി അപേക്ഷകളുടെ ട്രാക്ക് സൂക്ഷിക്കുക, അന്വേഷണങ്ങളോടും അഭിമുഖ കോളുകളോടും ഉടൻ പ്രതികരിക്കുന്നുവെന്ന് ഉറപ്പാക്കുക.
സ്വയം നവീകരിക്കുക
ഒരു ജോലി അന്വേഷിക്കുമ്പോൾ തന്നെ വ്യക്തപരവും തൊഴിൽപരവുമായ വളർച്ച നേടാനും ശ്രദ്ധിക്കണം. ഇൻഡസ്‌ട്രിയിൽ ഏതുതരം കഴിവുകൾക്കാണ് ആവശ്യക്കാരുള്ളത്..? തൊഴിൽ ദാതാവ് എന്തിനുവേണ്ടിയാണ് നിയമിക്കുന്നത്...? തുടങ്ങിയ കാര്യങ്ങൾ മനസിലാക്കണം. അതോടൊപ്പം ഹ്രസ്വകാല വരുമാനത്തിന് വേണ്ടിയുള്ള ഫ്രീലാൻസിംഗ് പ്ലാറ്റ്‌ഫോമുകളോ മറ്റ് താൽക്കാലിക ജോലികളോ ചെയ്യുക. മെന്റർമാരുടെ പിന്തുണയിലൂടെയും നിങ്ങളുടെ വ്യവസായത്തിലെ പ്രൊഫഷണലുകളെ കണ്ടുമുട്ടുന്നതിലൂടെയും തൊഴിൽ വിപണിയെയും അവസരങ്ങളെയും കുറിച്ചുള്ള നിങ്ങളുടെ ധാരണ മെച്ചപ്പെടുത്തുക. പുതിയകാലത്ത് ഒരു പുതിയ ജോലി കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമാണ്. പക്ഷേ അതിന് നിരന്തരമായ പരിശ്രമം വേണം. ലിങ്ക്ഡിൻ പ്രയോജനപ്പെടുത്തുണവരാണെങ്കിൽ താഴെ പറയുന്ന കാര്യങ്ങളും ശ്രദ്ധിക്കുക
1. അനുഭവങ്ങൾ, നേട്ടങ്ങൾ, വിദ്യാഭ്യാസം, കഴിവുകൾ എന്നിവ അപ്ഡേറ്റ് ചെയ്യുക. കഴിവ് തെളിയിക്കാൻ ജോലിയുടെയും പുതിയ ഉള്ളടക്കത്തിന്റെയും സാമ്പിളുകൾ ചേർക്കുക.
2. പ്രൊഫൈലിൽ '#OpenToWork' ഫീച്ചർ പ്രവർത്തനക്ഷമമാക്കുകയും സ്വകാര്യതാ ക്രമീകരണങ്ങൾ സജ്ജമാക്കുകയും ചെയ്യുക. കഴിവുകൾ, ലൊക്കേഷൻ, ശീർഷകം മുതലായവ ഉപയോഗിച്ച് ജോലികൾ തിരയാനും അപേക്ഷിക്കാനും 'ജോബ്സ്' ടാബ് ഉപയോഗിക്കുക. ഭാവി അവസരങ്ങൾക്കായി തൊഴിൽ അലേർട്ടുകൾ സൃഷ്ടിക്കാൻ 'സെറ്റ് അലേർട്ട്' ടോഗിൾ ഓണാക്കുക.
3. താൽപ്പര്യമുള്ള ജോലികളിലെയും കമ്പനികളിലെയും ആളുകളുടെ പ്രൊഫൈലുകൾ പഠിക്കുക. സമാന ജോലികൾക്കായി ശക്തരാക്കുന്ന സർട്ടിഫിക്കേഷനുകളും കഴിവുകളും കണ്ടെത്തുക. ലിങ്ക്ഡ്ഇൻ ലേണിംഗ് ഉൾപ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ ഓഫ്‌ലൈൻ, ഓൺലൈൻ കോഴ്സുകൾ ഉപയോഗിച്ച് നിങ്ങൾക്കായി ഒരു അപ്‌സ്കില്ലിംഗ് പ്ലാൻ ഉണ്ടാക്കുക.
4. താൽപ്പര്യമുള്ള കമ്പനികളെ പിന്തുടരാൻ പ്ലാറ്റ്ഫോം ഉപയോഗിക്കുക. ഈ കമ്പനികളിൽ നിന്നുള്ള വാർത്തകളും തൊഴിലവസരങ്ങളും അറിഞ്ഞിരിക്കുക. നിങ്ങളുടെ താൽപ്പര്യം സൂചിപ്പിക്കാൻ അവരുടെ ഉള്ളടക്കത്തോട് പ്രതികരിക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications