ഇന്ത്യയിലെ കൊവിഡ് 19 കേസുകളുടെ എണ്ണം 2,000 കവിഞ്ഞുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. രാജ്യത്ത് കൊവിഡ് 19 കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍, വൈറസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുകയാണ് സര്‍ക്കാരിപ്പോള്‍.
കൊവിഡ് 19 -നുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ഉപദേശങ്ങള്‍ എന്നിവ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ 'ആരോഗ്യ സേതു' എന്ന കൊവിഡ് 19 ട്രാക്കിംഗ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ (എന്‍ഐസി). ഇതു സംബന്ധിച്ച് വിവരങ്ങള്‍ താഴെ നല്കുന്നു.
ആരോഗ്യ സേതു ആപ്പ് എവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം?
നിങ്ങള്‍ ഒരു ആന്‍ഡ്രോയ്ഡ് ഉപയോക്താവാണെങ്കില്‍, നിങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഐഫോണ്‍ ഉപയോക്താക്കള്‍ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
എങ്ങനെ ഉപയോഗിച്ചു തുടങ്ങാം?
ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍, ഉപയോഗിക്കുന്നതിന് മുമ്പായി ആവശ്യമായ അനുമതികള്‍ നിങ്ങള്‍ നല്‍കേണ്ടതുണ്ട്. നിങ്ങളുടെ ക്രെഡന്‍ഷ്യലുകള്‍ നല്‍കുകയെന്നതാണ് അടുത്ത ഘട്ടം. നിങ്ങള്‍ക്ക് എന്തെങ്കിലും റിസര്‍വേഷനുകള്‍ ഉണ്ടെങ്കില്‍, ആപ്ലിക്കേഷനില്‍ സംഭരിക്കുന്ന ഡാറ്റ 'എന്‍ക്രിപ്റ്റ് ചെയ്തതാണെന്നും' മൂന്നാം കക്ഷി വെന്‍ഡര്‍മാരുമായി പങ്കിടില്ലെന്നും സര്‍ക്കാര്‍ പറയുന്നു.
ആരോഗ്യ സേതുവിന്റെ മുഖ്യ സവിശേഷതകള്‍ എന്തെല്ലാം?
കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനാണ് ട്രാക്കിംഗ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. രോഗത്തെക്കുറിച്ച് ആശങ്കയുള്ളവര്‍ക്ക് സംസ്ഥാനം തിരിച്ചുള്ള കൊവിഡ് 19 ഹെല്പ്പ്ലൈന് വിവരങ്ങള്‍ ആപ്പ് ലഭ്യമാക്കുന്നു. സ്വയം വിലയിരുത്തല്‍ പരിശോധനയാണ് ആപ്ലിക്കേഷന്റെ മറ്റൊരു പ്രത്യേകത. അണുബാധയുടെ അപകടസാധ്യത വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ ആപ്പ് ചോദിക്കുന്നതായിരിക്കും. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ട്വീറ്റുകള്‍ ഉപയോഗിച്ച് ആപ്പ് ഉപയോക്താക്കള്‍ അപ്ഡേറ്റുകള് നല്കുന്നു.
എന്തുകൊണ്ട് ആരോഗ്യ സേതു ഉപയോഗിക്കണം?
കൊറോണ വൈറസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ ആപ്ലിക്കേഷനില്‍ ലഭ്യമാണ്. വൈറസിനെക്കുറിച്ചുള്ള നിങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാനുള്ള വിശ്വസനീയ ഉറവിടമാണ് ആരോഗ്യ സേതു. വൈറസ് ബാധിക്കുന്നത് ഒഴിവാക്കാന്‍ സ്വീകരിക്കാവുന്ന വിവിധ സുരക്ഷാ നടപടികളും കൊവിഡ് 19 വ്യാപനം പരിമിതപ്പെടുത്താന്‍ സഹായിക്കുന്നതിന് പാലിക്കേണ്ട മികച്ച നടപടികളും ആപ്ലിക്കേഷന്‍ നിര്‍ദേശിക്കുന്നു. അസസ്മെന്റ് ടെസ്റ്റ് പതിവായി നടത്താനും ഇത് ശുപാര്‍ശ ചെയ്യുന്നു.
കൊവിഡ് 19 രോഗനിര്‍ണയം നടത്തിയ ഏതെങ്കിലും വ്യക്തിയുമായി നിങ്ങള്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍, രോഗബാധയേല്‍ക്കുന്നതിനുള്ള നിങ്ങളുടെ സാധ്യത അപ്ഡേറ്റ് ചെയ്യുന്നതിനും സ്വയം വിലയിരുത്തല്‍ ഡാറ്റ ഉപയോഗിക്കുന്നുണ്ടെന്നും ആപ്ലിക്കേഷന്‍ കണ്ടെത്തുന്നു.
അവസാനമായി, വൈറസിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ പങ്കിടാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ അല്ലെങ്കില്‍ രോഗബാധ വരാതിരിക്കാന്‍ സ്വീകരിക്കേണ്ട സുരക്ഷാ നടപടികള്‍ എന്നിവ സംബന്ധിച്ച ഫയലുകള്‍ ഉപഭോക്താക്കള്‍ക്ക് ആപ്ലിക്കേഷനില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പങ്കിടാനും സാധിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
