സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടേയും ലക്ഷ്യമാണ്. എന്നാൽ ആ ലക്ഷ്യം നേടിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. തീർച്ചയായും വലിയ സാമ്പത്തിക ചിലവ് ഉണ്ടാകുന്ന കാര്യമാണ് വീട് പണിയുക എന്നത്. അതുകൊണ്ടുതന്നെ ഭൂരിപക്ഷം ആളുകളും ആശ്രയിക്കുന്നത് ഭവന വായ്പ അഥവാ ഹോം ലോണുകളെയാണ്. രാജ്യത്തെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഹോം ലോണുകൾ നൽകുന്നുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്കും ക്രെഡിറ്റ് ഹിസ്റ്ററിക്കും അനുസരിച്ചാണ് ഓരോ ധനകാര്യസ്ഥാപനങ്ങളും ഹോം ലോണിന് പലിശ ഈടാക്കുന്നത്. അതുകൊണ്ടുതന്നെ ഹോം ലോൺ എടുക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്.
വായ്പ തിരിച്ചടവിന്‍റെ ആദ്യ കാലഘട്ടത്തിൽ തുകയുടെ വലിയൊരു പങ്കും പോകുന്നത് പലിശയിനത്തിലായിരിക്കും. ചെറിയൊരു ഭാഗം മാത്രമായിരിക്കും വായ്പ തുകയിൽ പ്രതിഫലിക്കുക. സാവധാനം മാത്രമായിരിക്കും ഇതിൽ മാറ്റമുണ്ടാവുക. കാരണം, പ്രതിമാസ തിരിച്ചടവ് ഒരേ തുകയായി തുടരുമ്പോൾ പലിശ ഉയർന്ന് തന്നെ നിൽക്കും. ഹോം ലോൺ തിരിച്ചടവിൽ എങ്ങനെ 20 ലക്ഷം രൂപയും 5 വർഷവും ലാഭിക്കാമെന്ന് നമുക്ക് നോക്കാം.
50 ലക്ഷം രൂപ ലോൺ
50 ലക്ഷം രൂപയാണ് നിങ്ങളുടെ ഹോം ലോൺ തുക എന്ന് കരുതുക. 9.5 ശതമാനമാണ് പലിശ നിരക്ക്. തിരിച്ചടവ് കാലാവധി 30 വർഷം. പ്രതിമാസം തിരിച്ചടയ്ക്കേണ്ട തുക അതായത് ഇഎംഐ 40,043 രൂപയായിരിക്കും. അതായത് 30 വർഷം കൊണ്ട് നിങ്ങൾ പലിശ ഇനത്തിൽ മാത്രം തിരിച്ചടയ്ക്കേണ്ട തുക എന്നത് 1,01,35,376 രൂപയാണ്. അങ്ങനെ നോക്കുമ്പോൾ 50 ലക്ഷം രൂപയുടെ ഹോം ലോണിന് നിങ്ങൾ ആകെ തിരിച്ചയ്ക്കേണ്ട തുക എന്നത് 1,51,35,376 രൂപയായിരിക്കും.

കാലാവധി 25 വർഷം
30 വർഷത്തെ കാലാവധിയിൽ, പ്രതിമാസ ഇഎംഐ ഏകദേശം 42,043 രൂപയായിരിക്കും, ഈ കാലയളവിൽ അടച്ച ആകെ പലിശ ഏകദേശം 1,01,35,376 രൂപയായിരിക്കും. ഇനി, കാലാവധി 25 വർഷമായി കുറച്ചാൽ, ഇഎംഐ 43,685 രൂപയായി വർദ്ധിക്കും. അതായത് കൂടുന്നത് വെറും 1642 രൂപ മാത്രം. എന്നാൽ നിങ്ങ8 പലിശ ഇനത്തിൽ അടക്കേണ്ടി വരുന്ന തുക വെറും 81,05,450 രൂപയായിരിക്കും. അങ്ങനെ നോക്കുമ്പോൾ 25 വർഷത്തിനുള്ളിൽ 50 ലക്ഷം രൂപയുടെ വായ്പയുടെ ആകെ തിരിച്ചടവ് തുക 1,31,05,450 രൂപയായിരിക്കും.
ലാഭം 20 ലക്ഷം
50 ലക്ഷം രൂപ 30 വർഷത്തേക്ക് 9.5 ശതമാനം പലിശ നിരക്കിൽ 40,043 രൂപ ഇഎംഐയിൽ ഹോൺ ലോൺ എടുക്കുന്നതിനേക്കാൾ നല്ലത് 25 വർഷത്തേക്ക് 50 ലക്ഷം രൂപ 43,685 രൂപ പ്രതിമാസ തിരിച്ചടവിൽ എടുക്കുന്നതാണ്. അതുവഴി നിങ്ങൾക്ക് ലാഭിക്കാൻ കഴിയുന്നത് 20,29,926 രൂപയും 5 വർഷത്തെ തിരിച്ചടവ് കാലാവധിയുമാണ്.
മറ്റ് വഴികൾ
വർഷം തോറും ഒരു അധിക ഇഎംഐ അടയ്ക്കുക എന്ന തന്ത്രം ലളിതവും എന്നാൽ ശക്തവുമായ ഒരു ഉപകരണമാണ്. ഇത് മൊത്തത്തിലുള്ള പലിശ നിരക്ക് കുറയ്ക്കുക മാത്രമല്ല, വേഗത്തിൽ കടം രഹിതമാക്കാനും സഹായിക്കുന്നു. ഈ അച്ചടക്കമുള്ള സമീപനം സ്വീകരിക്കുന്നതിലൂടെ, ദീർഘകാലാടിസ്ഥാനത്തിൽ ലക്ഷങ്ങൾ ലാഭിക്കുമ്പോൾ, വായ്പയെടുക്കുന്നവർക്ക് അവരുടെ ഭവന വായ്പ തിരിച്ചടവ് യാത്രയെ സാമ്പത്തികമായി പ്രതിഫലദായകമായ അനുഭവമാക്കി മാറ്റാൻ കഴിയും.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വായ്പ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം വായ്പ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
