65% വരെ ഇടിവ്; പക്ഷേ അടിസ്ഥാനം ഭദ്രം; വീഴ്ച അവസരമാക്കാവുന്ന 5 സ്‌മോള്‍ കാപ് ഓഹരികള്‍

ഇക്കഴിഞ്ഞ ജൂണില്‍ ഒരു വര്‍ഷക്കാലയളവിലെ താഴ്ചയിലേക്ക് ആഭ്യന്തര വിപണി വീണുപോയിരുന്നെങ്കിലും പിന്നീടുള്ള രണ്ടു മാസത്തിനുള്ളില്‍ കരകയറാന്‍ സാധിച്ചു. ഇതോടെ 2022-ല്‍ ഇതുവരെയുള്ള കാലയളവിലെ നഷ്ടം നികത്തി പ്രധാന സൂചികകള്‍ 2.5 ശതമാനം നേട്ടം കരസ്ഥമാക്കുകയും ചെയ്തു. അതേസമയം ബിഎസ്ഇയുടെ സ്‌മോള്‍ കാപ് സൂചിക 2 ശതമാനം നഷ്ടത്തില്‍ തുടരുകയാണ്.

സമാനമായി ശക്തമായ തിരുത്തല്‍ നേരിട്ടതും എന്നാല്‍ കഴിഞ്ഞ 4 പാദങ്ങളിലായി വാര്‍ഷികാടിസ്ഥാനത്തില്‍ 10 ശതമാനത്തിലധികം ലാഭവളര്‍ച്ച നേടുന്നതും ഇരട്ടയക്കത്തില്‍ ലാഭമാര്‍ജിന്‍ നിലനിര്‍ത്തുന്നതുമായ 5 സ്‌മോള്‍ കാപ് ഓഹരികളെയാണ് ചുവടെ പരിചയപ്പെടുത്തുന്നത്.

ബ്രൈറ്റ്കോം ഗ്രൂപ്പ്

ബ്രൈറ്റ്കോം ഗ്രൂപ്പ്

കോര്‍പ്പറേറ്റ് കമ്പനികള്‍ക്കു വേണ്ടി ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സേവനങ്ങള്‍ ഒരുക്കിയാണ് ബ്രൈറ്റ്‌കോം ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് മീഡീയ (ആഡ്-ടെക്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്), സോഫ്റ്റ്‌വെയര്‍ വികസനം, നവീന സാങ്കേതികവിദ്യ തുടങ്ങിയ സേവന വിഭാഗങ്ങളിലായി ശ്രദ്ധകേന്ദീകരിച്ചു. എയര്‍ടെല്‍, എല്‍ഐസി, മാരുതി സുസൂക്കി, ഹ്യൂണ്ടായ് മോട്ടോര്‍സ് തുടങ്ങിയ വമ്പന്‍ കമ്പനികളൊക്കെ ബ്രൈറ്റ്‌കോമിന്റെ ഉപഭോക്താക്കളാണ്. അതുപോലെ രാജ്യാന്തര പരസ്യ ഏജന്‍സികള്‍ ഉള്‍പ്പെടെ 200-ഓളം സ്ഥാപനങ്ങളുമായും ബിസിനസ് ധാരണയുണ്ട്.

ഓഹരി വിശദാംശം

അതേസമയം 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ ബ്രൈറ്റ്കോം ഗ്രൂപ്പ് ഓഹരിയില്‍ 66 ശതമാനം നഷ്ടമാണ് നേരിട്ടത്. എന്നിരുന്നാലും കമ്പനിക്ക് കുറഞ്ഞ തോതിലുള്ള കടബാധ്യതയേ നിലവിലുള്ളൂ. കൂടാതെ പാദാനുപാദത്തില്‍ കമ്പനിയുടെ അറ്റാദായവും ലാഭമാര്‍ജിനും ഉയരുന്നു. കഴിഞ്ഞ 2 വര്‍ഷമായി വാര്‍ഷിക അറ്റാദായവും മെച്ചപ്പെടുന്നുണ്ട്. വിദേശ നിക്ഷേപ സ്ഥാപനങ്ങളും ബ്രൈറ്റ്‌കോം ഗ്രൂപ്പ് (BSE: 532368, NSE : BCG) കമ്പനിയിലെ ഓഹരി വിഹിതം വര്‍ധിപ്പിക്കുന്നു. ഇപ്പോള്‍ 36 രൂപ നിലവാരത്തിലാണ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്.

ഇന്ത്യന്‍ മെറ്റല്‍സ് & ഫെറോ അലോയ്‌സ്

ഇന്ത്യന്‍ മെറ്റല്‍സ് & ഫെറോ അലോയ്‌സ്

സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ നിര്‍മിക്കുന്നതിനുള്ള മുഖ്യ ഘടകങ്ങളിലൊന്നായ ഫെറോ ക്രോം നിര്‍മിക്കുന്ന രാജ്യത്തെ മുന്‍നിര കമ്പനികളിലൊന്നാണ് ഇന്ത്യന്‍ മെറ്റല്‍സ് & ഫെറോ അലോയ്‌സ് അഥവാ ഐഎംഎഫ്എ. 1961-ല്‍ സ്ഥാപിതമായ കമ്പനിക്ക് ഖനനത്തിലും ഊര്‍ജ മേഖലയിലും സംരംഭങ്ങളുണ്ട്. വാര്‍ഷികമായി 2.84 ലക്ഷം ടണ്‍ ഫെറോ ക്രോം ഉത്പാദിപ്പിക്കാനാകും. കൊറിയ, ചൈന, ജപ്പാന്‍, തായ്‌വാന്‍ എന്നീ രാജ്യങ്ങളിലേക്കാണ് ഉത്പന്നം പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.

ഈവര്‍ഷം ഇതുവരെയായി ഐഎംഎഫ്എ ഓഹരിയില്‍ 44 ശതമാനം നഷ്ടമാണ് നേരിട്ടത്. കുറഞ്ഞ തോതിലുള്ള കടബാധ്യതയേ നിലവിലുള്ളൂ. വാര്‍ഷിക അറ്റാദായം ഉയരുന്നു. വിദേശ സ്ഥാപനങ്ങളും ഓഹരി വിഹിതം വര്‍ധിപ്പിക്കുന്നുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഐഎംഎഫ്എ (BSE: 533047, NSE : IMFA) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 3.89 ശതമാനമാണ്. ഇപ്പോള്‍ 260 രൂപ നിലവാരത്തിലാണ് ഓഹരിയിലെ വ്യാപാരം.

കോഫോര്‍ജ്

കോഫോര്‍ജ്

ഇന്ത്യയിലെ പ്രമുഖമായ ഐടി കമ്പനികളിലൊന്നാണ് കോഫോര്‍ജ് ലിമിറ്റഡ്. നേരത്തെ എന്‍ഐഐടി ടെക്നോളജീസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1992-ല്‍ ഡല്‍ഹി ആസ്ഥാനമായാണ് തുടക്കം. ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുക, പരിപാലിക്കുക, ധനകാര്യ മേഖലയിലെ ബിപിഒ സേവനങ്ങള്‍, ക്ലൗഡ് കംപ്യൂട്ടിങ്, ഇന്‍ഷുറന്‍സ്, സഞ്ചാരം, ലോജിസ്റ്റിക്‌സ് തുടങ്്ങിയ മേഖലകളില്‍ കമ്പനിക്ക് സംരംഭങ്ങളുണ്ട്. വിദേശത്തുള്ള ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഉപകമ്പനി മുഖേനയാണ് നടത്തുന്നത്. എന്‍ഐഐടി ജിഐസ്, എന്‍ഐഐടി ജിഎംബിഎച്ച് ജര്‍മനി, എന്‍ഐഐടി സ്മാര്‍ട്ട്‌സെര്‍വ് എന്നിവയാണ് പ്രധാന ഉപകമ്പനികള്‍.

ലാഭവിഹിതം

അതേസമയം 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ കൊഫോര്‍ജ് (BSE: 532541, NSE : COFORGE) ഓഹരി 34 ശതമാനം നഷ്ടം നേരിട്ടു. കമ്പനിക്ക് കുറഞ്ഞ തോതിലുള്ള കടബാധ്യതയേ നിലവിലുള്ളൂ. കൂടാതെ കഴിഞ്ഞ 2 വര്‍ഷമായി വാര്‍ഷിക അറ്റാദായവും പ്രതിയോഹരി ബുക്ക് വാല്യൂ നിരക്കും മെച്ചപ്പെടുത്തുന്നു. മുഖ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും വരുമാനം ഉയര്‍ത്താനുള്ള ശക്തമായ വിഭവശേഷിയുണ്ട്.

