സ്വർണ്ണമണിയാൻ ആഗ്രഹമില്ലാത്ത മനുഷ്യരുണ്ടാകില്ല. പുരുഷൻമാരെക്കാൾ സ്ത്രീകൾക്കാണ് ആഭരണങ്ങളോട് പ്രിയം. മലയാളികളുടെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്നതും സ്വർണ്ണം തന്നെയാണ്. ദീപാവലി ആഘോഷം വരാൻ പോവുകയാണ്. സ്വർണ്ണ വിപണി കൂടുതൽ സജീവമാകും. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. 2008 മുതൽ കൃത്യമായി പറഞ്ഞാൽ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിനു ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ പതിഞ്ഞത്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസവും ഇതിന് ആക്കം കൂട്ടുന്നു. 2007 കാലയളവിൽ വെറും 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് വില നാലിരട്ടിയാണ്. അതുകൊണ്ട് തന്നെ സ്വർണ്ണം ഏതെങ്കിലും കടയിൽ നിന്നും വാങ്ങിയാൽ മതിയോ... പോര ! വാങ്ങുന്നതിന് മുൻപ് നിരവധി കാര്യങ്ങൾ ശ്രദ്ധിക്കുകയും വേണം.
1. പണിക്കൂലി
സ്വർണ്ണത്തിന്റെ വിപണി വിലയ്ക്ക് പുറമെയാണ് പണിക്കൂലി ഈടാക്കുന്നത്. സ്വർണ്ണം ആഭരണം ആക്കി മാറ്റുന്നതിനുള്ള ചിലവിനെയാണ് പണിക്കൂലി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പണിക്കൂലി ഓരോ ജ്വല്ലറികളിലും വ്യത്യസ്ത തരത്തിലാണ്. പണിക്കൂലി സാധാരണയായി നിലവിലെ സ്വർണ്ണ വിലയുടെ ഒരു ശതമാനമാണ്. ഉദാഹരണമായി, സ്വർണ്ണാഭരണത്തിന് 40000 രൂപയാണെങ്കിൽ സാധാരണയായി 2400 രൂപയാണ് പണിക്കൂലി നൽകേണ്ടി വരിക. എന്നാൽ അത് 4800 വരെ ആയാൽ അത് ഉയർന്ന പണിക്കൂലി ആണ് എന്ന് മനസ്സിലാക്കാം.

2. വിലനിർണ്ണയം
സ്വർണ്ണത്തിന്റെ വില നിർണ്ണയം ആഗോള മാർക്കറ്റുകളുടെ ചാഞ്ചാട്ടത്തിന്റെ അടിസ്ഥാനത്തിലാണ്. അതോടൊപ്പം പ്രാദേശിക കാര്യങ്ങളും വിലയിരുത്തും. അതുകൊണ്ടുതന്നെ സ്വർണ്ണത്തിന്റെ വില ഓരോ ദിവസവും മാറ്റങ്ങൾക്ക് വിധേയമാണ്. ഇന്ന് ഉയർന്ന വിലയാണെങ്കിൽ നാളെ അത് കുറയാനുള്ള സാധ്യത കൂടിയുണ്ട് എന്ന് മനസ്സിലാക്കുക.
3. വിലകൾ താരതമ്യം ചെയ്യുക
പണിക്കൂലി അടക്കം ചില ജ്വല്ലറികൾ സ്വർണ്ണത്തിന്റെ വില ഈടാക്കാറുണ്ട്. അതുകൊണ്ടുതന്നെ ജ്വല്ലറികളിലെ വില വ്യത്യാസത്തെക്കുറിച്ച് കൂടുതലായി മനസ്സിലാക്കുക. തിടുക്കപ്പെട്ടു വാങ്ങാതെ വിലകൾ താരതമ്യം ചെയ്ത് വാങ്ങുന്നത് സാമ്പത്തിക നഷ്ടം കുറയ്ക്കാൻ സഹായകരമാകും.
രാജ്യത്ത് സ്വർണ്ണ വിലയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. അവ എന്തൊക്കെ എന്ന് പരിശോധിക്കാം.
1. യുദ്ധം, പ്രകൃതി ദുരന്തങ്ങൾ, ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവ സ്വർണ്ണ വിലയിൽ നേരിട്ട് സ്വാധീനം ചെലുത്തും
2. ഉത്സവ സീസണുകളിലും വിവാഹ വേളകളിലും സ്വർണത്തിന്റെ ഡിമാൻഡ് വർധിക്കുന്നതിനാൽ സ്വർണവില ഉയരാൻ സാധ്യതയുണ്ട്.
3. ഇറക്കുമതി തീരുവയിലോ നിയന്ത്രണങ്ങളിലോ ഉള്ള മാറ്റങ്ങളടക്കമുള്ള സർക്കാർ നയങ്ങൾ സ്വർണ്ണ വിപണിയെ ബാധിക്കും.
4. വിനിമയ നിരക്കുകൾ സ്വർണ്ണ വിലയിൽ നിർണായക പങ്ക് വഹിക്കുന്നു. യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ദുർബലമാകുമ്പോൾ, ഇന്ത്യയിൽ സ്വർണ വില ഉയരും, തിരിച്ചും.
ഇന്നത്തെ സ്വർണ്ണ വില
ഇന്ന് സ്വർണ്ണം ഗ്രാമിന് 5,610 രൂപയും പവന് 44,880 രൂപയുമാണ്. ശനിയാഴ്ച 80 രൂപയാണ് സ്വർണത്തിന്റെ വില കുറഞ്ഞത്. അന്ന് 45,200 രൂപയിലാണ് സ്വർണ വില വ്യാപാരം നടത്തിയത്. ഞായറാഴ്ച മാറ്റമില്ലതെ തുടർന്നു. എന്നാൽ വീണ്ടും ആഭരണ പ്രേമികൾക്കാശ്വാസം പകർന്ന സ്വർണ്ണവില കുറഞ്ഞു. തിങ്കളാഴ്ച 120 രൂപയാണ് കുറഞ്ഞത്. 45,080 രൂപയാണ് തിങ്കളാഴ്ചയിലെ വില. ഇവിടെ നിന്ന് 80 രൂപ കൂടി കുറഞ്ഞാണ് ചൊവ്വാഴ്ച 45,000 രൂപയിലേക്ക് സ്വർണ വില എത്തിയത്. ഇന്ന് വീണ്ടും കുറഞ്ഞാണ് 44,880 രൂപയിലെത്തിയത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications