സമീപ വർഷങ്ങളിലെ റിപ്പോ നിരക്ക് വർധനവ് ഭവനവായ്പ തിരിച്ചടവ് കാലയളവ് നീട്ടിയിട്ടുണ്ട്. ഇത് പലർക്കും റിട്ടയർമെന്റിനുശേഷവും ഭവന വായ്‌പ തിരിച്ചടവിനുള്ള ഇട വരുത്തിയിട്ടുണ്ട്. തുടർച്ചയായ പലിശ നിരക്ക് വർധനവിനെ തുടർന്ന് ഹോം ലോണിന്റെ കാലാവധി നീളുന്നത് നിരവധി പേരെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ലോൺ കാലാവധി കൂടുന്നത് പലിശ ഇനത്തിലും കൂടുതൽ അടയ്ക്കുന്നതിന് ഇടയാക്കും. ലോൺ കാലാവധി എത്ര കൂടുന്നുവോ അത്രയും കൂടുതൽ പലിശയും കൂടും. ഇത് വായ്‌പയെടുത്ത തുകയെക്കാൾ കൂടുതൽ തിരിച്ചടവിന് ഇടയാക്കും.
കൂടുതൽ വർഷം ഹോം ലോൺ അടയ്ക്കേണ്ടി വരുന്നത് നിങ്ങളുടെ മറ്റ് സാമ്പത്തിക നിക്ഷേപങ്ങളെ ബാധിക്കാം. റിട്ടയർമെന്റിനുശേഷമുള്ള ജീവിത ആവശ്യങ്ങൾ നിറവേറ്റാനുള്ള നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ ഇത് തകർത്തേക്കാം. നിങ്ങൾക്ക് മറ്റ് നിക്ഷേപ പദ്ധതികളിലൊന്നും തന്നെ പണം നിക്ഷേപിക്കാൻ സാധിക്കാതെ വരാം. എന്നാൽ, ഇതിനെ മറികടക്കാൻ ചില സിംപിൾ വഴികളിലൂടെ കഴിയും. നിങ്ങളുടെ വരുമാനം, ചെലവ്, സമ്പാദ്യം, നിലവിലുള്ള കടങ്ങൾ എന്നിവ വിലയിരുത്തുന്നതിലൂടെ ഇത് സാധിക്കും. ഹോം ലോൺ കാലാവധി നീളുന്നത് നിയന്ത്രിക്കാൻ സഹായിക്കുന്ന പത്ത് വഴികളെക്കുറിച്ച് അറിയാം.
1. നിങ്ങളുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തുക: ഓരോ മാസവും വായ്പ തിരിച്ചടയ്ക്കുന്നതിന് സഹായിക്കുന്ന ഏതെങ്കിലും അധിക ഫണ്ടുകൾ തിരിച്ചറിയാൻ നിങ്ങളുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തി തുടങ്ങുക.

2. ബാങ്കുമായി നിരന്തരം ബന്ധപ്പെടുക: നിങ്ങളുടെ ലോൺ പുനഃക്രമീകരിക്കുന്നതിനോ പലിശ നിരക്ക് കുറയ്ക്കുന്നതിനോ ഉള്ള ഓപ്ഷനുകൾ അറിയാൻ ബാങ്കുമായി ആശയവിനിമയം നടത്തുക.
3. ഭാഗിക വായ്പാ പേയ്‌മെന്റുകൾ നടത്തുക: കുടിശ്ശികയുള്ള മൊത്തം തുകയുടെ ഒരു ഭാഗം അടയ്ക്കുന്നത് ഇതിൽ ഉൾപ്പെടുന്നു, ഇത് മൊത്തം കുടിശ്ശികയേക്കാൾ കുറവാണ്. ലോൺ കാലയളവ് തീരുന്നതിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഇങ്ങനെ അടയ്ക്കാം. കടബാധ്യത കുറയ്ക്കുന്നതിനും വായ്പയുടെ മൊത്തത്തിലുള്ള ചെലവ് കുറയ്ക്കുന്നതിനും ഇത് സഹായിച്ചേക്കാം.
4. ഇതര വരുമാന മാർഗങ്ങൾ നോക്കുക: നിങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിന് ഒരു പാർട്ട് ടൈം ജോലിയോ ഒരു സൈഡ് ബിസിനസോ നോക്കുക. ഈ അധിക വരുമാനം വായ്പ തിരിച്ചടവിനായി നീക്കിവയ്ക്കാം.
5. ചെലവുകൾ നിയന്ത്രിക്കുക: ചെലവ് ചുരുക്കുന്നതിനായി ഒരു ലിസ്റ്റ് തയ്യാറാക്കുക. മുൻഗണന ആവശ്യങ്ങൾ അനുസരിച്ച് അവയെ റാങ്ക് ചെയ്യുക. അനാവശ്യ ചെലവുകൾ കുറയ്ക്കുകയും വായ്പ തിരിച്ചടവിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയോ അവശ്യമല്ലാത്ത സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കുകയോ ചെയ്യുക.
6. റിട്ടയർമെന്റ് ഫണ്ടുകൾ പ്രയോജനപ്പെടുത്തുക: റിട്ടയർമെന്റ് സേവിംഗ്സ് ഉപയോഗിച്ച് ലോൺ ക്ലോസ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുക. ഇതെപ്പോഴും അവസാനത്തെ ആശ്രയമായിരിക്കണം. പൊതുവേ, റിട്ടയർമെന്റ് സമ്പാദ്യം ഒഴിവാക്കുന്നതാണ് ഉചിതം. എന്നിരുന്നാലും, നിങ്ങളുടെ ലോൺ കാലാവധി പ്രതീക്ഷകൾക്കപ്പുറമാണെങ്കിൽ ഈ ഫണ്ടുകൾക്ക് സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കാൻ സഹായിക്കും.
7. സാമ്പത്തിക മാർഗനിർദേശം നേടുക: നിങ്ങളുടെ ലോണും റിട്ടയർമെന്റും സംബന്ധിച്ച് തീരുമാനം എടുക്കാൻ സഹായിക്കുന്നതിന് ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ നിർദേശം തേടുക.
8. ലോൺ റീഫിനാൻസ് ചെയ്യുന്നത് പരിഗണിക്കുക: കുറഞ്ഞ പലിശ നിരക്ക് ഉറപ്പാക്കാനും പ്രതിമാസ തിരിച്ചടവ് കുറയ്ക്കാനും റീഫിനാൻസിങ് സഹായിച്ചേക്കാം.
9. കട ബാധ്യതകൾ ഏകീകരിക്കുക: കടബാധ്യതകൾ ഏകീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. ഒന്നിലധികം ലോണുകൾ ഉണ്ടെങ്കിൽ, വലിയ തുകയ്ക്ക് ഒരൊറ്റ ലോൺ എന്ന ആശയത്തെക്കുറിച്ച് ചിന്തിക്കുക.
10. ചില ആസ്തികൾ ലിക്വിഡേറ്റ് ചെയ്യുന്നത് പരിഗണിക്കുക: ലോൺ ക്ലോസ് ചെയ്യുന്നതിന് വസ്തുവകകൾ വിൽക്കുക അല്ലെങ്കിൽ വാഹനം വിൽക്കുന്നതുപോലുള്ള സാധ്യതകൾ പരിഗണിക്കുക. ഇതിലൂടെ പ്രതിമാസ ചെലവുകൾ കുറയ്ക്കാനും സാമ്പത്തിക വിനിമയം സുഗമമാക്കാനും കഴിയും.
More From GoodReturns

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications