നിങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കുക എന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഫ്ലാറ്റ്, അല്ലെങ്കിൽ വീട് കൂടുതൽ എളുപ്പവും സുരക്ഷിതവുമാക്കി മാറ്റുന്നത് സർക്കാർ പുതിയ വെബ്സൈറ്റ് ആരംഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഇ-കൊമേഴ്‌സ് ഹൌസിംഗ് പോർട്ടലാണ് HousingForAll.com. നരേന്ദ്ര മോദി സർക്കാരിന്റെ 'എല്ലാവർക്കും ഭവനം', 'ഡിജിറ്റൽ ഇന്ത്യ' സംരംഭങ്ങൾക്ക് ഉത്തേജനം പകരുന്ന പുതിയ പദ്ധതിയാണിത്.
ഉദ്ഘാടനം
റിയൽ എസ്റ്റേറ്റ് ഡവലപ്പർ ബോഡി നാഷണൽ റിയൽ എസ്റ്റേറ്റ് ഡവലപ്മെൻറ് കൗൺസിലിന്റെ (നാരെഡ്കോ) പോർട്ടൽ ഭവന, നഗരകാര്യ സെക്രട്ടറി ദുർഗ ശങ്കർ മിശ്രയാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യൻ റിയൽ എസ്റ്റേറ്റിന്റെ ആമസോൺ ആയി മാറാൻ ഈ പോർട്ടലിന് കഴിയട്ടെയെന്ന് ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു.
വില വിവരങ്ങൾ
ഈ പോർട്ടലിലൂടെ, മികച്ച വിലനിർണ്ണയം പൂർണ്ണമായി പ്രയോജനപ്പെടുത്താൻ ഉപഭോക്താക്കൾക്കാകും വീട് വാങ്ങുന്നവർക്ക് ഏറ്റവും കുറഞ്ഞ വിലയിലുള്ള ഫ്ലാറ്റുകൾ വരെ നിർമ്മാതാക്കൾ ലഭ്യമാക്കും. നിങ്ങൾക്ക് നിർമ്മാതാവിന്റെ സമ്പൂർണ്ണ വിവരങ്ങളും പോർട്ടൽ വഴി കാണാൻ കഴിയും, തുടർന്ന് നിങ്ങൾക്ക് വീട് HousingForAll.com നേരിട്ട് ബുക്ക് ചെയ്യാം.
ആദ്യ ഒരു മാസം
തുടക്കത്തിൽ, ഒരു മാസത്തേക്ക്, റിയൽ എസ്റ്റേറ്റ് ഡവലപ്പർമാർക്ക് അവരുടെ പ്രോജക്റ്റുകൾ രജിസ്റ്റർ ചെയ്യുന്നതിന് മാത്രമേ പോർട്ടൽ തുറക്കൂ.
അതായത് ജനുവരി 14 മുതൽ ഫെബ്രുവരി 13 വരെ. ഫെബ്രുവരി 14 മുതൽ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി പോർട്ടൽ തുറക്കും. തുറന്ന ശേഷം, ആദ്യത്തെ 15 ദിവസത്തേക്ക് വീട് വാങ്ങാൻ താത്പര്യമുള്ളവർക്ക് ഓഫറുകൾ കാണാനും അവരുടെ വീടുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്യാനും കഴിയും. മാർച്ച് 1 മുതൽ 2020 മാർച്ച് 31 വരെ, ഇഷ്ടമുള്ള വീട് വാങ്ങാൻ ആരംഭിക്കാം.
അഡ്വാൻസ്
വാങ്ങുന്നവർക്ക് പോർട്ടലിൽ നിന്ന് ഒരു വീട് ബുക്ക് ചെയ്യാൻ 25,000 രൂപ നൽകണം. പിന്നീട് ഈ വീട് വാങ്ങേണ്ടെന്ന് തീരുമാനിക്കുകയാണെങ്കിൽ പ്രാരംഭ നിക്ഷേപം പൂർണ്ണമായും സുരക്ഷിതമായും തിരികെ ലഭിക്കും. പണം തിരികെ ലഭിക്കുന്നതിനുള്ള ഗ്യാരണ്ടി പോർട്ടൽ വാഗാദാനം ചെയ്യുന്നുണ്ട്.
റെറ രജിസ്ട്രേഷൻ
ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഏതെങ്കിലും യൂണിറ്റുകൾ ഇതിനകം വിറ്റുപോയാൽ ഉപഭോക്താക്കളെ ഉടൻ അറിയിക്കും. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച വെബ്സൈറ്റിൽ പൂർത്തിയാക്കിയ റെറയിൽ രജിസ്റ്റർ ചെയ്ത ഭവന പദ്ധതികളെ മാത്രമേ പ്ലാറ്റ്ഫോമിൽ പട്ടികപ്പെടുത്തുകയുള്ളൂ. CREDAI-MCHI, CII, FICCI, ASSOCHAM, ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (BAI), ഇന്ത്യൻ മർച്ചന്റ് ചേമ്പേഴ്‌സ് (IMC) എന്നിവയും ഈ സംരംഭത്തിൽ പങ്കാളികളാണ്.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