കഴിഞ്ഞ 4 സാമ്പത്തിക പാദങ്ങളിലായി കൊഫോര്‍ജിന്റെ വരുമാനം ക്രമാനുഗതമായി ഉയരുന്നു. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന കോഫോര്‍ജ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.34 ശതമാനമാണ്. ഇപ്പോള്‍ 3,850 രൂപ നിലവാരത്തിലാണ് ഓഹരിയിലെ വ്യാപാരം.

അക്രിസില്‍

അക്രിസില്‍

ക്വാര്‍ട്ട്‌സ്/ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ അധിഷ്ഠിത കിച്ചണ്‍ സിങ്കുകളും ശുചിമുറി ഉത്പന്നങ്ങളും മറ്റ് ഗാര്‍ഹികോപകരണങ്ങളും അനുബന്ധ ഘടകങ്ങളും നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് അക്രിസില്‍ ലിമിറ്റഡ്. 'കാരിസില്‍' എന്ന ബ്രാന്‍ഡിലാണ് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. 30-ഓളം വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്. ജര്‍മനി കേന്ദ്രീകരിച്ച് ഒരു ഉപകമ്പനിയും പ്രവര്‍ത്തിക്കുന്നു.

അതേസമയം ഈവര്‍ഷം ഇതുവരെയായി അക്രിസില്‍ (BSE: 524091, NSE : ACRYSIL) ഓഹരികള്‍ 33 ശതമാനം നഷ്ടമാണ് നേരിട്ടത്. കഴിഞ്ഞ 4 സാമ്പത്തിക പാദങ്ങളിലായി വരുമാനം ഉയരുന്നു. കഴിഞ്ഞ 2 വര്‍ഷമായി വാര്‍ഷിക അറ്റാദായവും മെച്ചപ്പെടുന്നുണ്ട്. കമ്പനിയുടെ ഓഹരിയിന്മേലുള്ള ആദായവും വര്‍ധിക്കുന്നു. ഇപ്പോള്‍ 550 രൂപ നിലവാരത്തിലാണ് ഓഹരികള്‍ നില്‍ക്കുന്നത്.

സരിഗമ ഇന്ത്യ

സരിഗമ ഇന്ത്യ

രാജ്യത്തെ ഏറ്റവും പഴക്കമുള്ള മ്യൂസിക് ലേബല്‍ കമ്പനികളിലൊന്നാണ് സരിഗമ ഇന്ത്യ. ആര്‍പി-സജ്ഞീവ് ഗോയങ്ക് ഗ്രൂപ്പിന്റെ ഭാഗമാണ്. 1902-ല്‍ ഗ്രാമഫോണ്‍ കമ്പനി ഓഫ് ഇന്ത്യ എന്ന പേരിലായിരുന്നു തുടക്കം. പിന്നീട് എച്ച്എംവി എന്നായി മാറ്റിയിരുന്നു. 2000-ലാണ് സരിഗമ ഇന്ത്യ എന്ന് പുനര്‍ നാമകരണം ചെയ്തത്. സംഗീതം കൂടാതെ 2017 മുതല്‍ യൂഡില്‍ ഫിലിംസ് എന്ന ബാനറില്‍ ചലച്ചിത്ര നിര്‍മാണത്തിലേക്കും കടന്നു.

സ്‌മോള്‍ കാപ് ഓഹരി

അതേസമയം 2022-ല്‍ ഇതുവരെയായി സരിഗമ ഇന്ത്യ (BSE: 532163, NSE : SAREGAMA) ഓഹരിയില്‍ 28 ശതമാനം നഷ്ടം നേരിട്ടു. എന്നിരുന്നാലും കമ്പനിക്ക് കടബാധ്യതകളില്ല എന്നതു ശ്രദ്ധേയമാണ്. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും മിച്ച വരുമാനം നേടാന്‍ സാധിക്കുന്നുണ്ട്. കഴിഞ്ഞ 2 വര്‍ഷമായി വാര്‍ഷിക അറ്റാദായവും മെച്ചപ്പെടുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങളും സരിഗമ ഇന്ത്യ കമ്പനിയിലെ ഓഹരി വിഹിതം വര്‍ധിപ്പിക്കുന്നുമുണ്ട്. നിലവില്‍ 375 രൂപ നിലവാരത്തിലാണ് ഓഹരിയിലെ വ്യാപാരം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X