ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അഥവാ എൽഐസി നിരവധി ലൈഫ് ഇൻഷുറൻസ് പോളിസികൾ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഓരോ വ്യക്തിയുടെയും സാമ്പത്തിക നില അനുസരിച്ച് തിരഞ്ഞെടുക്കാൻ കഴിയുന്ന പോളിസികൾ നൽകുന്നു എന്നതാണ് എൽഐസിയുടെ ഏറ്റവും വലിയ പ്രത്യേകത. ഏത് പ്രായത്തിലുള്ളവർക്കും തിരഞ്ഞെടുക്കാൻ കഴിയുന്ന പോളിസിയും എൽഐസി വാഗ്ദാനം ചെയ്യുന്നു. വ്യത്യസ്ത വിഭാഗത്തിലുള്ള ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് എല്ലാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പോളിസി എന്നതിനൊപ്പം നിക്ഷേപം എന്ന നിലയിലും പ്രയോജനപ്പെടുത്താൻ കഴിയുന്ന ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പോളിസിയാണ് ഭീമാജ്യോതി പ്ലാൻ. ഉറപ്പായ സുരക്ഷയും നികുതി ഇളവും ഭീമാജ്യോതി പ്ലാൻ നൽകുന്നു. പദ്ധതിയെക്കുറിച്ച് വിശദമായി അറിയാം.
എൽഐസി ഭീമാജ്യോതി പ്ലാൻ
ഗ്യാരണ്ടീഡ് റിട്ടേണുകളും സമ്പാദ്യത്തിലും സുരക്ഷയിലും ഒരുമിച്ച് ശ്രദ്ധ കേന്ദ്രീകരിക്കാൻ എൽഐസി ഭീമാജ്യോതി പ്ലാനിലൂടെ സാധിക്കും. നോൺ- ലിങ്ക്ഡ്, നോൺ-പങ്കാളിത്ത വ്യക്തിഗത ലൈഫ് ഇൻഷുറൻസ് സേവിംഗ്സ് പ്ലാനാണ് ഭീമാജ്യോതി. നിക്ഷേപകർക്ക് അവരുടെ നിക്ഷേപത്തിന് ഗണ്യമായ വരുമാനം ലഭിക്കാൻ ഈ പ്ലാനിലൂടെ സാധിക്കും.

ഓരോ 1,000 നിക്ഷേപിക്കുമ്പോഴും 50 രൂപ വാർഷിക റിട്ടേൺ ഭീമാജ്യോതി പ്ലാനിലൂടെ നേടാം. നിക്ഷേപ പലിശ നിരക്കുകൾ അനുദിനം കുറഞ്ഞു കൊണ്ടിരിയ്ക്കുന്ന സാഹചര്യത്തിൽ ഇൻഷുറൻസിനൊപ്പം ഉറപ്പായ വരുമാനവും വാഗ്ദാനം ചെയ്യുന്നു എന്നതാണ് എൽഐസി ബിമ ജ്യോതി പദ്ധതി വ്യത്യസ്തമാക്കുന്നത്.
നിക്ഷേപത്തിന് പരിധിയില്ല
15 മുതൽ 20 വർഷം വരെയാണ് ഭീമാജ്യോതി പ്ലാനിൻെറ കാലാവധി. മിനിമം സം അഷ്വേര്‍ഡ് തുക ഒരു ലക്ഷം രൂപയാണ്. പരമാവധി തുകയ്ക്ക് പരിധിയില്ല. പദ്ധതിയിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായപരിധി 90 ദിവസമാണ്. പരമാവധി പ്രായം 60 വയസാണ്. പോളിസി മെച്വൂരിറ്റി കാലാവധി എത്താനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസാണ്. പരമാവധി പ്രായം 75 വയസ് ആയിരിക്കും.
കുടുംബത്തിന്റെ സുരക്ഷ
പോളിസി കാലായളവിൽ പോളിസി ഉടമ മരണപ്പെടുകയാണെങ്കിൽ കുടുംബത്തിന് മാസ വരുമാനം ഉറപ്പു വരുത്തും എന്നതാണ് പോളിസിയുടെ പ്രത്യേകത. താൽപ്പര്യമുള്ള വ്യക്തികൾക്ക് പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക അല്ലെങ്കിൽ വാർഷിക പ്രീമിയം പേയ്‌മെന്റ് മോഡുകളിലൂടെ ബീമ ജ്യോതി പ്ലാനിൽ നിക്ഷേപം നടത്താൻ സാധിക്കും. വർഷത്തിൽ കുറഞ്ഞത് 50,000 രൂപയും മാസത്തിൽ കുറഞ്ഞത് 5000 രൂപയും ത്രൈമാസത്തിൽ 15000 രൂപയും അർധ വർഷത്തിൽ 25000 രൂപയുമാണ് പ്രീമിയം അടയ്‌ക്കേണ്ടത്.
ലോൺ സൗകര്യം
പോളിസിയിൽ നിന്ന് ലോൺ എടുക്കാൻ സൗകര്യമുണ്ട്. പോളിസിയിൽ നിന്നുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ല എന്നതും ഗുണമാണ്.
പദ്ധതിയിൽ എങ്ങനെ ചേരാം
എൽഐസി ശാഖകൾ വഴിയും ഓൺലൈൻ വഴിയും ഭീമാജ്യോതി പ്ലാനിൽ അംഗങ്ങളാകാൻ സാധിക്കും. നിങ്ങളുടെ തൊട്ടടുത്തുള്ള എൽഐസി ശാഖ സന്ദർശിച്ച് ആവശ്യമായ രേഖകൾ പൂരിപ്പിക്കുക. എൽഐസി ഏജന്റ് വഴിയും പദ്ധതിയിൽ അംഗമാകാൻ സാധിക്കും. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചാൽ ഓൺലൈൻ വഴി ഭീമാജ്യോതി പ്ലാനിൽ ചേരാം.
പ്രീമിയം കാൽക്കുലേറ്റർ
പ്രായം കൂടുന്നതിനനുസരിച്ച് പ്രീമിയം തുക വർദ്ധിക്കുകയും റിട്ടേൺ തുകയിൽ കുറവും ഉണ്ടായേക്കാം. അതുകൊണ്ടുതന്നെ ചെറുപ്രായത്തിൽ പോളിസിയിൽ അംഗമായാൽ പ്രീമിയം തുക കുറയുകയും വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യാം.
20 വയസുകാരൻ 10 ലക്ഷം രൂപ അഷ്വേഡ് തുകയുള്ള പോളിസി 15 വർഷ പോളിസി ടേമിലേക്ക് വാങ്ങിയാൽ 10 വർഷമാണ് പ്രീമിയം അടയ്‌ക്കേണ്ടത്. വർഷത്തിൽ 1,13,217 രൂപയാണ് അടയ്ക്കേണ്ടത്. 20 വർഷ പോളിസിയാണെങ്കിൽ 77,153 രൂപ അടയ്ക്കണം. 30 വയസുകാരൻ 10 ലക്ഷം രൂപ അഷ്വേഡ് തുകയുള്ള 20 വർഷ പോളിസി തിരഞ്ഞെടുത്തൽ വർഷത്തിൽ 78,770 രൂപ പ്രീമിയം അടയ്‌ക്കേണ്ടി വരും.
ജീവിതത്തിൽ സാമ്പത്തിക സുരക്ഷിതത്വം പോലെ തന്നെ പ്രധാനമാണ് ആരോഗ്യ സുരക്ഷിതത്വവും. ആരോഗ്യ സുരക്ഷിതത്വം നേടാൻ ഏറ്റവും കൂടുതൽ സഹായകരമാകുന്നത് ലൈഫ് ഇൻഷുറൻസ് പോളിസികൾ തന്നെയാണ്. അതുകൊണ്ടുതന്നെ വരുമാനത്തിന് അനുസരിച്ചുള്ള ലൈഫ് ഇൻഷുറൻസ് പോളിസികൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് പറയേണ്ടതില്ലല്ലോ. ഏറ്റവും അനുയോജ്യമായ ലൈഫ് ഇൻഷുറൻസ് പോളിസികൾ കണ്ടെത്തി അതിൽ അംഗങ്ങളാകാൻ ശ്രമിക്കുക. പോളിസിയിൽ ചേരുന്നതിനു മുൻപ് നിബന്ധനകൾ നിർബന്ധമായും മനസ്സിലാക്കണം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications