സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടേയും ലക്ഷ്യമാണ്. എന്നാൽ അതിനുള്ള പണം കണ്ടെത്തുക എന്നത് വെല്ലുവിളിയാണ്. ഭൂരിഭാഗം ആളുകളും അതുകൊണ്ടു തന്നെ ഭവന വായ്പയെ ആണ് ആശ്രയിക്കുന്നത്. ഭവന വായ്പ എടുക്കുന്നതിന് മുമ്പ് വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യുന്നത് നല്ലതാണ്. മിക്ക ബാങ്കുകളും സാധാരണയായി 9 മുതൽ 11 ശതമാനം വരെയാണ് പലിശ നിരക്ക് ഈടാക്കുന്നത്. അതേ സമയം ക്രെഡിറ്റ് സ്‌കോറിൻ്റെയും വായ്പയുടെ അളവിൻ്റെയും അടിസ്ഥാനത്തിൽ നിരക്കിൽ വ്യത്യാസമുണ്ടാകും.
ഏറ്റവും മികച്ച ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്
1. എച്ച്‌ഡിഎഫ്‌സി ബാങ്ക്
ശമ്പളം വാങ്ങുന്നവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും എച്ച്‌ഡിഎഫ്‌സി ബാങ്ക് 8.55 ശതമാനം മുതൽ 9.10 ശതമാനം വരെ പലിശ നിരക്കിൽ ഭവന വായ്പ നൽകുന്നു. അതേ സമയം സ്റ്റാൻഡേർഡ് ഹോം ലോൺ നിരക്ക് 8.9 മുതൽ 9.60 ശതമാനം വരെയാണ്.
2. ഐസിഐസിഐ ബാങ്ക്
800 ക്രെഡിറ്റ് സ്‌കോർ ഉള്ളവരിൽ നിന്ന് ഐസിഐസിഐ ബാങ്ക് 9 ശതമാനമാണ് ഭവന വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക്. 750-800 വരെയുള്ള ക്രെഡിറ്റ് സ്‌കോർ ഉള്ളവർക്ക് 9.10 ശതമാനവും (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 9 ശതമാനവും (ശമ്പളക്കാർക്ക്) വാഗ്ദാനം ചെയ്യുന്നു. 2024 ഫെബ്രുവരി 29 വരെയുള്ള പ്രത്യേക നിരക്കുകളാണിത്. സാധാരണ ഭവനവായ്പ നിരക്കുകൾ വായ്പ തുകയെ അടിസ്ഥാനമാക്കി ശമ്പളമുള്ള വ്യക്തികൾക്ക് 9.25 ശതമാനം മുതൽ 9.90 ശതമാനം വരെയും, സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 9.40 ശതമാനം മുതൽ 10.05 ശതമാനം വരെയുമാണ്.

3. കൊട്ടക് മഹീന്ദ്ര ബാങ്ക്
ശമ്പളം വാങ്ങുന്നവരിൽ നിന്ന് 8.70 ശതമാനവും സ്വയം തൊഴിൽ ചെയ്യുന്നവരിൽ നിന്ന് 8.75 ശതമാനവും പലിശ നിരക്കാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് ഭവന വായ്പയ്ക്ക് ഈടാക്കുന്നത്.
4. ബാങ്ക് ഓഫ് ബറോഡ
ശമ്പളമുള്ള വായ്പക്കാർക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 10.15 മുതൽ 11.50 ശതമാനം വരെയാണ്. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 10.25 മുതൽ 11.60 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു.
5. പഞ്ചാബ് നാഷണൽ ബാങ്ക്
വായ്പ തുക, ക്രെഡിറ്റ് സ്‌കോർ, എൽടിവി (ലോൺ ടു വാല്യൂ) അനുപാതം എന്നിവയെ അടിസ്ഥാനമാക്കി 9.40 ശതമാനം മുതൽ 11.10 ശതമാനം വരെ നിരക്കിൽ വായ്പയെടുക്കുന്നവർക്ക് ഭവന വായ്പ പഞ്ചാബ് നാഷണൽ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഉദാഹരണത്തിന്, എൽടിവി 80 ശതമാനത്തിൽ കുറവോ തുല്യമോ ആണെങ്കിൽ, ക്രെഡിറ്റ് സ്കോർ 800-ൽ കൂടുതലോ ആണെങ്കിൽ 10 വർഷം വരെയുള്ള കാലയളവിന് പലിശ നിരക്ക് 9.40 ശതമാനവും ദൈർഘ്യമേറിയ കാലയളവുകൾക്ക് 9.90 ശതമാനവും ആണ്.
ഭവന വായ്പ എടുക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ബാങ്കുകളെ താരതമ്യം ചെയ്യുക: ഓരോ ബാങ്കിലും ഓരോ രീതിയിലാണ് ഭവന വായ്പ ഓഫറുകള്‍. ബാങ്കുകളുടെ ഓഫറുകളെ കുറിച്ച് അറിഞ്ഞുവെക്കണം. പ്രോസസിങ് ചാര്‍ജിലടക്കം ബാങ്കുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്.
2. സിബില്‍ സ്‌കോര്‍: മികച്ച ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തുന്ന ഉപഭോക്താവിന് ആകര്‍ഷകമായ നിരക്കില്‍ ഭവന വായ്പ ലഭിക്കും. സിബില്‍ സ്‌കോര്‍ 800-ന് മുകളില്‍ ഉള്ളവര്‍ക്ക് മികച്ച ഇളവ് നേടാം.
3. തിരിച്ചടവ് മുടക്കരുത്: ഇ.എം.ഐ. മുടങ്ങിയാല്‍ ബാങ്ക് പിഴ ഈടാക്കും. അതോടൊപ്പം ഭാവിയിലെ വായ്പകളെ ബാധിക്കും. ഒപ്പം സിബില്‍ സ്‌കോറും കുറയും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
