ഒരു വ്യക്തി ബാങ്കിൽ അല്ലെങ്കിൽ അംഗീകൃത സ്ഥാപനങ്ങളിൽ വായ്‌പയ്‌ക്കായി അപേക്ഷിക്കുമ്പോൾ ആ വ്യക്തിയുടെ ലോൺ തിരിച്ചടക്കാൻ ഉള്ള കഴിവിനെ അളക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു അളവുകോൽ ആണ് ക്രെഡിറ്റ് സ്കോർ. പലപ്പോഴും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ എത്രമാത്രം മികച്ചതാണ് എന്നതിനെ അപേക്ഷിച്ചിരിക്കും നിങ്ങളുടെ വായ്‌പ തുകയും പലിശയും തീരുമാനിക്കുന്നത്. ക്രെഡിറ്റ് സ്കോർ കൂടുന്നതനുസരിച്ച് വായ്‌പ ലഭിക്കാനും ക്രെഡിറ്റ് കാർഡുകളിൽ ഉയർന്ന ബാലൻസ് ലഭിക്കുവാനും സാധ്യത കൂടും. ക്രെഡിറ്റ് സ്കോർ താഴുന്നതനുസരിച്ച് വായ്‌പയായി ലഭിക്കുന്ന തുകയും കുറയും.
300 മുതൽ 900 ഇടയിൽ ആയിരിക്കും ഒരാളുടെ ക്രെഡിറ്റ് സ്കോർ. തൊള്ളായിരത്തിനടുത്ത് സ്കോർ ഉണ്ടെങ്കിൽ മികച്ച സ്കോർ ആണെന്നും 300 നടുത്ത് ആണെങ്കിൽ മോശമാണെന്നുമാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ നല്ല ക്രെഡിറ്റ് സ്കോർ നിലനിർത്തേണ്ടത് പ്രധാനമാണ്. വായ്‌പയുടെ തിരിച്ചടവുകൾ കൃത്യമായി നടത്തുമ്പോഴും ക്രെഡിറ്റ് കാർഡ് ഉപയോഗങ്ങൾ മിതമായി നടത്തുമ്പോഴും ക്രെഡിറ്റ് സ്കോർ കൂടും. അതുപോലെത്തന്നെ തിരിച്ചടവുകൾ മുടങ്ങുമ്പോഴും ക്രെഡിറ്റ് കാർഡുകളിലെ മുഴുവൻ തുകയും ഉപയോഗിക്കുമ്പോഴും ക്രെഡിറ്റ് സ്കോർ കുറയും.
ക്രെഡിറ്റ് സ്‌കോർ കണക്കാക്കുമ്പോഴുള്ള തെറ്റുകൾ ഒഴിവാക്കാൻ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പതിവായി പരിശോധിക്കുന്നത് നല്ലതാണ്. പൊരുത്തക്കേടുകൾ ഒഴിവാക്കാൻ നിങ്ങളുടെ ക്രെഡിറ്റ് ചരിത്രം ട്രാക്കുചെയ്യാം. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നിരീക്ഷിക്കുന്നതിനും ഏതെങ്കിലും വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ നിന്ന് അല്ലെങ്കിൽ തെറ്റുകളിൽ നിന്ന് സ്വയം സംരക്ഷിക്കാൻ സഹായിക്കുന്ന ചില വഴികൾ ഇതാ;
നിങ്ങളുടെ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെന്റ് പരിശോധിക്കുക
പതിവായി നിങ്ങളുടെ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെന്റ് പരിശോധിക്കുകയെന്നത് വളരെ പ്രധാനമാണ്. എല്ലാ മാസവും സ്റ്റേറ്റ്‌മെന്റ് പരിശോധിച്ച് നിങ്ങളിൽ നിന്ന് അനാവശ്യ നിരക്ക് ഈടാക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മോശമായിട്ടുണ്ടെങ്കില്‍ ഒരുപക്ഷെ അതിന്റെ കാരണം എന്തെങ്കിലും തെറ്റ് സംഭവിച്ചതാകാം. തികച്ചും യാദൃശ്ചികമായും അങ്ങനെ സംഭവിക്കാം.
സൗജന്യ ക്രെഡിറ്റ് റിപ്പോർട്ട് വാങ്ങുക
നിയമപ്രകാരം ക്രെഡിറ്റ് ബ്യൂറോകളിൽ നിന്ന് നിങ്ങൾക്ക് എല്ലാ വർഷവും ഒരു സൗജന്യ ക്രെഡിറ്റ് റിപ്പോർട്ട് നേടാനുള്ള അർഹതയുണ്ട്. അല്ലെങ്കിൽ ക്രെഡിറ്റ് റിപ്പോര്‍ട്ടിംഗ് ഏജന്‍സിയില്‍ നിന്ന് ഇടയ്‌ക്ക് നിങ്ങളുടെ സ്‌കോര്‍ എത്രയാണെന്ന് അറിയാന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടാം. വര്‍ഷത്തില്‍ എത്ര തവണയാണ് വേണ്ടതെന്നത് അനുസരിച്ച് റിപ്പോര്‍ട്ട് ലഭിക്കുന്നതിന് ഏജന്‍സി സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് ഈടാക്കാറുണ്ട്. ബാങ്കുകള്‍ വഴിയും ക്രെഡിറ്റ് സ്‌കോര്‍ അറിയാനാകും.
ഡാറ്റ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ചുവേണം
നിങ്ങളുടെ ഡാറ്റ പരിരക്ഷിക്കുന്നതും ഓൺലൈനിൽ ഇടപാട് നടത്തുമ്പോൾ ശ്രദ്ധിക്കുന്നതും പ്രധാനമാണ്. നിങ്ങളുടെ പാസ്‌വേഡുകൾ സുരക്ഷിതമായി സൂക്ഷിക്കുകയും ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കുകയും ചെയ്യുക. കൂടാതെ, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങളൊന്നും മറ്റാരുമായും പങ്കുവയ്‌ക്കരുത്. ഇടയ്‌ക്കിടയ്‌ക്ക് നിങ്ങളുടെ പാസ്‌വേഡുകൾ മാറ്റുക.
ക്രെഡിറ്റ് റിപ്പോർട്ടിലെ തെറ്റുകൾ പരിഹരിക്കുക
നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടുകളിൽ ഏതെങ്കിലും തരത്തിലുള്ള പിശകുകൾ ഉണ്ടെങ്കിൽ അത് പെട്ടെന്ന് തന്നെ കണ്ടെത്തി പരിഹരിക്കുന്നത് നല്ലതാണ്. കാരണം ഇടപാടുകളുടെ തനിപ്പകർപ്പ് അല്ലെങ്കിൽ തെറ്റായ വ്യക്തിഗത വിവരങ്ങൾ പോലുള്ള പിശകുകൾ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയുന്നതിന് ഇടയാക്കും, ഇത് നിങ്ങൾക്ക് എന്തെങ്കിലും വായ്പ ആവശ്യമുള്ള സമയത്ത് പ്രശ്‌നമായി മാറുകയും ചെയ്യും.
അലേർട്ട് സെറ്റുചെയ്യുക
നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നിരീക്ഷിക്കുന്നതിനുള്ള മികച്ച മാർഗമാണിത്. അതായത് നിങ്ങളുടെ ബില്ലുകളേയും ഇടപാടുകളേയും സംബന്ധിച്ച സന്ദേശങ്ങൾ നിങ്ങളുടെ ഫോണിലും ഇമെയിലിലും ലഭിക്കുന്നതുപോലെ സെറ്റ് ചെയ്യുക. എന്തെങ്കിലും തെറ്റായ ഇടപാടുകൾ നടന്നാൽ അത് പെട്ടെന്ന് തന്നെ കണ്ടെത്തി പരിഹരിക്കാൻ ഇതിലൂടെ സാധിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
