ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗമാണ് കമ്പനികള്‍ അതാത് സമയങ്ങളില്‍ നല്കുന്ന ഡിവിഡന്റ് അഥവാ ലാഭവിഹിതം. അതായത്, മികച്ച ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകുമെന്ന് സാരം.
ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം കിട്ടും. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകനെ തേടിയെത്താനുള്ള സാധ്യതകളുമുണ്ട്. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4,000 ശതമാനം ലാഭവിഹിതം നല്കിയ ഒരു എഫ്എംസിജി കമ്പനി ഒക്ടോബര്‍ 20-ന് വീണ്ടും നിക്ഷേപകരെ ആശ്ചര്യപ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.
കോള്‍ഗേറ്റ് പാമോലീവ്
ആരോഗ്യ പരിചരണത്തിനായുള്ള ഉത്പന്ന വിഭാഗത്തിലെ മുന്‍നിര കമ്പനിയാണ് കോള്‍ഗേറ്റ് പാമോലീവ് (ഇന്ത്യ). 1937-ലാണ് ആരംഭം. ദന്ത സംരക്ഷണവുമായി ബന്ധപ്പെട്ട ഉത്പ്പന്നങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, ടൂത്ത് പൗഡര്‍ എന്നിവ കൂടാതെ ത്വക്ക് സംരംക്ഷണത്തിനും തലമുടിയില്‍ തേക്കുന്ന എണ്ണ, പാത്രം വൃത്തിയാക്കുന്ന സോപ്പ്, ഷേവിങ് ക്രീം തുടങ്ങിയവയും വിവിധ ബ്രാന്‍ഡുകളിലൂടെ വിപണിയിലെത്തിക്കുന്നു.
ഓഹരി വിശദാംശം
കോള്‍ഗേറ്റ് പാമോലീവിന്റെ ആകെ ഓഹരികളില്‍ 51 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 18.7 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 9.12 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 21.19 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. കോള്‍ഗേറ്റ് പാമോലീവിന്റെ (BSE: 500830, NSE : COLPAL) പ്രതിയോഹരി ബുക്ക് വാല്യൂ 64 രൂപ നിരക്കിലും പിഇ അനുപാതം 41 മടങ്ങിലുമാണുള്ളത്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 43,000 കോടി രൂപയാണ്.
ഓഹരി വില ചരിത്രം
വെള്ളിയാഴ്ച 1,581 രൂപയിലായിരുന്നു കോള്‍ഗേറ്റ് പാമോലീവ് ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഈ എഫ്എംസിജി ഓഹരിയുടെ ഉയര്‍ന്ന വില 1,724 രൂപയും താഴ്ന്ന വില 1,376 രൂപയുമാണ്. കഴിഞ്ഞയാഴ്ച ഈ ഓഹരിയില്‍ 3 ശതമാനം തിരുത്തല്‍ നേരിട്ടു. എങ്കിലും ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 7 ശതമാനം വര്‍ധനയും കൈവരിച്ചിട്ടുണ്ട്.
അതേസമയം കോള്‍ഗേറ്റ് പാമോലീവ് ഓഹരികള്‍ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് തുടരുന്നത്. എന്നാല്‍ 5, 10, 20, 50-ഡിഎംഎ തുടങ്ങിയ ഹ്രസ്വകാല മൂവിങ് ആവറേജ് നിലവാരത്തിന് തൊട്ടുതാഴെയുമാണ് നില്‍ക്കുന്നത്.
ലാഭവിഹിതം
പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ കോള്‍ഗേറ്റ് പാമോലീവിന്റെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 7) നിലവാരത്തിലാണുള്ളത്. അതേസമയം മുടങ്ങാതെ ലാഭവിഹിതം നല്കുന്ന കോള്‍ഗേറ്റ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2.53 ശതമാനം നിരക്കിലാണെന്നതും ശ്രദ്ധേയം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ 40 രൂപയാണ് (4,000%) രണ്ട് തവണകളിലായി കോള്‍ഗേറ്റ് ഒഹരിയുടമകള്‍ക്ക് ലാഭവിഹിതമായി നല്‍കിയിട്ടുള്ളത്.
ഒക്ടോബര്‍ 20-ന്
ഈമാസം 3-ന് സ്റ്റോക്ക് എക്സ്ചേഞ്ചിന് കോള്‍ഗേറ്റ് പാമോലീവ് കൈമാറിയ നിയമപരമായ അറിയിപ്പ് പ്രകാരം ഒക്ടോബര്‍ 20-ന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നുണ്ട്. സെപ്റ്റംബര്‍ പാദഫലം പ്രസിദ്ധീകരിക്കുന്നതിനാണ് യോഗം ചേരുകയെന്നാണ് അറിയിച്ചിട്ടുള്ളത്. എങ്കിലും ഇടക്കാല ലാഭവിഹിതവും വരുന്ന ഡയറക്ടര്‍ ബോര്‍ഡിന്റെ അജണ്ടിയില് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനോടൊപ്പം ആവശ്യമെങ്കില്‍ നവംബര്‍ 1-ന് റെക്കോഡ് തീയിതിയായി പ്രഖ്യാപിക്കുമെന്നും വെളിപ്പെടുത്തിയിട്ടുള്ളതിനാല്‍ കോള്‍ഗേറ്റ് പാമോലീവ് നിക്ഷേപകര്‍ക്ക് ഇടക്കാല ലാഭവിഹിതം പ്രതീക്ഷിക്കാമെന്നാണ് അനുമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications