കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് റിസര്‍വ്വ് ബാങ്ക് റിപ്പോ നിരക്ക് 135 ബേസിസ് പോയിന്റായി കുറച്ചത്. ഇത് ക്രമേണ ബാങ്കുകള്‍ എംസിഎല്‍ആര്‍ കുറച്ചുകൊണ്ട് തങ്ങളുടെ വായ്പക്കാര്‍ക്ക് നിരക്കുകള്‍ ഇളവ് ചെയ്തു കൊടുക്കുന്നതിനും കാരണമാവുന്നുണ്ട്. നിങ്ങള്‍ ഭവന വായ്പയെടുക്കാന്‍ താത്പ്പര്യപ്പെടുകയാണെങ്കില്‍, അത് ബാഹ്യ ബെഞ്ച്മാര്‍ക്ക് നിരക്കില്‍ (ഇബിആര്‍) എടുക്കാനുള്ള സൗകര്യവുമുണ്ട്. ബാഹ്യ ബെഞ്ച്മാര്‍ക്ക് നിരക്കില്‍ പുതിയ ഫ്ളോട്ടിങ് റേറ്റ് വായ്പകള്‍ നല്കാന് എല്ലാ ബാങ്കുകള്‍ക്കും ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചാണ് മിക്ക ബാങ്കുകളും അവരുടെ ബാഹ്യ ബെഞ്ച്മാര്‍ക്ക് ലിങ്ക്ഡ് നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഒരേ റിപ്പോ നിരക്കായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നതെങ്കിലും ബാങ്കുകളുടെ ഇബിആറുകള് പരസ്പരം വ്യത്യസ്തപ്പെട്ടിരിക്കുന്നു. ബാങ്കുകളുടെ മാര്‍ജിനുകള്‍ സമാനമല്ല എന്നുള്ളതാണ് ഇതിന് കാരണം. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് മികച്ച ഭവന വായ്പ വേണമെങ്കില്‍ വിവിധ ബാങ്കുകളുടെ നിരക്ക് പരിശോധിച്ചതിന് ശേഷം മാത്രം അന്തിമ തീരുമാനമെടുക്കുക.
ഭവന വായ്പകള്‍ ദീര്‍ഘകാലത്തേക്കായതിനാല്‍ പലിശ നിരക്കിലെ 20 ബേസിസ് പോയിന്റുകളുടെ വ്യത്യാസം പോലും വായ്പാ തിരിച്ചടവില്‍ വലിയൊരു തുക ലാഭിക്കാന്‍ നിങ്ങളെ സഹായിക്കും. പലിശ നിരക്ക് മാത്രമല്ല, ബാങ്കുകളുടെ വായ്പ പ്രോസസിങ് ഫീസുകളും വ്യത്യസ്തമാണ്. അതിനാല്‍ വിവിധ ബാങ്കുകളുമായി താരതമ്യപ്പെടുത്തി പ്രോസസിങ് ഫീസ് ഇനത്തിലും നിങ്ങള്‍ക്ക് കാശ് ലാഭിക്കാവുന്നതാണ്. പ്രമുഖ ബാങ്കുകളുടെ പലിശ നിരക്കും പ്രോസസിങ് ഫീസ് വിവരങ്ങളും താഴെ നല്കുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഏറ്റവും കുറഞ്ഞ പലിശ നിരക്കുള്ള ഭവന വായ്പകള്‍ ലഭ്യമാക്കുന്നവരാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 7.95 ശതമാനം മുതല്‍ 8.55 ശതമാനം വരെയാരണ് എസ്ബിഐയുടെ പലിശ നിരക്കുകള്‍. നിങ്ങളുടെ പ്രൊഫൈല്‍ (ശമ്പളക്കാര്‍/ ബിസിനസുകാര്‍), ക്രെഡിറ്റ് സ്കോര്‍, ഭവന വായ്പ തുക എന്നിവ അടിസ്ഥാനമാക്കിയാവും ശരിയായ പലിശ നിരക്ക് ചാര്‍ജ് ചെയ്യുക. വായ്പ തുകയുടെ 0.40 ശതമാനവും ജിഎസ്ടിയും കൂടിച്ചേര്‍ന്നതാണ് പ്രോസസിങ് ഫീസ്. എന്നാല്‍, ചില സാഹചര്യങ്ങില്‍ എസ്ബിഐയും മറ്റു ബാങ്കുകളും ഒരു പ്രത്യേക കാലയളവിലേക്ക് പ്രോസസിങ് ഫീസ് ഇളവ് നല്‍കാറുണ്ട്. അതിനാല്‍, ഇത്തരം ഓഫറുകള്‍ ലഭ്യമാണോയെന്ന് നിങ്ങളുടെ തൊട്ടടുത്തുള്ള ബ്രാഞ്ചില്‍ ചെന്ന് അന്വേഷിക്കുക.
പഞ്ചാബ് നാഷണല്‍ ബാങ്ക്
7.95 ശതമാനം മുതല്‍ 9.35 ശതമാനം വരെയാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഭവന വായ്പ പലിശ നിരക്കുകള്‍. പലിശ നിരക്ക് നിശ്ചയിക്കുന്നതിന് പിഎന്‍ബിയും നിങ്ങളുടെ പ്രോഫൈല്‍, ക്രെഡിറ്റ് സ്കോര്‍, വായ്പ തുക എന്നിവ പരിശോധിക്കും. വായ്പ തുകയുടെ 0.35 ശതമാനം പ്രോസസിങ് ഫീസിനിത്തില്‍ പിഎന്‍ബി ഈടാക്കുന്നതാണ്.
എച്ച്ഡിഎഫ്സി
8-8.5 ശതമാനമാണ് എച്ച്ഡിഎഫ്സിയുടെ ഭവന വായ്പ പലിശ നിരക്ക്. 30 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് താഴ്ന്ന നിരക്കുകളാണ് ബാങ്ക് ചാര്‍ജ് ചെയ്യുക. എന്നാല്‍, 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്ക് ഉയര്‍ന്ന പലിശ നിരക്കും ഈടാക്കും. 2020 മാര്‍ച്ച് 31 വരെ എച്ച്ഡിഎഫ്സി പ്രോസസിങ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്കിന്റെ ഭവന വായ്പ പലിശ നിരക്കുകള്‍ 8.25 ശതമാനത്തിനും 9.35 ശതമാനത്തിനുമിടയിലാണ്. 35 ലക്ഷം രൂപവരെയുള്ള ഭവന വായ്പകള്‍ക്ക് 8.25 ശതമാനം പലിശയും, 35 ലക്ഷത്തിനും 75 ലക്ഷം രൂപയ്ക്കും ഇടയിലുള്ളവയ്ക്ക് 8.40 ശതമാനവും ഈടാക്കുന്നു. 0.25 ശതമാനമാണ് വായ്പ പ്രോസസിങ് ഫീസിനത്തില്‍ ബാങ്ക് ഈടാക്കുന്നത്, പരമാവധി 5,000 രൂപ വരെ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications