സ്വന്തമായൊരു വീടെന്നത് ഏതൊരാളുടെയും സ്വപ്നമാണ്. കൂടുതൽ ആളുകളും ഇതിനായി ഭവന വായ്പകളെ ആശ്രയിക്കുന്നു. ശരിയായ കണക്കുകൂട്ടലുകളോടെയും ആസൂത്രണവുമില്ലാതെ ഇത്തരത്തിൽ ഭവന വായ്പകളെടുക്കുന്നത് വലിയ ബാധ്യതയാകാറുമുണ്ട്. തിരിച്ചടവ് തുകയും തവണകളും കൂടുതലാണെന്നതാണ് ഇതിനുള്ള പ്രധാന കാരണം. എന്നാൽ ചില എളുപ്പവഴികളിലൂടെ തിരിച്ചടവ് തുകയും തവണകളും കുറയ്ക്കാൻ സാധിക്കും. അത് നിങ്ങളുടെ ദൈനംദിന ജീവിതം കുറച്ചുകൂടി സുഖകരമാക്കുകയും സാമ്പത്തിക വിനയോഗം എളുപ്പമാക്കുകയും ചെയ്യും.
നിലവിലത്തെ പലിശനിരക്കിലും തിരിച്ചടവ് സംവിധാനത്തിലും എടുക്കുന്ന അത്രയും തുക തന്നെ പലിശയായും അടയ്ക്കേണ്ടി വരുന്നു. ഉദ്ദാഹരണത്തിന് 50 ലക്ഷം രൂപയാണ് വായ്പയായി എടുക്കുന്നതെന്ന് കരുതുക. 8.5 ശതമാനം പലിശയിൽ 20 വർഷത്തെ തിരിച്ചടവും. അങ്ങനെയെങ്കിൽ നിങ്ങളുടെ പ്രതിമാസ തിരിച്ചടവ് തുക ഏകദേശം 43,237 രൂപയായിരിക്കും. പലിശയിനത്തിൽ മാത്രം 54.13 ലക്ഷം രൂപ തിരിച്ചടയ്ക്കേണ്ടി വരുന്ന സാഹചര്യമാണിത്. ലോൺ ക്ലോസ് ചെയ്യുമ്പോൾ ഒരു കോടിക്ക് മുകളിൽ തിരിച്ചടയ്ക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ തിരിച്ചടവും തവണകളും എങ്ങനെ കുറയ്ക്കാമെന്ന് നോക്കാം.
ഉയർന്ന ഡൗൺ പേമെന്റ്: നിങ്ങളുടെ ഭവന വായ്പയുടെ തുടക്കത്തിൽ ഉയർന്ന ഡൗൺ പേമെന്റ് അടയ്ക്കാൻ സാധിക്കുമെങ്കിൽ അത് വായ്പ തുക കാര്യമായി കുറയ്ക്കാൻ സഹായിക്കും. ഇത് കുറഞ്ഞ പലിശയും പ്രതിമാസ തവണകളും വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ഹോം ലോൺ നേരത്തെ തിരിച്ചടയ്ക്കാൻ ഇത് നിങ്ങളെ സഹായിക്കും, കൂടാതെ തിരിച്ചടവിൽ നിങ്ങൾക്ക് വലിയ തുക ലാഭിക്കാം.

പ്രതിമാസ തവണകളിൽ വാർഷിക വർധനവ്: നിങ്ങളുടെ സമ്പളത്തിലും വരുമാനത്തിലും ഓരോ വർഷവും വർധനവുണ്ടാകാനുള്ള സാധ്യതയാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്. വരുമാനത്തിലെ വർധനവ് വായ്പ തിരിച്ചടവിലും പ്രതിഫലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
നേരത്തെ വായ്പ തിരിച്ചടയ്ക്കുക: പ്രതിമാസ തവണകളിലെ വാർഷിക വർധനവ് പോലെ തന്നെ പറ്റുമ്പോഴെല്ലാം കൂടുതൽ തുക അടയ്ക്കുന്നതും പരിഗണിക്കുക. ഉദ്ദാഹരണത്തിന് ബോണസ് പോലെ അധിക വരുമാനം വരുമ്പോൾ അത് വായ്പ തിരിച്ചടവിലേക്ക് വകയിരുത്തുക.
റീഫിനാൻസ്: നിങ്ങളുടെ മൊത്തത്തിലുള്ള തിരിച്ചടവ് തുക കുറയ്ക്കുന്നതിനുള്ള ഒരു ഫലപ്രദമായ തന്ത്രമാണ് റീഫിനാൻസ്. പലിശ നിരക്കിലെ വ്യത്യാസം മനസിലാക്കി മറ്റൊരു ബാങ്കിലേക്ക് വായ്പ മാറ്റാവുന്നതാണ്. ഒരു ശതമാനം പലിശ വ്യത്യാസം പോലും വലിയ തുക ലാഭിക്കാൻ സഹായിക്കും.
ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുക: ഗണ്യമായ പണം ലാഭിക്കാൻ സഹായിക്കുന്ന ഒരു പ്രധാന മാറ്റം ആണെങ്കിലും ഇത് പാരമ്പര്യേതരമാണ്. ചെലവേറിയ ഡൈനിംഗ്, അധിക വാങ്ങലുകൾ/സബ്‌സ്‌ക്രിപ്‌ഷനുകൾ, ഒഴിവാക്കാവുന്ന ഗാഡ്‌ജെറ്റുകളും സ്‌മാർട്ട്‌ഫോണുകളും പോലുള്ള ചെലവുകൾ കുറയ്ക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications